city-gold-ad-for-blogger
Aster MIMS 10/10/2023

എന്‍ഡോസള്‍ഫാന്‍ സമര നേതാവ് അമ്പലത്തറ കുഞ്ഞിക്കൃഷ്ണന് നേരെയുണ്ടായ വാഹനാപകടം മന:പ്പൂര്‍വ്വം; സാമ്പത്തിക സഹായത്തിന്റെ പേരില്‍ വ്യാജപ്രചാരണം നടത്തുന്നതായും എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയമുന്നണി

കാസര്‍കോട്: (www.kasargodvartha.com 15.05.2019) എന്‍ഡോസള്‍ഫാന്‍ സമര നേതാവ് അമ്പലത്തറ കുഞ്ഞിക്കൃഷ്ണന് നേരെ രണ്ട് മാസം മുമ്പ് തിരുവനന്തപുരത്ത് വെച്ചുണ്ടായ വാഹനാപകടം മന:പ്പൂര്‍വ്വമാണെന്ന് സംശയിക്കുന്നതായും ഇതേക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണുമെന്നും എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.


അപകടത്തില്‍ പരിക്കേറ്റ അമ്പലത്തറ കുഞ്ഞിക്കൃഷ്ണന്റെ ചികിത്സയ്ക്കായി അമ്മമാരും സുഹൃത്തുൂക്കളും നല്‍കിയ സാമ്പത്തിക സഹായത്തിന്റെ പേരില്‍ വ്യാജപരാതിയും വ്യാജപ്രചാരണവും നടത്തുന്നതായും എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി കുറ്റപ്പെടുത്തി. വ്യാജ പ്രചാരണം കൊണ്ട് അമ്മമാരുടെ സമരത്തെ തകര്‍ക്കാനാകില്ല. ഇക്കഴിഞ്ഞ ജനുവരിയില്‍ തിരുവനന്തപുരത്ത് അമ്മമാര്‍ നടത്തിയ സമരത്തിന് നേതൃത്വം നല്‍കുന്നതിനിടെ അപകടത്തില്‍ പരിക്കേറ്റ ജനകീയ മുന്നണിയുടെ നേതാവ് അമ്പലത്തറ കുഞ്ഞികൃഷ്ണന്റെ ചികിത്സയ്ക്ക് സ്വമേധയാ അമ്മമാര്‍ നല്‍കിയ സഹായത്തെ ദുര്‍വ്യാഖ്യാനിച്ചുകൊണ്ട് നിര്‍ബന്ധിത പിരിവ് നടത്തിയെന്ന തരത്തില്‍ ചിലര്‍ നടത്തുന്ന വ്യാജ പ്രചാരണം സംഘടനയെ സമൂഹത്തില്‍ അപകീര്‍ത്തിപ്പെടുത്താന്‍ ബോധപൂര്‍വ്വം നടത്തിയതാണ്.

എന്‍ഡോസള്‍ഫാന്‍ സമര നേതാവ് അമ്പലത്തറ കുഞ്ഞിക്കൃഷ്ണന് നേരെയുണ്ടായ വാഹനാപകടം മന:പ്പൂര്‍വ്വം; സാമ്പത്തിക സഹായത്തിന്റെ പേരില്‍ വ്യാജപ്രചാരണം നടത്തുന്നതായും എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയമുന്നണി

സോഷ്യല്‍ മീഡിയയെ കൂട്ടുപിടിച്ചു നടത്തിയ അപവാദ പ്രചാരണങ്ങള്‍ അമ്മമാരുടെ തുടര്‍ന്നുള്ള സമരത്തെ ഒരുതരത്തിലും ബാധിക്കില്ല. മുഖ്യമന്ത്രി നല്‍കിയ വാഗ്ദാനം പാലിച്ചില്ലെങ്കില്‍ ഇനിയും ശക്തമായ സമരവുമായി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ സംഘടന മുന്നോട്ട് പോകും. ഇതിന്റെ മുന്നോടിയായി കാസര്‍കോട്, കാഞ്ഞങ്ങാട് മേഖല സമ്മേളനങ്ങള്‍ ജൂണില്‍ ആരംഭിക്കും. അമ്മമാര്‍ നടത്തുന്ന സമരത്തിന് നന്മ നിറഞ്ഞ മനുഷ്യരുടെ എല്ലാവിധ സഹായങ്ങളും ലഭിച്ചിട്ടുണ്ട്. അമ്പലത്തറ കുഞ്ഞികൃഷ്ണന്റെ ചികിത്സയക്ക് നിര്‍ബന്ധിച്ചു സംഭാവന പിരിക്കേണ്ട ഗതികേട് സംഘടനയ്ക്ക് ഉണ്ടായിട്ടില്ല. ഇതിനായി നോട്ടീസോ സര്‍ക്കുലറോ അയച്ചിട്ടില്ല. യോഗം ചേര്‍ന്ന് സംഘടന തീരുമാനം എടുത്തിട്ടില്ലെന്നും ഭാരവാഹികള്‍ വ്യക്തമാക്കി. മനുഷ്യത്വപരമായി പരാതി നല്‍കിയവര്‍ക്ക പോലും അപകടം സംഭവിച്ചാല്‍ അവരെ സഹായിക്കും.

പീഡിത ജനകീയ മുന്നണി പ്രസിഡണ്ട് മുനീസ അമ്പലത്തറ, കെ ചന്ദ്രാവതി, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, പി ഷൈനി, എംപി ജമീല എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)     

Keywords: Kasaragod, News, Endosulfan, Ambalathara, Accident, Endosulfan preys organisation alleges Ambalathara Kunjikrishnan's accident is delibrate.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL