Join Whatsapp Group. Join now!
Aster MIMS 10/10/2023

രാഹുല്‍ഗാന്ധി വ്യാഴാഴ്ചയെത്തും; സുരക്ഷാവിഭാഗം കല്യോട്ടെത്തി

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വ്യാഴാഴ്ച കാസര്‍കോട്ടെത്തും. കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ലാലിന്റെയും കൃപേഷിന്റെയും പെരിയ കല്യോട്ടെ വീടുകള്‍Kerala, kasaragod, Periya, news, Top-Headlines, Rahul_Gandhi, Murder, visit, Congress, Rahul Gandhi's visit: SPG reached at Kasargod
പെരിയ: (www.kasargodvartha.com 12.03.2019) കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വ്യാഴാഴ്ച കാസര്‍കോട്ടെത്തും. കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ലാലിന്റെയും കൃപേഷിന്റെയും പെരിയ കല്യോട്ടെ വീടുകള്‍ സന്ദര്‍ശിക്കാനാണ് രാഹുല്‍ഗാന്ധി കാസര്‍കോട്ടെത്തുന്നത്. വ്യാഴാഴ്ച ഉച്ചയോടെയാണ് അദ്ദേഹം കാസര്‍കോട്ടെത്തുക.

രാഹുലിന്റെ സന്ദര്‍ശനത്തെ തുടര്‍ന്ന് എസ്പിജി അടക്കമുള്ള സുരക്ഷാ വിഭാഗവും, കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും ഇന്റലിജന്‍സ് അധികൃതരുമൊക്കെ ചൊവ്വാഴ്ച ഉച്ചയോടെ കല്യോട്ടെത്തി. രാഹുല്‍ഗാന്ധി കടന്നുവരുന്ന റോഡുകളും സന്ദര്‍ശിക്കുന്ന വീട്ടുപരിസരങ്ങളുമൊക്കെ സുരക്ഷാവിഭാഗം പരിശോധിച്ചു. സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി ഹസൈനാറും സംഘവുമാണ് എസ്പിജിയെ അനുഗമിച്ചത്.
Kerala, Kasaragod, Periya, news, Top-Headlines, Rahul_Gandhi, Murder, visit, Congress, Rahul Gandhi's visit: SPG reached at Kasargod

ബുധനാ്ച രാത്രി കൊച്ചിയിലെത്തുന്ന രാഹുല്‍ അവിടെ താമസിക്കും. വ്യാഴാഴ്ച ഉച്ചക്ക് 2.20ന് പെരിയ കേന്ദ്ര സര്‍വ്വകലാശാല ഹെലിപ്പാഡില്‍ രാഹുല്‍ഗാന്ധിയെയും വഹിച്ചുള്ള പ്രത്യേക ഹെലികോപ്റ്റര്‍ എത്തും. തുടര്‍ന്ന് റോഡുമാര്‍ഗം കല്യോട്ടേക്ക് തിരിക്കും. ഒരു മണിക്കൂര്‍ രാഹുല്‍ഗാന്ധി കല്യോട്ടെ വസതികളിലുണ്ടാകും. കൊല്ലപ്പെട്ട ശരത്ലാലിന്റെയും കൃപേഷിന്റെയും രക്ഷിതാക്കളെ ആശ്വസിപ്പിച്ച ശേഷം വൈകിട്ട് നാലിന് കോഴിക്കോട്ടേക്ക് മടങ്ങും. കോഴിക്കോട് കടപ്പുറത്താണ് പൊതുസമ്മേളനം ഒരുക്കിയിട്ടുള്ളത്.

രാവിലെ പുല്‍വാമ അക്രമണത്തില്‍ മരണപ്പെട്ട സൈനികന്‍ വി പി വസന്തകുമാറിന്റെ വയനാട് ലക്കിടിയിലെ വസതി സന്ദര്‍ശിക്കാനും നേരത്തെ തീരുമാനിച്ചിരുന്നുവെങ്കിലും മാവോയിസ്റ്റ് ആക്രമണ പശ്ചാത്തലത്തില്‍ സന്ദര്‍ശനത്തിന് ഇനിയും സുരക്ഷാ അനുമതി ലഭിച്ചിട്ടില്ല. അത് കൊണ്ട് തന്നെ സന്ദര്‍ശനം ഒഴിവാക്കാനാണ് സാധ്യത.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Kasaragod, Periya, news, Top-Headlines, Rahul_Gandhi, Murder, visit, Congress, Rahul Gandhi's visit: SPG reached at Kasargod