Join Whatsapp Group. Join now!
Aster MIMS 10/10/2023

ഉത്തരമലബാറിന്റെ വിനോദസഞ്ചാര വികസനം ഇനി 'സ്‌മൈല്‍' ചിറകിലേറും

ഉത്തരമലബാറിലെ വിനോദസഞ്ചാരമേഖലയുടെ അനന്ത സാധ്യതകള്‍ പ്രായോഗികമായി നടപ്പിലാക്കാന്‍ രാജ്യത്തെ Smile project for developing Tourism, Kasaragod, Tourism, News, BRDC, Smile.
കാസര്‍കോട്: (www.kasargodvartha.com 07.12.2018) ഉത്തരമലബാറിലെ വിനോദസഞ്ചാരമേഖലയുടെ അനന്ത സാധ്യതകള്‍ പ്രായോഗികമായി നടപ്പിലാക്കാന്‍ രാജ്യത്തെ പ്രമുഖ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ മലയോര-തീരദേശ കേന്ദ്രങ്ങളിലെത്തി. സംസ്ഥാന ടൂറിസം വകുപ്പിനു കീഴിലുള്ള ബേക്കല്‍ റിസോര്‍ട്‌സ് ഡവലപ്‌മെന്റ് കോര്‍പ്പറേഷന്റെ (ബിആര്‍ഡിസി) നൂതനവും പ്രായോഗികവുമായ സ്‌മോള്‍ ആന്‍ഡ് മീഡിയം ഇന്‍ഡസ്ട്രീസ് ലിവറേജിംഗ് എക്‌സ്പീരിയന്‍ഷ്യല്‍ ടൂറിസം (സ്‌മൈല്‍) അംബാസഡേഴ്‌സ് ടൂറിന്റെ ഭാഗമായാണ് സ്‌മൈല്‍ സംരംഭകര്‍ക്കൊപ്പം ഡല്‍ഹി, മുംബൈ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ നാല്‍പതോളം ടൂര്‍ ഓപ്പറേറ്റര്‍മാരെ പങ്കെടുപ്പിച്ചാണ് ജില്ലയില്‍ രണ്ടു ദിവസത്തെ ബൃഹദ് യാത്രയൊരുക്കിയത്.
Smile project for developing Tourism, Kasaragod, Tourism, News, BRDC, Smile.

ഇതുവരെ പുറംലോകതത്തിന് അത്രയൊന്നും പരിചിതമല്ലാതിരുന്ന മലയോര ഗ്രാമങ്ങളിലെ വിനോദസഞ്ചാര സാധ്യതകള്‍ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ തൊട്ടറിഞ്ഞു. അതുവഴി സംരംഭകരുമായി ബന്ധപ്പെടാനുമുള്ള അപൂര്‍വ അവസരവും യാത്രവഴി ഒരുങ്ങി. ഉത്തരമലബാറിന്റെ വിനോദസഞ്ചാര വികസനത്തിന് പുത്തന്‍ ഉണര്‍വ് നല്‍കാനും കൂടുതല്‍ സംരംഭകരെ ആകര്‍ഷിച്ച് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും അതുവഴി പ്രദേശങ്ങള്‍ക്ക് പുത്തന്‍ ദിശാബോധം നല്‍കാനുമാണ് യാത്രകൊണ്ടു ലക്ഷ്യമിട്ടതെന്ന് നേതൃത്വം നല്‍കിയ ബിആര്‍ഡിസി മാനേജിംഗ് ഡയറക്ടര്‍ ടി.കെ. മന്‍സൂര്‍ പറഞ്ഞു. അനുഭവവേദ്യ വിനോദസഞ്ചാരത്തിന്റെ പ്രസക്തി നാള്‍ക്കുനാള്‍ വര്‍ധിക്കുന്ന സമയത്ത് ഇത്തരത്തിലൊരു യാത്ര സംഘടിപ്പിക്കാനായതില്‍ ഏറെ ചാരിതാര്‍ഥ്യമുണ്ടെന്നും ഇനി മൊബൈല്‍ ആപ്പ് വഴി ബിആര്‍ഡിസി രൂപകല്‍പ്പന ചെയ്ത വെര്‍ച്വല്‍ ടൂര്‍ ഗൈഡ്(വിടിജി) അടുത്തുതന്നെ പ്രകാശനം ചെയ്യുമെന്നും മന്‍സൂര്‍ പറഞ്ഞു.

