Join Whatsapp Group. Join now!
Aster MIMS 10/10/2023

പ്രഭാതഭക്ഷണം ദിവസവും കൃത്യമായി കഴിക്കാതെ തിരക്കു പിടിച്ച ജീവിത്തില്‍ ഓടിനടക്കുന്നവരാണോ നിങ്ങള്‍? കാത്തിരിക്കുന്നത് ഇതാണ്

പ്രഭാതഭക്ഷണം ദിവസവും കൃത്യമായി കഴിക്കാതെ തിരക്കു പിടിച്ച ജീവിത്തില്‍ ഓടിനടക്കുന്നവരാണോ Kochi, news, Kerala, health, Research, Food
കൊച്ചി: (www.kasargodvartha.com 15.05.2019) പ്രഭാതഭക്ഷണം ദിവസവും കൃത്യമായി കഴിക്കാതെ തിരക്കു പിടിച്ച ജീവിത്തില്‍ ഓടിനടക്കുന്നവരാണോ നിങ്ങള്‍? എന്നാല്‍ കേട്ടോളൂ, നിങ്ങള്‍ക്ക് ഹൃദ്രോഗവും സ്ട്രോക്കും വരാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ പ്രഭാതഭക്ഷണം ഒഴിവാക്കുന്ന ശീലം മാറ്റിക്കോളൂ. അമേരിക്കയിലെ അയോവ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.

ഹൃദയ സംബന്ധമായ രോഗ സാധ്യത, കൃത്യമായി പ്രഭാതഭക്ഷണം കഴിക്കുന്നവരെ അപേക്ഷിച്ച് കഴിക്കാത്തവരില്‍ 87 ശതമാനം കൂടുതലാണെന്നും മരണ സാധ്യതയിലേക്കുപോലും നയിക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. എന്നാല്‍ പ്രഭാതഭക്ഷണം ഒഴിവാക്കുന്നതു നേരിട്ട് മരണകാരണമാകുന്നതായ കണ്ടെത്തല്‍ റിപ്പോര്‍ട്ടിലില്ല. ചിട്ടയില്ലാത്ത ജീവിതരീതിക്കും അനാരോഗ്യകരമായ ഭക്ഷണക്രമത്തിനും വ്യായാമമില്ലായ്മയും ഒപ്പം പ്രഭാതഭക്ഷണം കൂടി ഒഴിവാക്കപ്പെടുമ്പോഴാണ് ഹൃദ്രോഗ സാധ്യതയിലൂടെ സ്ഥിതി വഷളാവുന്നത്.

Skipping breakfast may raise risk of heart disease, Kochi, news, Kerala, health, Research, Food

പഠനം പറയുന്നത് ഇങ്ങനെയാണ്. 1988-1994 കാലഘട്ടത്തില്‍ നടത്തിയ യുഎസ് നാഷനല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂട്രീഷ്യന്‍ എക്‌സാമിനേഷന്‍ സര്‍വേയില്‍ ശേഖരിച്ച വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് പഠനങ്ങള്‍ നടത്തിയത്. 48 ശതമാനം പുരുഷന്മാരും 52 ശതമാനം സ്ത്രീകളും ഉള്‍പ്പെടുന്ന, 6550 പേരെ നാലായി തിരിച്ച് പഠനങ്ങള്‍ നടത്തി. പ്രഭാതഭക്ഷണം പൂര്‍ണമായും ഉപേക്ഷിച്ചവര്‍ 5 ശതമാനവും അപൂര്‍വമായി കഴിക്കുന്നവര്‍ 11 ശതമാനവും ചിലദിവസങ്ങളില്‍ കഴിക്കുന്നവര്‍ 25 ശതമാനവും ദിവസവും കഴിക്കുന്നവര്‍ 59 ശതമാവനും ആയിരുന്നു.

പതിനെട്ടുവര്‍ഷങ്ങള്‍ക്കിപ്പുറം (2011 ല്‍) നടത്തിയ വിലയിരുത്തല്‍ പ്രകാരം സര്‍വേയില്‍ പങ്കെടുത്ത 2318 പേര്‍ മരണപെട്ടു. ഇതില്‍ 619 പേര്‍ ഹൃദയ സംബന്ധമായ അസുഖങ്ങളും സ്ട്രോക്കും മൂലമാണ് മരണപ്പെട്ടത്. പ്രഭാതഭക്ഷണം ഒഴിവാക്കിയവരാണ് മരണ നിരക്കില്‍ മുന്‍പില്‍ നില്‍ക്കുന്നതെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Skipping breakfast may raise risk of heart disease, Kochi, news, Kerala, health, Research, Food.