City Gold
news portal
» » » » » » » എന്ത് കൊണ്ട് രവീശ തന്ത്രി കുണ്ടാര്‍ പാര്‍ലമെന്റിലെത്തണം?

കാസര്‍കോട്: (www.kasargodvartha.com 19.04.2019) കേന്ദ്രത്തില്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഉറച്ച സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്നാണ് എന്‍ഡിഎ കണക്കുകൂട്ടുന്നത്. ഇതുവരെ പുറത്തുവന്ന പല ദേശീയ സര്‍വ്വെ ഫലങ്ങളിലും കേന്ദ്രത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ് പ്രവചിക്കുന്നത്. രാജ്യരക്ഷയ്ക്കും അടിസ്ഥാനവികസനത്തിനും ഊന്നല്‍ നല്‍കിക്കൊണ്ടാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബിജെപി പ്രചരണം കൊഴുപ്പിക്കുന്നത്. ഓരോ സ്ഥലത്തും മോദിയും ദേശീയ നേതാക്കളും നേരിട്ട് എത്തി പ്രചരണത്തിന് കൊഴുപ്പേകുന്നു. കേരളത്തില്‍ എന്‍ഡിഎ ഇത്തവണ അക്കൗണ്ട് തുറക്കുമെന്ന് നേതൃത്വം കണക്കുകൂട്ടുന്നു. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, കാസര്‍കോട് തുടങ്ങിയ മണ്ഡലങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വെക്കുമെന്ന് നേതൃത്വം വ്യക്തമാക്കുന്നു. മുന്‍കാലങ്ങളേ അപേക്ഷിച്ച് വലിയ വോട്ടുവിഹിതം നേടുമെന്നത് വ്യക്തമാണ്. കൂടുതല്‍ കക്ഷികള്‍ എന്‍ഡിഎയിലേക്ക് ചേക്കേറുന്ന സാഹചര്യത്തില്‍ വിജയപ്രതീക്ഷയോടെ തന്നെയാണ് നേതൃത്വം മുന്നോട്ടുപോകുന്നത്.


പല മണ്ഡലങ്ങളിലും പ്രമുഖ നേതാക്കള്‍ തന്നെയാണ് മത്സരരംഗത്തുള്ളത്. തിരുവനന്തപുരത്ത് കുമ്മനം ഏറെ പ്രതീക്ഷ വെച്ചുപുലര്‍ത്തുന്നു. അക്കൗണ്ട് തുറക്കണമെന്ന നിശ്ചയദാര്‍ഡ്യത്തോടെയാണ് കുമ്മനത്തെ മിസോറാം ഗവര്‍ണര്‍ പദവി രാജിവെപ്പിച്ച് തിരുവനന്തപുരത്ത് മത്സരിപ്പിക്കുന്നത്. ശബരിമല വിഷയത്തില്‍ ശക്തമായ നിലപാട് സ്വീകരിച്ച ബിജെപി വിശ്വാസി സമൂഹത്തിന്റെ പിന്തുണയിലും ഏറെ പ്രതീക്ഷയുണ്ട്. ഓപ്പം കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിച്ച് കേന്ദ്രത്തില്‍ ഭരണത്തുടര്‍ച്ച ഉണ്ടാക്കേണ്ടതിന്റെ ആവശ്യകതയാണ് വോട്ടര്‍മാരെ ബോധ്യപ്പെടുത്തുന്നത്.

കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ രവീശ തന്ത്രി കുണ്ടാര്‍ ആണ് ഇരുമുന്നണികള്‍ക്കും കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നത്. വിശ്വാസിസമൂഹം ഈ തെരഞ്ഞെടുപ്പില്‍ കടുത്ത തിരിച്ചടി നല്‍കുമെന്നാണ് അദ്ദേഹം മുഖ്യ പ്രചരണവിഷയമാക്കുന്നത്. കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തിന്റെ പരാധീനതകള്‍ക്ക് പരിഹാരം എന്ന മുദ്രാവാക്യവുമായാണ് എന്‍ഡിഎ വോട്ട് തേടുന്നത്. ഇരുമുന്നണികളുടെയും ശക്തികേന്ദ്രങ്ങളിലെല്ലാം കടന്നുകയറിയുള്ള കുണ്ടാറിന്റെ പ്രചരണം വലിയ ചലനങ്ങളാണ് സൃഷ്ടിക്കുന്നത്.


