Join Whatsapp Group. Join now!
Aster MIMS 10/10/2023

മരങ്ങളും മനുഷ്യരാണ്; 100 വയസ് കഴിഞ്ഞ മരമുത്തശ്ശിക്ക് വിദ്യാര്‍ത്ഥികളുടെ ആദരം

മരങ്ങളും മനുഷ്യരാണെന്ന ക്യാമ്പെയിന്റെ ഭാഗമായി 100 വയസ് കഴിഞ്ഞ മരമുത്തശ്ശിക്ക് വിദ്യാര്‍ത്ഥികളുടെ ആദരം. പരവനടുക്കം ജി എല്‍ പി സ്‌കൂളില്‍ വെച്ചു നടക്കുന്ന Kasaragod, Kerala, news, Student, Felicitation, Tree felicitated by NSS Students
കാസര്‍കോട്: (www.kasargodvartha.com 24.12.2018) മരങ്ങളും മനുഷ്യരാണെന്ന ക്യാമ്പെയിന്റെ ഭാഗമായി 100 വയസ് കഴിഞ്ഞ മരമുത്തശ്ശിക്ക് വിദ്യാര്‍ത്ഥികളുടെ ആദരം. പരവനടുക്കം ജി എല്‍ പി സ്‌കൂളില്‍ വെച്ചു നടക്കുന്ന ചെമ്മനാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍ എസ് എസ് യൂണിത്തിന്റെ ക്യാമ്പിലാണ് മാതൃകാപരമായ പരിപാടി നടന്നത്. പരവനടുക്കം സ്‌കൂള്‍ നൂറാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ചെമ്മനാട് എന്‍ എസ് എസ് യൂണിറ്റ് ഈ സ്‌കൂള്‍ ക്യാമ്പിനായി തിരഞ്ഞെടുത്തത്.

സ്‌കൂള്‍ തുടങ്ങുന്നതിന് മുമ്പ് തന്നെ ഈഴച്ചെമ്പക മരം അവിടെയുണ്ടായിരുന്നുവെന്നാണ് പരവനടുക്കം സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ പറയുന്നത്. അങ്ങനെയെങ്കില്‍ ഈ മരത്തിന് 100 ലധികം വര്‍ഷത്തെ പഴക്കമുണ്ടാകും. പണം കൊടുത്തവരെ ആദരിക്കുന്ന അല്ലെങ്കില്‍ പണം നല്‍കി ആദരവ് ഏറ്റുവാങ്ങുന്ന ഈ കാലഘട്ടത്തില്‍ ഒരു നൂറ്റാണ്ടോളം നമുക്ക് ശുദ്ധവായു തന്ന, ഒരിക്കലും ആദരിക്കപ്പെടണമെന്ന് ആഗ്രഹിക്കാത്ത മരമുത്തശ്ശിയെ ആദരിച്ചത് തികച്ചും പ്രശംസാര്‍ഹമാണെന്ന് നാട്ടുകാര്‍ പറഞ്ഞു.

മരമുത്തശ്ശിയെ ആദരിക്കുന്നതിന്റെ ഭാഗമായി സ്‌കൂളിലെ 100 മരങ്ങളെക്കൂടി കുട്ടികള്‍ക്ക് പരിചയപ്പെടുത്താന്‍ ജി എച്ച് എസ് എസ് പെരിയയിലെ സ്‌കൂള്‍ അധ്യാപകനായ ഡോ. ഇ ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ എത്തിയിരുന്നു. മലയാളം അധ്യാപകനായിരുന്നിട്ടുകൂടി ബോട്ടണി അധ്യാപകനേക്കാളും ഏത് മരത്തെക്കുറിച്ച് ചോദിച്ചാലും ഞൊടിയിടയില്‍ തന്നെ മരങ്ങളെയും ചെടികളെയും കുറിച്ചും അതിന്റെ ഔഷധഗുണങ്ങളെ കുറിച്ചും പറഞ്ഞുതരാന്‍ ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ക്ക് ഏറെ സമയം വേണ്ടിവന്നില്ല.

മരങ്ങള്‍ക്ക് മനസുണ്ടോ എന്ന ചോദ്യത്തിന് ചെറു പുഞ്ചിരിയോട് കൂടി മാസ്റ്റര്‍ നല്‍കിയ ഉത്തരം ശ്രദ്ധേയമായിരുന്നു. മരങ്ങള്‍ക്കും മനസുണ്ടെന്നും അവ ജീവിക്കുകയും ചലിക്കുകയും ചെയുന്നുണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സ്‌കൂള്‍ കോമ്പൗണ്ടില്‍ ഏറ്റവും പ്രായംകൂടിയ മരമുത്തശ്ശിയെ ജി എല്‍ പി സ് പരവനടുക്കം സ്‌കൂളിലെ പുര്‍വ്വവിദ്യര്‍ത്ഥിയായ മോഹനന്‍ പൂമാലയണിയിച്ചുകൊണ്ടാണ് ആദരിച്ചത്.





(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Student, Felicitation, Tree felicitated by NSS Students
  < !- START disable copy paste -->