Join Whatsapp Group. Join now!
Aster MIMS 10/10/2023

തസ്ലീമിനെ പൊക്കിയത് ചട്ടഞ്ചാലിലെ ഭാര്യാ സഹോദരന്റെ വീട്ടില്‍ നിന്നും; പാക്കിസ്ഥാന്‍ ബന്ധമുള്ള സംഘത്തിന്റെ സൂത്രധാരനായി പ്രവര്‍ത്തിച്ചെന്ന് സംശയിക്കുന്ന തസ്ലീം വീണത് ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്ത അതീവ ഗുരുതരമായ കുറ്റം ചുമത്തിയ കേസില്‍, ദുബൈ പോലീസിന്റെ ചാരനായി പ്രവര്‍ത്തിച്ചതോടെ റോയും ചങ്ങാത്തം കൂടി; ഫ്രോഡാണെന്ന് കണ്ട് ബന്ധം വിട്ടതായും റിപോര്‍ട്ട്

ഡല്‍ഹി പോലീസ് രജിസ്റ്റര്‍ ചെയ്ത അതീവ ഗുരുതര സ്വഭാവമുള്ള കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട കാസര്‍കോട് ചെമ്പരിക്ക സ്വദേശി മുഹ്ത്തസിം എന്ന തസ്ലീമിനെ (41) യും കൊണ്ട് Kasaragod, Kerala, news, Top-Headlines, Chembarika, Police Come back to Delhi with Thasleem
കാസര്‍കോട്: (www.kasargodvartha.com 13.01.2019) ഡല്‍ഹി പോലീസ് രജിസ്റ്റര്‍ ചെയ്ത അതീവ ഗുരുതര സ്വഭാവമുള്ള കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട കാസര്‍കോട് ചെമ്പരിക്ക സ്വദേശി മുഹ്ത്തസിം എന്ന തസ്ലീമിനെ (41) യും കൊണ്ട് ഡല്‍ഹിയിലേക്ക് പോലീസ് പറന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ 5.45ന് ചട്ടഞ്ചാലിലെ ഭാര്യാ സഹോദരന്റെ വീട്ടില്‍ നിന്നുമാണ് തസ്ലീമിനെ കാസര്‍കോട് ജില്ലാ പോലീസിന്റെ സഹായത്തോടെ ഡല്‍ഹി പോലീസിലെ സ്‌പെഷ്യല്‍ സെല്‍ പൊക്കിയത്. ഒപ്പം തസ്ലീമിന്റെ സഹോദരനെയും പിടികൂടിയിരുന്നുവെങ്കിലും ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.

കാസര്‍കോട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കി അനുമതി വാങ്ങിയ ശേഷമാണ് തസ്ലീമിനെ ഡല്‍ഹിയിലേക്ക് കൊണ്ടുപോയത്. പാക്കിസ്ഥാന്‍ ബന്ധമുള്ള സംഘവുമായി ചേര്‍ന്ന് ഇന്ത്യയില്‍ അതീവ ഗുരുതരമായ പദ്ധതി തയ്യാറാക്കിയിരുന്നുവെന്നാണ് സൂചനകള്‍ പുറത്ത് വന്നിരിക്കുന്നത്. ഒരു വി.വി.ഐ.പിയെ സംഘം ലക്ഷ്യം വെച്ചിരുന്നതായുള്ള സൂചനകള്‍ പുറത്ത് വരുന്നുണ്ടെങ്കിലും വ്യക്തമായ സ്ഥിരീകരണം ഉണ്ടായിട്ടില്ല. അതീവ രഹസ്യ സ്വഭാവമുള്ള കേസിലാണ് അറസ്റ്റ് എന്നതിനാല്‍ കേസിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. രണ്ട് ദിവസം കൊണ്ട് ചിത്രം വ്യക്തമാകുമെന്നാണ് വിവരം.

വര്‍ഷങ്ങള്‍ക്ക് മുമ്പ് സാധാരണ ജോലി വിസയില്‍ ഗള്‍ഫിലെത്തിയ തസ്ലീം പെട്ടെന്നാണ് ദുബൈ പോലീസിന്റെയും രഹസ്യാന്വേഷണ വിഭാഗങ്ങളുടെയും ഇഷ്ടതോഴനായി മാറിയത്. സുഹൃത്തുക്കളുമായി ചേര്‍ന്ന് ചാരായ നിര്‍മ്മാണം തുടങ്ങിയ തസ്ലീം ദുബൈ പോലീസിന് രഹസ്യങ്ങള്‍ കൈമാറി അവരെ പിടിപ്പിച്ചാണ് അവരുടെ 'സ്വന്തക്കാരനായി' മാറിയത്. ദുബൈ പോലീസിന്റെ ഇന്‍ഫോര്‍മറായി മാറിയതോടെ തസ്ലീം മലയാളികള്‍ ഉള്‍പ്പെട്ട നിരവധി കുറ്റകൃത്യ രഹസ്യങ്ങള്‍ ദുബൈ പോലീസിന് കൈമാറി പേരെടുത്തു. കള്ള് കച്ചവടക്കാരെയും മറ്റും ഇതിന്റെ പേരില്‍ ഭീഷണിപ്പെത്തി പെട്ടെന്ന് സമ്പന്നനായതോടെ തസ്ലീമിന്റെ ബന്ധവും വളര്‍ന്നു. ഗള്‍ഫിലെ രഹസ്യങ്ങള്‍ അറിയാന്‍ ഇന്ത്യയിലെ ഇന്റലിജന്‍സ് വിഭാഗമായ റിസേര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗും (റോയും) ചങ്ങാത്തം കൂടിയിരുന്നു.

ഫ്രോഡാണെന്ന് കണ്ട് കുറച്ച് കാലത്തിന് ശേഷം റോ തസ്ലീമുമായുള്ള രഹസ്യ കൈമാറ്റങ്ങള്‍ അവസാനിപ്പിച്ചിരുന്നെങ്കിലും തസ്ലീം റോയുടെ ആളാണെന്ന് പറഞ്ഞ് നാട്ടില്‍ പോലും വിലസിയിരുന്നു. ബേക്കലില്‍ രണ്ട് പാസ്പോര്‍ട്ട് കേസിലും ഒരു അക്രമ കേസിലും തസ്ലീം പ്രതിയായിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിന് ചെന്ന പോലീസിനെ റോയുടെ പേരിലുള്ള തിരിച്ചറിയല്‍ കാര്‍ഡ് കാട്ടി വിരട്ടിയിരുന്നതായും വിവരങ്ങള്‍ പുറത്ത് വന്നിരുന്നു. വെള്ളിയാഴ്ച ചട്ടഞ്ചാലില്‍ വെച്ച് ഡല്‍ഹി കേസുമായി ബന്ധപ്പെട്ട് പിടികൂടിയപ്പോഴും താന്‍ റോയുടെ ആളാണെന്ന് പറഞ്ഞ് പോലീസിനെ ഭീഷണിപ്പെടുത്തിയിരുന്നു. രണ്ടെണ്ണം പൊട്ടിച്ചപ്പോഴാണ് വഴിക്കു വന്നതെന്ന് അറസ്റ്റ് നടക്കുമ്പോള്‍ സംഘത്തിലുണ്ടായിരുന്നവര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Chembarika, Police Come back to Delhi with Thasleem
  < !- START disable copy paste -->