കേന്ദ്രത്തില്‍ മോദി വീണ്ടും വരണമെന്ന് എന്‍ഡിഎ

കഴിഞ്ഞ അഞ്ചുവര്‍ഷത്തെ മോദി സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ മുന്‍നിര്‍ത്തിയാണ് തങ്ങള്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് എന്‍ഡിഎ നേതൃത്വം വ്യക്തമാക്കുന്നു. രവീശ തന്ത്രി കുണ്ടാറിന്റെ പ്രവര്‍ത്തനവും, സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തല്‍ കുടിയാവും ഉത്തവണത്തെ പൊതുതെരഞ്ഞെടുപ്പെന്നും കേരളത്തിലെ സവിശേഷമായ രാഷ്ട്രീയ സാഹചര്യങ്ങള്‍ തരുന്ന സൂചനകള്‍ ബിജെപിക്കും ദേശീയ ജനാധിപത്യ സഖ്യത്തിനും വലിയ പ്രതീക്ഷയാണ് നല്‍കുന്നതെന്നും അവര്‍ പറയുന്നു.

രാജ്യത്തെ വികസനത്തിന്റെ ഫലങ്ങള്‍ ഓരോ സാധാരണക്കാരനിലും എത്തിയിട്ടുണ്ടെന്ന് എന്‍ഡിഎ അവകാശപ്പെടുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷം മികച്ച ഭരണമായിരുന്നു കേന്ദ്രത്തിലേതെന്നും സര്‍ക്കാരിന് നേതൃത്വം നല്‍കിയ പ്രധാന മന്ത്രി നരേന്ദ്രമോദിക്ക് വീണ്ടുമൊരിക്കല്‍ കൂടി അവസരം നല്‍കണമെന്നുമഭ്യര്‍ത്ഥിച്ചാണ് ഭാരതീയ ജനതാ പാര്‍ട്ടി ജനങ്ങളോട് വോട്ട് തേടുന്നത്.

വികസന കാര്യത്തില്‍ ഏറ്റവും പിറകിലാണ് കാസര്‍കോടെന്നും കേരളത്തിന്റെ വടക്കേയറ്റത്തുള്ള കാസര്‍കോട് ജില്ലയെ മാറിമാറി ഭരിക്കുന്ന ഇടത് വലത് മുന്നണികള്‍ അവഗണിക്കുകയായിരുന്നുവെന്നും സ്ഥാനാര്‍ത്ഥി കുറ്റപ്പെടുത്തുന്നു. ഇതിനുള്ള മറുപടിയായിരിക്കും 23ന് ജനം ബാലറ്റിലൂടെ നല്‍കുക. മുന്‍കാലങ്ങളില്‍ രാജ്യം ഭരിച്ചവരൊന്നും തുളുനാടിനെ ഒരുതരത്തിലും പരിഗണിച്ചിരുന്നില്ല. എന്നാല്‍ തികച്ചും വ്യത്യസ്തമായ സമീപനമാണ് നരേന്ദ്രമോദി സര്‍ക്കാര്‍ സ്വീകരിച്ചത്. സപ്തഭാഷാസംഗമ ഭൂമിയായ കാസര്‍കോടിനെ കൈയ്യയച്ച് സഹായിക്കാന്‍ നിരവധി കാര്യങ്ങളാണ് ദേശീയ ജനാധിപത്യ സര്‍ക്കാര്‍ നടപ്പിലാക്കിയതെന്നും എന്‍ഡിഎ അവകാശപ്പെട്ടു.വികസനത്തോടുള്ള സമീപനം

