Join Whatsapp Group. Join now!
Aster MIMS 10/10/2023

നെഹ്‌റു കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ പി വി പുഷ്പജയുടെ വീടിന് നേരെ ബോംബേറ്

നെഹ്‌റു കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ പി വി പുഷ്പജയുടെ പിലിക്കോട് കൊടക്കാട്ടെ വീട്ടിന് നേരെ സി പി എം പ്രവര്‍ത്തകര്‍ ബോംബെറിഞ്ഞു. രണ്ട് ബോംബുകളാണ് എറിഞ്ഞത്. വീടിന്റെ Kasaragod, Kerala, news, Kanhangad, Top-Headlines, Anangoor, Bomb attack against PV Pushpaja's house
കാഞ്ഞങ്ങാട്: (www.kasargodvartha.com 06.01.2019) നെഹ്‌റു കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ പി വി പുഷ്പജയുടെ പിലിക്കോട് കൊടക്കാട്ടെ വീട്ടിന് നേരെ സി പി എം പ്രവര്‍ത്തകര്‍ ബോംബെറിഞ്ഞു. രണ്ട് ബോംബുകളാണ് എറിഞ്ഞത്. വീടിന്റെ ജനല്‍ ചില്ലുകളും കോണ്‍ക്രീറ്റ് സ്ലാബും തകര്‍ന്നു. പുഷ്പ്പജ രണ്ട് ദിവസമായി വീട്ടില്‍ ഉണ്ടായിരുന്നില്ല.

ഈ സമയത്താണ് അക്രമം നടന്നത്. ഞായറാഴ്ച തിരിച്ചെത്തിയപ്പോഴാണ് സംഭവം കണ്ടത്. വനിതാ മതിലിനെതിരെ ഒരു ചാനലിന് അഭിമുഖം നല്‍കിയതിന് മാപ്പ് പറയണമെന്ന് നേരത്തെ സിപിഎം പ്രാദേശിക നേതൃത്വം പുഷ്പജയോട് ആവശ്യപ്പെട്ടിരുന്നു. അവര്‍ ഇത് നിഷേധിച്ചതാണ് അക്രമത്തിന് കാരണമെന്നാണ് സംശയിക്കുന്നത്.

കൂടാതെ ശബരിമല കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ ചെറുവത്തൂരില്‍ അയ്യപ്പ ജ്യോതി ഉദ്ഘാടനം ചെയ്തതും ഡോ. പുഷ്പജയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kanhangad, Top-Headlines, Anangoor, Bomb attack against PV Pushpaja's house
  < !- START disable copy paste -->