പ്രകൃതി ഭംഗി മാത്രം തേടിയെത്തുന്ന സഞ്ചാരികള്‍ കുറവായി. ഇന്നു കാലം പാടേ മാറി തനതുകലകളും നാടന്‍ വിഭവങ്ങളും പരിചയപ്പെടാനും ഗ്രാമീണ മേഖലകളിലേക്കാണ് വിനോദസഞ്ചാരികള്‍ കൂടുതലായി എത്തുന്നത്. സമാനമായ ഹോം സ്‌റ്റേയാണ് പരപ്പ ബാനത്തുള്ളത്.

മലയോരത്തിന്റെ അനന്ത സാധ്യതളെല്ലാം പ്രയോജനപ്പെടുത്താനെത്തിയ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് പരപ്പ പട്‌ളം കോളനിവാസികളുടെ മംഗലംകളി കാണികള്‍ളില്‍ ആശ്ചര്യം ജനിപ്പിച്ചു. പിന്നീട് ഇവര്‍ കോളനിയിലെ ബാലികമാര്‍ക്കൊപ്പം നൃത്തംവച്ചു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള പരപ്പ ബാനം ഫാം ഫാമിലി ഹൗസും പ്രകൃതിദത്ത തുരങ്കത്തില്‍ നിന്നു നിര്‍ഗമിക്കുന്ന ശുദ്ധജലധാര നേരില്‍കണ്ടു. തുടര്‍ന്നു പുലിമടയും വെസ്റ്റ് എളേരി കൂവപ്പാറയിലെ പ്രകൃതിദത്ത ഗുഹയും സംഘം സന്ദര്‍ശിച്ചു. ഗുഹയ്ക്കുള്ളില്‍ വച്ചു നടന്ന അലാമിക്കളിയും ഏറെ ആസ്വാദ്യകരമായിരുന്നു. ഫാം ഹൗസ് അധികൃതര്‍ ഓപ്പറേറ്റര്‍മാരെ സ്വീകരിച്ചത് നാടന്‍ വിഭവങ്ങളും പച്ചിലകളില്‍ പാകപ്പെടുത്തിയ വിവിധ പലഹാരങ്ങളും നിരത്തിയായിരുന്നു.

തേനും നാരങ്ങയും ചേര്‍ത്ത പാനീയവും ചന്ദന വേരു വേവിച്ച വെള്ളവും എന്നിവയെല്ലാം ആളുകളെ ആകര്‍ഷിക്കുന്നതായിരുന്നു. 'സ്‌മൈല്‍ പദ്ധതിയിലൂടെ ചെറുകിട ഇടത്തരം സംരംഭകരെ പ്രോത്സാഹിപ്പിക്കാനുള്ള ഗൗരവമായ പദ്ധതിക്കാണ് ബിആര്‍ഡിസി ലക്ഷ്യമിടുന്നത്. ഇന്നു രാവിലെ കണ്ണൂരിലെത്തുന്ന ടൂര്‍ ഓപ്പറേറ്റര്‍മാരുടെ സംഘം ഉച്ചയ്ക്ക് നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് അധികൃതരുമായും സംരംഭകരുമായി ചര്‍ച്ച. തുടര്‍ന്ന് ഡിസംബര്‍ ഒമ്പതിന് നാടിന് സമര്‍പ്പിക്കുന്ന കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം (കിയാല്‍) ടെര്‍മിനല്‍ സന്ദര്‍ശിക്കുന്ന സംഘം ഉത്തരമലബാറിന്റെ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ സഹായവും പിന്തുണയും അഭ്യര്‍ഥിച്ച് കിയാല്‍ അധികാരികളുമായും ചര്‍ച്ച നടത്തും. വ്യാഴാഴ്ച്ച പടന്നക്കാട് ബേക്കല്‍ ക്ലബില്‍ പി.കരുണാകരന്‍ എംപിയാണ് ഉദ്ഘാടനം ചെയ്തത്. തുടര്‍ന്നു സംരംഭകരുടെ തനത് വിനോദസഞ്ചാര ഉത്പന്നങ്ങള്‍ ടൂര്‍ ഓപ്പറേറ്റര്‍മാരുമായി 'ബിസിനസ് ടു ബിസിനസ്' മീറ്റിലൂടെ പരിചയപ്പെടുത്തി. ശേഷം അമ്പതോളം വരുന്ന സ്‌മൈല്‍ സംരംഭകരും ടൂര്‍ ഓപ്പറേറ്റര്‍മാരുടെ ബിആര്‍ഡിസിയുടെ തച്ചങ്ങാട് കള്‍ച്ചറല്‍ സെന്ററില്‍ പാവക്കൂത്ത് ആസ്വദിച്ച് പള്ളിക്കര ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ കളരി അഭ്യാസവും നേരില്‍കണ്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Smile project for developing Tourism, Kasaragod, Tourism, News, BRDC, Smile.