കേന്ദ്രസര്‍വകലാശാല:
പെരിയയിലെ കേന്ദ്രസര്‍വകലാശാല യുപിഎ സര്‍ക്കാര്‍ അനുവദിച്ചു എന്നതിനഷുറം യാതൊരു പ്രവര്‍ത്തനവും അവര്‍ നടത്തിയിരുന്നില്ലെന്ന് എന്‍ഡിഎ കുറ്റപ്പെടുത്തുന്നു. ഭൗതികസാഹചര്യങ്ങളും അക്കാദമിക്ക് സൗകര്യങ്ങളുമെല്ലാം ബിജെപി സര്‍ക്കാരാണ് നടപ്പിലാക്കിയത്. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലയളവില്‍ വന്‍ വികസകന പ്രവര്‍ത്തനങ്ങളും നിര്‍മാണ പ്രവര്‍ത്തനങ്ങളുമാണ് സര്‍വകലാശാല ക്യാമ്പസില്‍ നടന്നിട്ടുള്ളതെന്നും അവര്‍ അവകാശപ്പെട്ടു.

മുന്ന് ഹോസ്റ്റലുകളുടെ നിര്‍മ്മാണ പ്രവൃത്തികള്‍ അന്തിമ ഘട്ടത്തിലാണ്. നാല് ഹോസ്റ്റലുകള്‍ക്ക് അനുമതി ലഭിച്ചത് ടെന്‍ഡര്‍ വിളിക്കുന്ന ഘട്ടത്തിലാണ്. 700 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന കാമ്പസില്‍ 10 ഹോസ്റ്റല്‍ കെട്ടിടങ്ങളുടെ പ്രവര്‍ത്തനാനുമതി എന്‍ഡിഎ സര്‍ക്കാര്‍ നല്‍കിക്കഴിഞ്ഞു. 1400 വിദ്യാര്‍ത്ഥികള്‍ക്ക് താമസിക്കാനുള്ള കെട്ടിടങ്ങള്‍ ഇതുവഴി യാഥാര്‍ത്ഥ്യമാക്കും.

സര്‍വ്വകലാശാല ക്യാമ്പസുമായി ബന്ധപ്പെട്ട് 16 പട്ടിക ജാതി കുടുംബങ്ങളെ സുരക്ഷിതമായും, സാകര്യപ്രദമായും മാറ്റി പാര്‍പ്പിച്ചു. സ്ഥലം എംപി മുഖംതിരിച്ച് നിന്നപ്പോള്‍ ബിജെപി എംപിമാരായ സുരേഷ് ഗോപിയും, റിചാര്‍ഡ് ഹേയും യഥാക്രമം 13.5 ലക്ഷവും, ഏഴ് ലക്ഷം രൂപയും കേന്ദ്രസര്‍വകലാശാല കാമ്പസിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചു.

റെയില്‍വെ:
കാസര്‍കോട് കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനുകള്‍ക്ക് വികസനത്തിന്റെ നാളുകളായിരുന്നു നരേന്ദ്രമോദി സര്‍ക്കാരിന്റേതെന്ന് ബിജെപി നേതൃത്വം പറയുന്നു. സാധാരണക്കാരന് വേണ്ടി ചുരുങ്ങിയ ചെലവില്‍ യാത്ര ചെയ്യാന്‍ അന്ത്യോദയ എക്‌സ്പ്രസ് ട്രെയിന്‍ സര്‍വ്വീസ് തുടങ്ങുകയും, അതിന് കാസര്‍കോട് സ്‌റ്റോപ്പ് അനുവദിക്കുകയും ചെയ്തു. വി മുരളീധരന്‍ എംപിയുടെ ക്രിയാത്മകമായ ഇടപെടല്‍ ഇതിന് ഏറെ സഹായകമായി എന്ന് അവര്‍ വ്യക്തമാക്കുന്നു. രാജധാനി എക്‌സ്പ്രസിന് കാസര്‍കോട് സ്റ്റോപ്പിനുവേണ്ടിയുള്ള മുറവിളിക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. അത് യാഥാര്‍ത്ഥമാക്കിയതും എന്‍ഡിഎ ഗവണ്‍മെന്റാണ്. ഏറെ പഴക്കമുള്ള നീലേശ്വരം റെയില്‍വേ സ്റ്റേഷന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചതും നര്രേദ്രമോദി സര്‍ക്കാര്‍ തന്നെയാണെന്നും തെരഞ്ഞെടുപ്പ് അഭ്യര്‍ത്ഥനയില്‍ ചൂണ്ടിക്കാണിക്കുന്നു.ഒന്നാം യുപിഎ, രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്തും അവഗണിക്കപ്പെട്ട പള്ളിക്കര മേല്‍പാലത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ചത് എന്‍ഡിഎ സര്‍ക്കാരാണ്. കാഞ്ഞങ്ങാട് നിന്നും കാണിയുരിലേക്കുള്ള നിര്‍ദിഷ്ട റെയില്‍പാത യാഥാര്‍ത്ഥ്യമായാല്‍ ബാംഗളൂരുവിലേക്കുള്ള യാത്രാദൈര്‍ഘ്യം ഏറെ കുറച്ച് കിട്ടും. ഈ സ്വപ്‌നപാത യാഥാര്‍ത്ഥ്യമാക്കാനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര ഗവണ്‍മെന്റ് ആരംഭിച്ചു കഴിഞ്ഞുവെന്നും നേതൃത്വം വ്യക്തമാക്കി.

