City Gold
news portal
» » » » » » » » സിവില്‍ സര്‍വീസ് സ്വപ്‌നം കാണുന്നവരോട് രഞ്ജിനിക്കും നിധിന്‍ രാജിനും പറയാനുള്ളത് ഇതാണ്

കാസര്‍കോട്: (www.kasargodvartha.com 11.05.2019) സിവില്‍ സര്‍വീസ് സ്വപ്‌നം കാണുന്നവരോട് രഞ്ജിനി മേരി വര്‍ഗീസിനും പി. നിധിന്‍ രാജിനും പറയാനുള്ളത് ഇതാണ്. കഠിന പ്രയത്‌നവും നിശ്ചയ ദാര്‍ഢ്യവും ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് സ്വപ്‌ന നേട്ടത്തിലെത്താം. കാസര്‍കോട് പ്രസ് ക്ലബ് ഒരുക്കിയ മുഖാമുഖം പരിപാടിയാലാണ് തങ്ങളുണ്ടാക്കിയ നേട്ടം ഇരുവരും വിവരിച്ചത്. സിവില്‍ സര്‍വീസ് റാങ്ക് ജോതാക്കളായ പി. നിധിന്‍ രാജ്, രഞ്ജിന മേരി വര്‍ഗീസ് എന്നിവര്‍ക്ക് പ്രസ്‌ക്ലബ്ബ് അനുമോദനം നല്‍കി.

ജില്ലയില്‍ നിന്നും ഉയര്‍ന്ന രണ്ടുതാരങ്ങളുടെ സിവില്‍ സര്‍വീസിലേക്കുള്ള പ്രയാണവും അനുഭവങ്ങളും റാങ്ക് ജേതാക്കള്‍ പങ്കുവച്ചു. സിവില്‍സര്‍വീസ് മോഹം സാക്ഷാത്കരിക്കാനുള്ള ഓരോ ചുവടും വിദ്യാര്‍ഥികള്‍ ചോദിച്ചറിഞ്ഞു. ബിരുദാനന്തരം 21 വയസ് കഴിഞ്ഞാലാണ് പരീക്ഷയെഴുതാന്‍ യോഗ്യരാകുന്നത് എന്നും അതേസമയം വളരെ ചെറുപ്പത്തില്‍ തന്നെ സിവില്‍ സര്‍വീസ് സ്വപ്നം കാണുകയാണെങ്കില്‍ പത്രവായനയും പുസ്തക വായനയും ചുറ്റും നടക്കുന്ന കാര്യങ്ങള്‍ അറിയാനുള്ള ആഗ്രഹവും ആകാംക്ഷയും ഉണ്ടാകണമെന്ന് രഞ്ജിന മേരി വര്‍ഗീസ് പറഞ്ഞു.

സ്വപ്നം കാണാന്‍ ശ്രമിക്കുന്നതോടൊപ്പം കഠിന പ്രയതനവും കൂടിയായാല്‍ സിവില്‍ സര്‍വീസ് ലഭിക്കാത്ത ഒന്നല്ല എന്ന് നിധിന്‍ രാജ് മറുപടി പറഞ്ഞു. ഒരുതവണ തോറ്റുപോയാല്‍ അതില്‍ നിന്നും  കൂടുതല്‍ കരുത്തോടെ മുന്നോട്ടുപോകാന്‍ തയാറാകണമെന്ന് നിധിന്‍ കൂട്ടിച്ചേര്‍ത്തു. ബിഹാറില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ റാങ്കുകാരുള്ളത്. അത് സ്‌കൂള്‍ കാലം മുതല്‍ സിവില്‍ സര്‍വീസ് പരീക്ഷ പഠനത്തിന്റെ ഭാഗമാക്കുന്നതുകൊണ്ടാണെന്ന് ചോദ്യത്തിന് മറുപടിയായി രഞ്ജിനി പറഞ്ഞു.

കോച്ചിംഗ് സെന്റില്‍ പോകാതെയും സിവില്‍ സര്‍വീസ് എഴുതാം എന്നാല്‍ ഒരു മാര്‍ഗ ദര്‍ശിയുണ്ടാകുന്നത് നല്ലതാണ്. ജില്ലയില്‍ മികച്ച കോച്ചിംഗ് സെന്റര്‍ ഉണ്ടാകുന്നത് കൂടുതല്‍ സിവില്‍ സര്‍വീസ് റാങ്കുകാരെ വളര്‍ത്തിയെടുക്കാന്‍ സാധിക്കുമെന്ന് നിധിന്‍ രാജ് പറഞ്ഞു. തനിക്ക്  െഎ.എ.എസ് ആകാന്‍ ആഗ്രഹമുണ്ട് എന്തുചെയ്യാം എന്ന എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയുടെ ചോദ്യം ചടങ്ങില്‍ കൗതുകമുണര്‍ത്തി. ഇപ്പോഴും അഭിലാഷങ്ങളും സ്വപന്ങ്ങളുമുള്ള എം.എല്‍. എ നമുക്കുള്ളത് ഭാഗ്യമാണെന്നും 27 വയസുവരെ മാത്രമേ സിവില്‍ സര്‍വീസ് പരീക്ഷ എഴുതാനാകൂമെന്നതിനാല്‍ ഇനി സാധ്യമല്ല എന്ന് നിധിന്‍ രാജ് മറുപടി നല്‍കി.

എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കാസര്‍കോട് എഎസ്പി ഡി ശില്‍പ ഉപഹാരം സമര്‍പിച്ചു. അഡ്വ. പി വി ജയരാജ് മുഖ്യാതിഥിയായി. പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് ടി എ ഷാഫി അധ്യക്ഷത വഹിച്ചു. തെരേസാ വര്‍ഗീസ്, രവീന്ദ്രന്‍ രാവണേശ്വരം എന്നിവര്‍ സംസാരിച്ചു. പ്രസ്‌ക്ലബ്ബ് സെക്രട്ടറി ഒ വി സുരേഷ് സ്വാഗതവും വിനോയ് മാത്യു നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Examination, Press Club, Ranjih and Nidhin Raj about Civil Service
  < !- START disable copy paste -->

About kvartha san

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date