City Gold
news portal
» » » » » » » » » ദുബൈ സന്ദര്‍ശനത്തിനിടെ രാഹുലിനൊപ്പം സെല്‍ഫിയെടുത്ത് സോഷ്യല്‍ മീഡിയയില്‍ താരമായി കാസര്‍കോട്ടുകാരി ഹസീന അബുല്ല; ഫോട്ടോ ഒഫീഷ്യല്‍ പേജില്‍ പങ്കുവെച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍

ദുബൈ: (www.kasargodvartha.com 11.01.2019) ദുബൈ സന്ദര്‍ശനത്തിനിടെ രാഹുലിനൊപ്പം സെല്‍ഫിയെടുത്തത് സോഷ്യല്‍ മീഡിയയില്‍ താരമായി കാസര്‍കോട്ടുകാരി ഹസീന അബുല്ല. ഫോട്ടോ ഒഫീഷ്യല്‍ പേജില്‍ പങ്കുവെച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രണ്ടു ദിവസത്തെ യുഎഇ സന്ദര്‍ശനത്തിനായി വ്യാഴാഴ്ച രാത്രി ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ രാഹുല്‍ ഗാന്ധിയുടെ സ്വീകരണ ചിത്രങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായ ചിത്രമായിരുന്നു ഈ സെല്‍ഫി. കാസര്‍കോട്‌ മേല്‍പറമ്പ് സ്വദേശിനിയാണ് രാഹുലിനൊപ്പം സെല്‍ഫിയെടുത്ത ഹസീന അബ്ദുല്ല. മേല്‍പറമ്പ് എവര്‍ ഗ്രീന്‍ ഇവന്റസ് ചെയര്‍ പേഴ്സണ്‍ കൂടിയാണ് ഹസീന.
സോഷ്യല്‍ മീഡിയയില്‍ ഈ ചിത്രം വൈറലായിരുന്നു. യുഎഇ സ്വദേശിനി രാഹുലിനൊപ്പം സെല്‍ഫിയെടുത്തുവെന്ന രീതിയിലായിരുന്നു ചിത്രം പ്രചരിച്ചത്.ചിത്രം രാഹുല്‍ തന്നെ ഒഫീഷ്യല്‍ പേജിലും പോസ്റ്റ് ചെയ്തിരുന്നു. പിന്നീടാണ് ചിത്രത്തിലുള്ള യുവതി മലയാളിയാണെന്ന വിവരം പുറത്തുവന്നത്.രാഹുല്‍ഗാന്ധിക്ക് പ്രവാസി സമൂഹം ഉജ്ജ്വല വരവേല്‍പ്പാണ് നല്‍കിയത്.  ഗാന്ധിജിയുടെ 150ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ചു ദുബൈ രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വെള്ളിയാഴ്ച വൈകിട്ടു നാലു മണിക്ക് നടക്കുന്ന സാംസ്‌കാരികോല്‍സവത്തില്‍ രാഹുല്‍ സംബന്ധിക്കുന്നുണ്ട്. പ്രവാസി ഇന്ത്യന്‍ കോണ്‍ഗ്രസാണ് പരിരാടി സംഘടിപ്പിക്കുന്നത്. ചെയര്‍മാന്‍ സാം പിത്രോദ അധ്യക്ഷത വഹിക്കും. എഐസിസി ജനറല്‍ സെക്രട്ടറിമാരായ ഉമ്മന്‍ ചാണ്ടി, കെ.സി വേണുഗോപാല്‍ എംപി, മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എംപി, കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ട് കെ സുധാകരന്‍ എന്നിവരും ചടങ്ങില്‍ സംബന്ധിക്കും. ജുമൈറ ഹോട്ടലില്‍ തങ്ങുന്ന രാഹുലിനെ യു.എ.ഇയിലെ ഇന്ത്യന്‍ അംബാസിഡര്‍ നൗദീപ് സിങ് സൂരി, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസുഫലി, ഡോ. ആസാദ് മൂപ്പന്‍, ജെംസ് ഗ്രൂപ്പ് ചെയര്‍മാന്‍ സണ്ണി വര്‍ക്കി തുടങ്ങിയവര്‍ സന്ദര്‍ശിച്ചിരുന്നു.ശനിയാഴ്ച രാഹുല്‍ ഗാന്ധി അബുദാബി ഗ്രാന്‍ഡ് മോസ്‌ക് സന്ദര്‍ശിക്കും. ദുബൈയിലെയും അബുദാബിയിലെയും ഇന്ത്യന്‍ ബിസിനസ് കൂട്ടായ്മകളുമായി ചര്‍ച്ച നടത്തും. ദുബൈയില്‍ വിദ്യാര്‍ത്ഥികളുമായും ലേബര്‍ ക്യാംപിലെ തൊഴിലാളികളുമായും സംവദിക്കും. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുത്തതിനു ശേഷം ആദ്യമായാണു രാഹുല്‍ ഗാന്ധി യുഎഇയില്‍ എത്തുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Rahul Gandhi and Haseena Abdullah selfie goes viral, UAE, visit, Dubai, Kasaragod, Top-Headlines.

About Kvartha Omega

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date