ഉക്കിനഡുക്കയിലെ മെഡിക്കല്‍ കോളജ് യാതൊരു പിരോഗതിയുമില്ലാതെ കിടക്കുകയാണെന്ന് ആരോപിച്ച എന്‍ഡിഎ നേതൃത്വം ബിജെപി എംപി അധികാരത്തിലെത്തിയാല്‍ ജില്ലയിലെ ആരോഗ്യമേഖലയില്‍ വന്‍കുതിപ്പ് ഉണ്ടാകുമെന്നും 100 ദിവസത്തിനുള്ളില്‍ എയിംസ് കാസര്‍കോട്ട് അനുവദിച്ച് എത്രയും പെട്ടെന്ന് പ്രവര്‍ത്തനം തുടങ്ങുമെന്നും ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ ശ്രീകാന്ത് പറഞ്ഞു.കേന്ദ്രസര്‍വകലാശാല മെഡിക്കല്‍ കോളജ് സ്ഥാപിക്കാന്‍ പ്രതിജ്ഞാബദ്ധം

കേന്ദ്രസര്‍വകലാശാലയുമായി ബന്ധപ്പെട്ട മെഡിക്കല്‍ കോളജ് കാസര്‍കോട് ജില്ലയില്‍ സ്ഥാപിക്കാന്‍ ബിജെപി പ്രതിജ്ഞാബദ്ധമാണെന്ന് എന്‍ഡിഎ നേതൃത്വം വ്യക്തമാക്കി. കേന്ദ്ര ആയുഷ് വകുഷ് കിനാനൂര്‍ കരിന്തളം പഞ്ചായത്തില്‍ അനുവദിച്ച രാജ്യത്തെ ആദ്യത്തെ 'യോഗപ്രകൃതി ചികിത്സാ ഗവേഷണ കേന്ദ്രത്തിന് ശിലാസ്ഥാപനം നടത്തിക്കഴിഞ്ഞു. ഗവേഷണ കേന്ദ്രത്തോടനുബന്ധിച്ച് 100 കിടക്കകളുള്ള അത്യാധുനിക ആശുപത്രിയും നിര്‍മിക്കും. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യമായി ചികിത്സ ലഭിക്കുന്ന പദ്ധതിക്ക് 100 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നുവെന്നും എന്‍ഡിഎ വ്യക്തമാക്കുന്നു.

