Join Whatsapp Group. Join now!
Aster MIMS 10/10/2023

ഡിസംബര്‍ 6 എസ് കെ എസ് എസ് എഫ് ഭരണഘടനാ സംരക്ഷണ ദിനമായി ആചരിക്കും

ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിന്റെ ഓര്‍മദിനമായ ഡിസംബര്‍ ആറിന് ജില്ലാ തലത്തില്‍ പ്രതിഷേധ സൂചകമായി എസ് കെ എസ് എസ് എഫ് ഭരണഘടനാ സംരക്ഷണ ദിനമായി ആചരിക്കും. ഫാഷിസ്റ്റുകള്‍ അധികാരത്തിലെത്തുന്നതിന് വേണ്ടിയുള്ള Kasaragod, Kerala, news, SKSSF, SKSSF decided to mark Dec 06 as Constitutional protection Day
കാസര്‍കോട്: (www.kasargodvartha.com 05.12.2018) ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിന്റെ ഓര്‍മദിനമായ ഡിസംബര്‍ ആറിന് ജില്ലാ തലത്തില്‍ പ്രതിഷേധ സൂചകമായി എസ് കെ എസ് എസ് എഫ് ഭരണഘടനാ സംരക്ഷണ ദിനമായി ആചരിക്കും. ഫാഷിസ്റ്റുകള്‍ അധികാരത്തിലെത്തുന്നതിന് വേണ്ടിയുള്ള വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടാണ് രാജ്യത്തെ ലോകത്തിന് മുമ്പില്‍ അപമാനിക്കുന്ന വിധത്തില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബാബരി മസ്ജിദ് തകര്‍ത്തത്. അന്നത്തെ പ്രധാനമന്ത്രി പള്ളി പുനര്‍നിര്‍മ്മിക്കുമെന്ന് വാഗ്ദാനം ചെയ്തെങ്കിലും അത് നടപ്പാക്കിയില്ല.

മാത്രമല്ല ഇപ്പോള്‍  രാമക്ഷേത്ര നിര്‍മ്മാണ ആരവങ്ങള്‍ മുഴക്കി പൊതു തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വീണ്ടും സംഘര്‍ഷങ്ങള്‍ക്ക് ശ്രമിക്കുകയാണ്. ഭരണഘടനാ മൂല്യങ്ങളെ ചവിട്ടിമെതിക്കുന്ന സംഘ്പരിവാര്‍ പ്രവര്‍ത്തകരും അവരുടെ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സാധുത നല്‍കുന്ന കേന്ദ്ര സര്‍ക്കാറും രാജ്യത്തെ അപകടത്തിലേക്ക് നയിക്കുകയാണ്. ഇതിനെതിരെ സമൂഹ മനസാക്ഷി ഉണര്‍ത്തുന്ന വിവിധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് എസ് കെ എസ് എസ് എഫ് ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.

ഡിസംബര്‍ ആറിന് രാവിലെ മുതല്‍ ഭരണഘടന സംരക്ഷണ ദിനാചരണത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ചെര്‍ക്കളയില്‍ സമൂഹത്തിലെ വിവിധ തലങ്ങളിലുള്ളവര്‍ വിശാലമായ കാന്‍വാസില്‍ ഒപ്പുവെക്കും. പ്രതിഷേധ സൂചകമായി ശാഖ തലങ്ങളില്‍ രാത്രി ഏഴു മണിക്ക് പ്രാര്‍ത്ഥന സദസ്സ് സംഘടിപ്പിക്കണമെന്ന് ജില്ലാ പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി, ജനറല്‍ സെക്രട്ടറി മുഹമ്മദ് ഫൈസി കജെ പ്രസ്താവനയില്‍ അറിയിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, SKSSF, SKSSF decided to mark Dec 06 as Constitutional protection Day
  < !- START disable copy paste -->