Join Whatsapp Group. Join now!
Aster MIMS 10/10/2023

തയ്യല്‍ കടയുടമയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ചെരിപ്പും, മൊബൈലടങ്ങിയ കവറും തൂക്കുപാലത്തില്‍ ഉപേക്ഷിച്ച നിലയില്‍

തയ്യല്‍ തൊഴിലാളിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാനത്തൂര്‍ പായോലം സ്വദേശിയും കാസര്‍കോട് മെഹ്ബൂബ് തീയേറ്റര്‍ റോഡില്‍ ഫാഷന്‍ സ്റ്റിച്ചിംഗ് സെന്റര്‍ കടയുടമയുമായ Kasaragod, Kerala, news, Top-Headlines, Death, Obituary, Deadbody, Tailor found dead in river
കാസര്‍കോട്: (www.kasargodvartha.com 15.01.2019) തയ്യല്‍ കടയുടമയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാനത്തൂര്‍ പായോലം സ്വദേശിയും കാസര്‍കോട് മെഹ്ബൂബ് തീയേറ്റര്‍ റോഡില്‍ ഫാഷന്‍ സ്റ്റിച്ചിംഗ് സെന്റര്‍ കടയുടമയുമായ സി മോഹനനെ (51)യാണ് ബാവിക്കര തൂക്കുപാലത്തിന് സമീപം പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രി എട്ടു മണിയോടെയാണ് കടയടച്ച് നാട്ടിലേക്ക് പുറപ്പെട്ടത്. രാത്രി ഏറെ വൈകിയിട്ടും തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്ന് ഭാര്യ വിനയ ഫോണില്‍ ബന്ധപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു.

ഇതിനിടെയാണ് ചെരിപ്പും മൊബൈലുമടങ്ങിയ കവര്‍ തൂക്കുപാലത്തില്‍ ഉപേക്ഷിച്ച നിലയില്‍ പരിസരവാസികള്‍ കണ്ടത്. ഉടന്‍ പോലീസില്‍ വിവരമറിയിക്കുകയും പുഴയില്‍ തിരച്ചില്‍ നടത്തുകയുമായിരുന്നു. തുടര്‍ന്നാണ് മോഹനന്റെ മൃതദേഹം കണ്ടെത്തിയത്. ബന്ധുക്കളെത്തിയ മരിച്ചത് മോഹനനാണെന്ന് തിരിച്ചറിഞ്ഞു. മൃതദേഹത്തില്‍ അടിവസ്ത്രം മാത്രമായിരുന്നു വേഷം. മരണത്തില്‍ സംശയം ഉയര്‍ന്നതിനെ തുടര്‍ന്ന് മൃതദേഹം വിദഗദ്ധ പോസ്റ്റുമോര്‍ട്ടത്തിനയക്കുമെന്നാണ് വിവരം.

മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പരേതരായ വി ചന്തു- മാധവി ദമ്പതികളുടെ മകനാണ്. മക്കള്‍: അഖില്‍, നിഖില്‍ (വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍: തമ്പാന്‍, ശാന്ത, ഗോപാലന്‍, ബാലാമണി, സുരേന്ദ്രന്‍, ശ്രീലത.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Death, Obituary, Deadbody, Tailor found dead in river
  < !- START disable copy paste -->