Join Whatsapp Group. Join now!
Aster MIMS 10/10/2023

രമ്യഹരിദാസിന്റെ പരാതി; കേസെടുക്കത്തക്ക കുറ്റം എ.വിജയരാഘവന്‍ ചെയ്തിട്ടില്ലെന്ന് പോലീസ്

ആലത്തൂര്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ രമ്യ ഹരിദാസ് എല്‍.ഡി.എഫ് കണ്‍വീനര്‍ News, Malappuram, Kerala, Top-Headlines, UDF, LDF, Congress, Election, Trending, Complaint, Police,
മലപ്പുറം:(www.kasargodvartha.com 20/04/2019) ആലത്തൂര്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ രമ്യ ഹരിദാസ് എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവനെതിരെ ന്ല്‍കിയ പരാതിയില്‍ കേസെടുക്കോണ്ടതില്ലെന്ന് പോലീസ്. രമ്യ ഹരിദാസിനെ പൊതുവേദിയില്‍ ആക്ഷേപിച്ചു എന്ന് കാട്ടിയാണ് യു ഡി എഫ് സ്ഥാനാര്‍ത്ഥി പരാതി നല്‍കിയത്. എന്നാല്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവനെതിരെ കേസ് എടുക്കേണ്ടെന്നാണ് ഡയറക്ടര്‍ ജനറല്‍ ഒഫ് പ്രോസിക്യൂഷന്റെ നിയമോപദേശം. വിജയരാഘവന്‍ കേസെടുക്കത്തക്ക കുറ്റം ചെയ്തിട്ടില്ലെന്ന് മലപ്പുറം എസ്.പിക്ക് നിയമോപദേശം നല്‍കി.

 News, Malappuram, Kerala, Top-Headlines, UDF, LDF, Congress, Election, Trending, Complaint, Police,Ramya haridas complaint; police did not take case against raghavan

അതേസമയം രമേശ് ചെന്നിത്തലയും, പൊന്നാനി യൂത്ത് കോണ്‍ഗ്രസ് നേതാവും, രമ്യ ഹരിദാസും നേരിട്ട് പരാതി നല്‍കിയിട്ടും ഇത്തരത്തിലൊരു നടപടി അംഗീകരിക്കാനാവില്ലെന്നും നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും യു.ഡി.എഫ് നേതാക്കള്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ പരസ്യമായ ആക്ഷേപിച്ച എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവനെതിരെ ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ് കോടതിയെ സമീപിച്ചിരുന്നു.

തെറ്റായ നടപടിയാണ് പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കേസെടുക്കേണ്ടെന്ന് പറഞ്ഞത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നും എം.കെ രാഘവനെ വേട്ടയാടി അദ്ദേഹത്തെ ആക്ഷേപിക്കുകയാണെന്നും അദ്ദേഹം പ്രതികരിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന് വീണ്ടും കേസ് നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രമ്യക്ക് പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണയുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Malappuram, Kerala, Top-Headlines, UDF, LDF, Congress, Election, Trending, Complaint, Police,Ramya haridas complaint; police did not take case against raghavan