കാസര്‍കോട്: (www.kasargodvartha.com 07.01.2019) അര്‍ഹരായ എല്ലാവര്‍ക്കും പട്ടയം നല്‍കുകയെന്ന സര്‍ക്കാര്‍ പദ്ധതിയില്‍ അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ച് കാസര്‍കോട് ജില്ല. രണ്ടര വര്‍ഷം കൊണ്ട് ജില്ലയില്‍ വിതരണം ചെയതത് 5519 പട്ടയങ്ങള്‍. ഭൂരഹിതരായ കര്‍ഷകര്‍ ഉള്‍പ്പെടെയുള്ളവരുടെ ഭൂപ്രശ്നങ്ങള അടിയന്തിരമായി പരിഹരിച്ച് അര്‍ഹരായവര്‍ക്ക് ഭൂമി ലഭ്യമാക്കുകയെന്ന നയത്തിന്റെ ഭാഗമായാണ് ജില്ലയില്‍ ചുരുങ്ങിയ കാലം കൊണ്ട് ഇത്രയധികം പേര്‍ക്ക് പട്ടയം നല്‍കി സംസ്ഥാന സര്‍ക്കാര്‍ ചരിത്രം സൃഷ്ടിച്ചിരിക്കുന്നത്.
കേരളീയ സാമൂഹിക ജീവിതത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കമിട്ട് ആദ്യസര്‍ക്കാര്‍ ആരംഭിച്ച ഭൂപരിഷ്‌കരണ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായി വര്‍ഷങ്ങള്‍ക്കിപ്പുറം കാസര്‍കോട് ജില്ലയില്‍ എല്ലാവര്‍ക്കും ഭൂമിലഭ്യമാക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നതെന്ന് പട്ടയമേള ഉദ്ഘാടന വേളയില്‍ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ജില്ലയില്‍ 2017 മെയില്‍ നടത്തിയ മേളയില്‍ 2247 പട്ടയം വിതരണം ചെയ്തിരുന്നു. തുടര്‍ന്ന് 2017 സെപ്തംബര്‍ വരെയുള്ള കാലയളവില്‍ 1079 പട്ടയവും റവന്യൂ ദിനത്തോടനുബന്ധിച്ച് കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ 26 പട്ടയവും കൈമാറി.
കഴിഞ്ഞ ദിവസം സംഘടിപ്പിച്ച പട്ടയമേളയില്‍ 2167 പട്ടയങ്ങളാണ് വിതരണം ചെയ്തത്. കഴിഞ്ഞ രണ്ടര വര്‍ഷം കൊണ്ട് ആകെ വിതരണം ചെയ്തത് 5519 പട്ടയങ്ങളാണ്. ജില്ലയില്‍ ആദ്യമായാണ് ഒരു സര്‍ക്കാര്‍ ചുരുങ്ങിയ കാലം കൊണ്ട് ഇത്രയധികം പട്ടയങ്ങള്‍ വിതരണം ചെയ്യുന്നത്. ലാന്‍ഡ് ട്രിബ്യൂണലുകളില്‍ സാങ്കേതിക പ്രശ്നങ്ങളിലകപ്പെട്ട നിരവധി ഫയലുകള്‍ ഇനിയും കെട്ടിക്കിടക്കുന്നുണ്ട്. ഇത്തരം പ്രശ്നങ്ങളില്‍ പരിഹാരം കണ്ടെത്തുന്നതിനായി റവന്യൂ മന്ത്രി കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലയില്‍ ഇനിയും പട്ടയം ലഭിക്കാത്തവര്‍ക്കായി അടുത്ത മാസം പട്ടയമേള സംഘടിപ്പിക്കും. പിന്നീട് വീണ്ടും അവശേഷിക്കുന്ന അര്‍ഹരെ കണ്ടെത്തി ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം ജൂണിലും പട്ടയമേള നടത്തുമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്‍ വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, District, E.Chandrashekharan, 5,519 deed distributed in Kasaragod
< !- START disable copy paste -->