city-gold-ad-for-blogger
Aster MIMS 10/10/2023

സിനാന്‍, അസ്ഹര്‍, റിഷാദ്, ഉപേന്ദ്രന്‍; ഒടുവില്‍ സാബിത്ത് വധവും, കാസര്‍കോട്ട് വര്‍ഗീയ സംഘര്‍ഷങ്ങളില്‍ പ്രതികള്‍ രക്ഷപ്പെടുന്നത് തുടര്‍ക്കഥ, കാസര്‍കോട്ടെ കുടുംബങ്ങള്‍ക്ക് നീതി അന്യം

കാസര്‍കോട്: (www.kasargodvartha.com 16.05.2019) നെല്ലിക്കുന്ന് ബങ്കരക്കുന്നിലെ സിനാന്‍, കുമ്പള ആരിക്കാടി കടവത്തെ അസ്ഹര്‍, ബട്ടംപാറയിലെ റിഷാദ്, കാസര്‍കോട് ടൗണിലെ ഓട്ടോ ഡ്രൈവര്‍ ഉപേന്ദ്രന്‍. ഒടുവില്‍ ചൂരിയിലെ സാബിത്ത് വധക്കേസിലും പ്രതികള്‍ രക്ഷപ്പെട്ടതോടെ കാസര്‍കോട്ട് വര്‍ഗീയ സംഘര്‍ഷങ്ങളില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടാതിരിക്കുന്നത് ജനങ്ങളുടെ കടുത്ത അമര്‍ഷത്തിന് കാരണമായിരിക്കുകയാണ്. പോലീസ് അന്വേഷണത്തിലെ വീഴ്ചകളാണ് പലപ്പോഴും പ്രതികള്‍ കോടതിയില്‍ നിന്നും രക്ഷപ്പെടാന്‍ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.

2009 നവംബര്‍ 15 ന് നടന്ന അസ്ഹര്‍ വധക്കേസില്‍ കുത്തേറ്റ സ്ഥലം കൃത്യമായി വ്യക്തമാക്കാന്‍ പ്രോസിക്യൂഷന് കഴിയാതിരുന്നതാണ് പ്രതികളെ വെറുതെ വിടാന്‍ കാരണമായത്. കറന്തക്കാട് ജംഗ്ഷനില്‍ വെച്ചാണ് കുത്തേറ്റതെന്ന് ഒരിടത്തും കറന്തക്കാട് ഫയര്‍ സ്റ്റേഷന് സമീപത്ത് വെച്ചാണ് കുത്തേറ്റതെന്ന് മറ്റൊരിടത്തും പോലീസിന്റെ റിപോര്‍ട്ടില്‍ പറഞ്ഞത് അവ്യക്തതയുണ്ടാക്കുന്നതാണ്. ഇതുപോലെ പോലീസ് റിപോര്‍ട്ടിലെ തെറ്റായ വിവരങ്ങള്‍ പ്രതികള്‍ക്ക് സംശയത്തിന്റെ ആനുകൂല്യം ലഭിക്കാനും അതുവഴി രക്ഷപ്പെടാന്‍ സഹായിക്കുന്നുണ്ടെന്നാണ് നിയമവൃത്തങ്ങളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറയുന്നത്.

സാബിത്ത് വധക്കേസ് കോടതിയില്‍ വിചാരണ നടന്നപ്പോള്‍ പ്രോസിക്യൂഷനും ഒന്നാം സാക്ഷിയും കൃത്യമായ വിവരങ്ങള്‍ കോടതിക്ക് നല്‍കിയിരുന്നു. എന്നാല്‍ ഇതൊന്നും പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കാനുള്ള തെളിവുകളായി കോടതിക്ക് ബോധ്യപ്പെട്ടിരുന്നില്ല. അന്വേഷണത്തിലെ വീഴ്ചകളാണ് പ്രതികളെ ശിക്ഷിക്കാതിരിക്കാന്‍ കാരണമെന്ന് കോടതി വിധി പ്രസ്താവനയ്ക്കിടയില്‍ സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഉത്തരവിന്റെ പകര്‍പ്പുകൂടി പുറത്തുവന്നാല്‍ മാത്രമേ പോലീസിന്റെ ഭാഗത്തു നിന്നും എന്തെല്ലാം വീഴ്ചകള്‍ സംഭവിച്ചുവെന്ന് വ്യക്തമാവുകയുള്ളൂ. കാസര്‍കോട്ട് വര്‍ഗീയ സംഘര്‍ഷങ്ങള്‍ പെരുകാന്‍ പ്രധാന കാരണം പ്രതികള്‍ക്ക് ശിക്ഷ ലഭിക്കാത്തതു കൊണ്ടാണ് ജനങ്ങള്‍ പറയുന്നു.

സാബിത്ത് വധക്കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ സര്‍ക്കാര്‍ ഇടപെട്ട് നിയമിച്ചിരുന്നു. എന്നിട്ടു പോലും പ്രതികളെ ശിക്ഷിക്കാന്‍ സാധിക്കാതിരുന്നത് കുടുംബത്തെ പോലും നിരാശരാക്കിയിട്ടുണ്ട്. പ്രതികള്‍ക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഉന്നത നീതി പീഠത്തിനു പോലും ഈ കേസില്‍ പ്രതികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കാന്‍ കഴിയുമോ എന്ന ആശങ്ക കുടുംബത്തിനും ജനങ്ങള്‍ക്കുമുണ്ട്.

ഇനി വിചാരണ നടക്കാനുള്ള സൈനുല്‍ ആബിദ്, അഡ്വ. സുഹാസ്, മുഹമ്മദ് ഹാജി അടുക്കത്ത്ബയല്‍, സന്ദീപ് എന്നിവരുടെ കേസുകളുടെ വിധിയും എന്താകുമെന്ന ചോദ്യവും ഉയരുന്നുണ്ട്.

സിനാന്‍, അസ്ഹര്‍, റിഷാദ്, ഉപേന്ദ്രന്‍; ഒടുവില്‍ സാബിത്ത് വധവും, കാസര്‍കോട്ട് വര്‍ഗീയ സംഘര്‍ഷങ്ങളില്‍ പ്രതികള്‍ രക്ഷപ്പെടുന്നത് തുടര്‍ക്കഥ, കാസര്‍കോട്ടെ കുടുംബങ്ങള്‍ക്ക് നീതി അന്യം


Also Read:
സിനാന്‍ വധക്കേസ്; മുഴുവന്‍ പ്രതികളെയും കോടതി വെറുതെ വിട്ടു


സാബിത്ത് വധം: മുഴുവന്‍ പ്രതികളെയും കോടതി വെറുതെ വിട്ടു



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Top-Headlines, Murder, Murder-case, Family, accused, Last 4 murder case accused acquitted in Kasaragod
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL