city-gold-ad-for-blogger
Aster MIMS 10/10/2023

കൊളംബോയിലെ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരില്‍ കാസര്‍കോട് സ്വദേശിനിയും

കാസര്‍കോട്: (www.kasargodvartha.com 21.04.2019) ഞായറാഴ്ച രാവിലെ ശ്രീലങ്കയിലെ കൊളംബോ എയര്‍പോര്‍ട്ടിന് 20 കിലോ മീറ്റര്‍ അകലെയുള്ള ഷാംഗ്രിലാ റെസ്റ്റോറന്റില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരില്‍ കാസര്‍കോട് സ്വദേശിനിയും. മൊഗ്രാല്‍ പുത്തൂര്‍ ആസാദ് നഗര്‍ സ്വദേശിയും മംഗളൂരുവില്‍ താമസക്കാരിയുമായ ഖാദര്‍ കുക്കാടിയുടെ ഭാര്യ പി എസ് റസീന (61) ആണ് കൊല്ലപ്പെട്ടത്.


10 ദിവസം മുമ്പാണ് അവധിക്കാലാഘോഷത്തിനായി ഭര്‍ത്താവ് ഖാദറിനൊപ്പം റസീന ശ്രീലങ്കയിലേക്ക് പോയത്. ഇവരുടെ സഹോദരന്‍ ബഷീര്‍ ശ്രീലങ്കയില്‍ ബിസിനസുകാരനാണ്. ബഷീറിനടുക്കലേക്കാണ് ഇവര്‍ പോയത്. അവധി ആഘോഷത്തിന് ശേഷം ഭര്‍ത്താവ് ഖാദര്‍ രാവിലെയോടെ ദുബൈയിലേക്ക് പോയിരുന്നു. റസീന പിന്നീട് കൊളംബോയിലെ ബന്ധുവീട്ടിലേക്ക് പോകാന്‍ ഇരിക്കുകയായിരുന്നു. ഇതിനിടയിലാണ് ഞായറാഴ്ച ഹോട്ടലില്‍ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനമുണ്ടായ റെസ്റ്റോറന്റില്‍ റസീന രാവിലെ ഭക്ഷണം കഴിച്ചിരുന്നതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചിരുന്നു.

ഇവരുടെ മക്കളായ ഖാന്‍ഫറും ഫറയും അമേരിക്കയിലാണ്. ഭര്‍ത്താവിനോടെപ്പം ഇടയ്ക്കിടെ ദുബൈയിലും മംഗളൂരുവിലുമായി താമസിച്ചുവരികയായിരുന്നു റസീന. സഹോദരന്‍ ബഷീര്‍ ആശുപത്രിയിലെത്തിയാണ് ഞായറാഴ്ച ഉച്ചയോടെ റസീനയുടെ മൃതദേഹം തിരിച്ചറിഞ്ഞത്.

ശ്രീലങ്കയിലെ കൊളംബോയില്‍ ദേവാലയങ്ങളിലുള്‍പ്പടെ സ്‌ഫോടനമുണ്ടായി. സ്‌ഫോടനത്തില്‍ 158 പേര്‍ മരിച്ചതായാണ് റിപോര്‍ട്ട്. 350ലേറെ പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച 8:45നാണ് കൊളംബോയിലെ മൂന്ന് പളളികളിലും മൂന്ന് പഞ്ചനക്ഷത്ര ഹോട്ടലുകളിലും സ്‌ഫോടനമുണ്ടായത്. ഈസ്റ്റര്‍ പ്രാര്‍ഥന നടക്കുന്നതിനിടെയായിരുന്നു പള്ളികളില്‍ സ്‌ഫോടനമുണ്ടായത്. 

കതാനയിലെ കൊച്ചികഡെ സെന്റ് ആന്റണീസ് ചര്‍ച്ച്, കതുവപിട്ടിയ സെന്റ് സെബാസ്റ്റിയന്‍സ് ചര്‍ച്ച്, ബട്ടിക്കലോവയിലെ ചര്‍ച്ച് എന്നീ പള്ളികളിലും സിനമണ്‍ ഗ്രാന്‍ഡ്, ഷാംഗ്രിലാ, കിംസ്ബറി എന്നീ പഞ്ചനക്ഷത്ര ഹോട്ടലുകളിലുമാണ് ആക്രമണമുണ്ടായത്. പത്ത് ദിവസം മുമ്പ് ഇന്റലിജന്‍സ് ഇതുസംബന്ധിച്ച് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് റിപോര്‍ട്ട് നല്‍കിയിരുന്നു. ചര്‍ച്ചുകളില്‍ ചാവേര്‍ സ്‌ഫോടനത്തിന് സാധ്യതയുണ്ടെന്നായിരുന്നു റിപോര്‍ട്ട്.

അതേസമയം ഇന്ത്യക്കാര്‍ക്കായി കൊളംബോയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ നല്‍കിയിട്ടുണ്ട്. +94777903082, +94112422788, +94112422789, +94777902082, +94772234176.

കൊളംബോയിലെ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരില്‍ കാസര്‍കോട് സ്വദേശിനിയും

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, News, Hotel, Natives, Mangalore, Death, Sri Lanka, Blast, Sri Lanka: Eight explosions mar Easter celebrations, toll rises to 158 include Kasargod native. 
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL