Join Whatsapp Group. Join now!
Aster MIMS 10/10/2023

വനിതാ മതില്‍: ചേറ്റുകുണ്ടില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെയും ബി ജെ പി അക്രമം; ക്യാമറ തകര്‍ത്തു, അക്രമികളെ അടിച്ചമര്‍ത്താന്‍ ഡി ജി പി നിര്‍ദേശം നല്‍കി

വനിതാ മിതിലിനോടനുബന്ധിച്ച് ചേറ്റുകുണ്ടില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെയും ബി ജെ പി അക്രമം. മനോരമ ന്യൂസ് റിപോര്‍ട്ടകര്‍ ശരത് ചന്ദ്രനെ അക്രമിക്കുകയും ക്യാമറമാന്‍ Kasaragod, Kerala, news, Top-Headlines, Attack, Trending, Attack against Media workers in Chettukkundu
കാസര്‍കോട്: (www.kasargodvartha.com 01.01.2019) വനിതാ മിതിലിനോടനുബന്ധിച്ച് ചേറ്റുകുണ്ടില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെയും ബി ജെ പി അക്രമം. മനോരമ ന്യൂസ് റിപോര്‍ട്ടകര്‍ ശരത് ചന്ദ്രനെ അക്രമിക്കുകയും ക്യാമറമാന്‍ ഷാനെ മര്‍ദിച്ച് ക്യാമറ പിടിച്ചുവാങ്ങി തകര്‍ക്കുകയും ചെയ്തു. സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് അക്രമം നടന്നത്. വന്‍ പോലീസ് സംഘമെത്തി ഗ്രനേഡ് പ്രയോഗിച്ചാണ് സംഘടിച്ചവരെ പിരിച്ചുവിട്ടത്. ഒരു ഭാഗത്ത് ബി ജെ പി പ്രവര്‍ത്തകരും മറുഭാഗത്ത് സി പി എം പ്രവര്‍ത്തകര്‍ സംഘടിച്ച് പരസ്പരം കല്ലേറ് നടത്തുകയായിരുന്നു.

വനിതാ മതിലിനായി സ്ത്രീകളെയും കൊണ്ടുവന്ന വാഹനങ്ങള്‍ തടഞ്ഞതോടെയാണ് സംഘര്‍ഷത്തിന് തുടക്കം. വനിതാ മതില്‍ കെട്ടാതിരിക്കാന്‍ റെയില്‍വേ ട്രാക്കിനു സമീപത്തെ കെ എസ് ടി പി പാതയിലെ കുറ്റിക്കാടിന് ബി ജെ പി പ്രവര്‍ത്തകര്‍ തീയിട്ടു. മുളകുപൊടി വിതറുകയും ചെയ്തു. പുക പടലവും മുളകിന്റെ ഗന്ധവും കാരണം പോലീസിന് അക്രമികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ കഴിഞ്ഞില്ല. കുറച്ചു പോലീസുകാര്‍ മാത്രമാണ് ഇവിടെയുണ്ടായിരുന്നത്. അക്രമം കാരണം ഇവിടെ മതില്‍ കെട്ടാന്‍ കഴിയാത്ത സാഹചര്യമായിരുന്നു. വാഹനത്തില്‍ നിന്നും സ്ത്രീകളെ ഇറങ്ങാന്‍ സമ്മതിക്കാത്തതിനെ തുടര്‍ന്ന് സി പി എം പ്രവര്‍ത്തകരെത്തി ചോദ്യം ചെയ്തതോടെ പരസ്പരം കല്ലേറ് നടത്തുകയായിരുന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം.

ചേറ്റുകുണ്ടില്‍ അക്രമം നടത്തുന്ന വിവരമറിഞ്ഞ് ഡി ജി പി ലോക്‌നാഥ് ബെഹ്‌റ കാസര്‍കോട് എസ് പി ഡോ. എ ശ്രീനിവാസനെ വിളിച്ച് അക്രമികളെ അടിച്ചമര്‍ത്താന്‍ നിര്‍ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ എസ് പി ഉള്‍പെടെ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അക്രമികളെ തുരത്തി. ആകാശത്തേക്ക് നാല് റൗണ്ട് വെടിയുതിര്‍ക്കുകയും ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തു. മാധ്യമ പ്രവര്‍ത്തകരുടെ ക്യാമറകള്‍ പിടിച്ചെടുത്ത അക്രമി സംഘം മാധ്യമ പ്രവര്‍ത്തകരുടെ വാഹനത്തിന് നേരെയും ആക്രമണം അഴിച്ചുവിട്ടു.

നേരത്തെ ശബരിമല കര്‍മസമിതി സംഘടിപ്പിച്ച അയ്യപ്പജ്യോതിക്കിടെ കാലിക്കടവിലും മറ്റും സ്ത്രീകള്‍ക്ക് നേരെയടക്കം കല്ലേറ് നടന്നത് ചേറ്റുകുണ്ടില്‍ നിന്നും പോയ ആളുകള്‍ക്ക് നേരെയായിരുന്നു. ഇതിനുള്ള പ്രതികാരമായാണ് ഇപ്പോഴത്തെ സംഘര്‍ഷം നടന്നതെന്നാണ് പോലീസ് സംശയിക്കുന്നത്. എന്നാല്‍ സംഘര്‍ഷാവസ്ഥയുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് കൂടുതല്‍ പൊലീസിനെ വിന്യസിക്കാത്തതാണ് സംഘര്‍ഷം രൂക്ഷമാകാന്‍ കാരണമെന്നാണ് ആക്ഷേപം.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Attack, Trending, Attack against Media workers in Chettukkundu
  < !- START disable copy paste -->