'സ്വദേശിദര്‍ശന്‍ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വിവിധ ആരാധനാലയങ്ങള്‍ക്ക് എട്ട് കോടിയോളം രൂപ ഭൗതികവികസന സാഹചര്യം മെച്ചപ്പെടുത്താനും വികസന പ്രവര്‍ത്തനങ്ങള്‍ക്കും നരേന്ദ്രമോദി സര്‍ക്കാര്‍ നല്‍കി. ഇതിന്റെ ഭാഗമായി അനന്തപദ്മനാഭ ക്ഷേത്രം അനന്തപുരം, ഹോളിഫാമിലി ഫെറോന ചര്‍ച്ച് രാജപുരം, ശ്രീ കാളീശ്വരം ക്ഷേത്രം തൃക്കരിപ്പൂര്‍, കുമ്പഡാജെ ഖിളര്‍ ജുമാ മസ്ജിദ്, ലൂര്‍ദ് മാത ക്‌നാനായ കാത്തലിക് ചര്‍ച്ച് മാലക്കല്ല്, മധൂര്‍ ശ്രീ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രം, ഓവര്‍ ലേഡി ഓഫ് ഡോളെഴ്സ് ചര്‍ച്ച് ബേള, ശ്രീ ഭഗവതി ക്ഷേത്രം പൊടികള്ളം, ശ്രീ മാതാ പരമശിവ വിശ്വകര്‍മ ക്ഷേത്രം പുതിയകണ്ടം, ശ്രീ തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രം, സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം വാഴക്കോട് തുടങ്ങിയ ആരാധനാലയങ്ങള്‍ക്കാണ് തുക കൈമാറിയത്.

കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിന്റെ നിഷേധാത്മക സമീപനം കാരണം എന്‍ഡിയ സര്‍ക്കാരിന്റെ ഒട്ടേറെ പദ്ധതികള്‍ കേരള സര്‍ക്കാര്‍ നടപ്പിലാക്കിയില്ലെന്നും എന്‍ഡിഎ കുറ്റപ്പെടുത്തി.
ദേശീയജനാധിപത്യ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥി വിജയിച്ചാല്‍

* കാഞ്ഞങ്ങാട് - കാണിയൂര്‍ റെയില്‍പാത നിര്‍മ്മാണം ത്വരിതപ്പെടുത്താന്‍ ശ്രമിക്കും.

* കാസര്‍കോട് എയിംസ് മാതൃകയില്‍ ആശുപത്രി സ്ഥാപിക്കും.

* ജില്ലയിലെ പഴക്കംചെന്ന റെയില്‍വേ സ്റ്റേഷനുകളായ ചെറുവത്തൂര്‍, കോട്ടിക്കുളം, കുമ്പള, ഉപ്പള, മഞ്ചേശ്വരം ഉള്‍പ്പെടെയുള്ള റെയില്‍വേ സ്റ്റേഷനുകളുടെ നിലവാരം ഉയര്‍ത്തും. കൂടുതല്‍ ദീര്‍ഘദൂര വണ്ടികള്‍ക്ക് സ്‌റ്റോപ്പ് അനുവദിക്കുന്നതിലേക്ക്
നടപടി സ്വീകരിക്കും.

* കര്‍ണ്ണാടക അതിര്‍ത്തി പങ്കിടുന്ന കാറഡുക്ക, മുളിയാര്‍, ബദിയഡുക്ക, കുമ്പഡാജെ, എണ്‍മകജെ, ദേലംപാടി, ബെള്ളൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് കര്‍ണാടക പുത്തൂരിലേക്കുള്ള പാത അന്തര്‍സംസ്ഥാന ഹൈവേയാക്കി വികസിപ്പിക്കും.

* ജില്ലയിലെ കടലാക്രമണം മൂലം വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കും. കടലാക്രമണം തടയാന്‍ ശാശ്വത നടപടി സ്വീകരിക്കും.

* ഉപ്പുവെള്ളം കുടിക്കേണ്ട ഗതികേടില്‍ നിന്നും കാസര്‍കോട്ടെ ജനതയെ രക്ഷിക്കാന്‍ ആവശ്യമായ ഇടപെടലുകള്‍ കേന്ദ്രസര്‍ക്കാരില്‍ നടത്തും.

* കേന്ദ്ര സഹായത്തോടെ കൂടുതല്‍ സോളാര്‍ പാര്‍ക്കുകള്‍ നിര്‍മിച്ച് ഉര്‍ജ്ജക്ഷാമം പരിഹരിക്കും.(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Why should Ravisha Tantri Kuntar to Parliament?, BJP, election, News, Kasaragod, Top-Headlines, Ravisha Tantri Kuntar.

About Web Desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date