Join Whatsapp Group. Join now!
Aster MIMS 10/10/2023

മോദിക്ക് മനസിലായി, ഇവിടെ വര്‍ഗീയത വിലപോവില്ല, ഇത് കേരളമാണ് എന്ന്; അടവ് മാറ്റിപ്പിടിച്ച് പ്രധാനമന്ത്രി, പ്രസംഗത്തില്‍ മുഴുവന്‍ വികസനകാഴ്ചപ്പാട്

ഒടുവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മനസിലായി. ഇവിടെ വര്‍ഗീയത വിലപോവില്ല.. ഇത്News, Thiruvananthapuram, Kerala, Prime Minister, Chief minister,
തിരുവനന്തപുരം:(www.kasargodvartha.com 19/04/2019) ഒടുവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മനസിലായി. ഇവിടെ വര്‍ഗീയത വിലപോവില്ല.. ഇത് കേരളമാണ് എന്ന്. ഉത്തരേന്ത്യയിലടക്കം ശബരിമലയുടെ പേരില്‍ വര്‍ഗീയത പടര്‍ത്താന്‍ ശ്രമിച്ച പ്രധാനമന്ത്രി കേരളത്തിലെത്തിയപ്പോള്‍ അടവ് മാറ്റിച്ചവിട്ടുകയാണ്. കേരളത്തില്‍ ശബരിമല എന്നാല്‍ അറസ്റ്റ് ആണെന്നും അയ്യപ്പന് വേണ്ടി സമരം ചെയ്ത ബിജെപി നേതാക്കളെയെല്ലാം പിണറായി സര്‍ക്കാര്‍ ജയിലടയ്ക്കുകയാണെന്നും പറഞ്ഞുനടന്ന മോദിയാണ് കേരളത്തിലെത്തിയപ്പോള്‍ വികസനകാഴ്ചപ്പാട് വ്യക്തമാക്കി പ്രസംഗിക്കുന്നത്. കേരളത്തിന് പുറത്ത് ശബരിമലയുടെ പേരില്‍ പ്രധാനമന്ത്രി കള്ളപ്രചരണങ്ങള്‍ നടത്തുകയാണെന്ന് കഴിഞ്ഞ ആഴ്ച മുഖ്യമന്ത്രി പറഞ്ഞിരുന്നു.

News, Thiruvananthapuram, Kerala, Prime Minister, Chief minister, PM Modi on Kerala

അക്രമങ്ങളുടെയും കൊലപാതകങ്ങളുടെയും സംസ്‌കാരം കേരളത്തിന്റേതല്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിപ്രായം. കേരളത്തിന്റെ മഹത്തായ സംസ്‌കാരത്തിനെതിരാണിതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ കമ്യൂണിസ്റ്റ്, കോണ്‍ഗ്രസ് അക്രമത്തില്‍ നിരവധി ബിജെപി പ്രവര്‍ത്തകര്‍ക്കാണ് ജീവന്‍ നഷ്ടമായത്. അവരുടെ സഹനത്തിന് ഒരുനാള്‍ ഫലം കാണുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് എല്ലാ നടപടികളും സ്വീകരിക്കും. പ്രസാദ് യോജനയിലൂടെ ടൂറിസം മേഖലയുടെ വികനസത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും. കേരളത്തിന്റെ വികസനത്തില്‍ പ്രവാസികളുടെ പങ്ക് വളരെ വലുതാണ്. ഗള്‍ഫ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ സൗഹൃദം വളരെ ശക്തമായിട്ടുണ്ട്. ഇത് മലയാളികള്‍ക്ക് പ്രയോജനം ചെയ്യുമെന്നും മോദി പറഞ്ഞു.

ചടങ്ങില്‍ മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന സര്‍ക്കാരിനെതിരെ കടുത്ത ഭാഷയിലാണ് സെന്‍കുമാര്‍ വിമര്‍ശിച്ചത്. കേരളത്തില്‍ ഇപ്പോള്‍ ഹിരണ്യകശിപുവിന്റെ ഭരണമാണ് നടക്കുന്നതെന്നും സെന്‍കുമാര്‍ പരിഹസിച്ചു. ഓഖി ദുരന്തസമയത്ത് ഊരിപ്പിടിച്ച പങ്കായങ്ങള്‍ക്ക് അടിയിലൂടെ ഓടി കാറില്‍ കയറുകയാണ് മുഖ്യമന്ത്രി ചെയ്തതെന്നും സെന്‍കുമാര്‍ പറഞ്ഞു. കേരളത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് വൈ സത്യകുമാര്‍, എന്‍ഡിഎയുടെ വിവിധ കക്ഷിനേതാക്കളായ കെ എ ബാഹുലേയന്‍, സോമശേഖരന്‍, ഭുവനചന്ദ്രന്‍, എം എസ് മണി തുടങ്ങിയവരും സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thiruvananthapuram, Kerala, Prime Minister, Chief minister, PM Modi on Kerala