മഞ്ചേശ്വരം: (www.kasargodvartha.com 22.01.2019) മദ്രസാ വിദ്യാര്‍ത്ഥിയായ മകനെ കാണാനില്ലെന്ന് മാതാവിന്റെ പരാതി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. മധൂര്‍ പന്നിപ്പാറയിലെ മുഹമ്മദ് ഹനീഫയുടെ മകന്‍ മുഹമ്മദ് അനസിനെ (16)യാണ് കാണാതായത്. 20 മുതല്‍ മകനെ കാണാനില്ലെന്ന് മാതാവ് രേഷ്മ മഞ്ചേശ്വരം പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
ഉപ്പള മണ്ണംകുഴി മുഹമ്മദിയ്യ മദ്രസാ വിദ്യാര്‍ത്ഥിയായ അനസ് 20ന് രാവിലെ വീട്ടിലേക്കാണെന്ന് പറഞ്ഞ് പുറപ്പെട്ടതാണെന്നും എന്നാല്‍ വീട്ടിലെത്തിയില്ലെന്നും പലയിടങ്ങളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ലെന്നും മാതാവ് പരാതിപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Madrasa Student goes missing, Manjeshwaram, Kasaragod, News, Student, Missing.
Keywords: Madrasa Student goes missing, Manjeshwaram, Kasaragod, News, Student, Missing.