Join Whatsapp Group. Join now!
Aster MIMS 10/10/2023

സരസുവിന്റേത് ക്രൂരമായ കൊലപാതകം; തലയ്ക്ക് മാരകമായ മുറിവേറ്റു, ഒറ്റമുറി ക്വാര്‍ട്ടേഴ്‌സില്‍ മൃതദേഹം കണ്ടെത്തിയത് പൂര്‍ണ നഗ്നയായി കമ്പിളിപുതപ്പ് കൊണ്ട് മൂടിയ നിലയില്‍, കാരണം അജ്ഞാതം, കൊലയാളിയായ യുവാവിനെ തേടി പോലീസ് കര്‍ണാടകയിലേക്ക്

കര്‍ണാടക ഹുബ്ലി സ്വദേശിനിയും വിദ്യാനഗര്‍ ചില റോഡില്‍ ഒറ്റമുറി ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരിയുമായ സരസുവിന്റെ (35) കൊലപാതകം നാടിനെ ഞെട്ടിച്ചു. അരും കൊലയാണ് അരങ്ങേറിയതെന്ന് Kasaragod, Kerala, news, Top-Headlines, Murder-case, കേരള വാര്‍ത്ത, Investigation, Vidya Nagar, Sarasu's murder; Police investigation tighten
കാസര്‍കോട്: (www.kasargodvartha.com 20.12.2018) കര്‍ണാടക ഹുബ്ലി സ്വദേശിനിയും വിദ്യാനഗര്‍ ചില റോഡില്‍ ഒറ്റമുറി ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരിയുമായ സരസുവിന്റെ (35) കൊലപാതകം നാടിനെ ഞെട്ടിച്ചു. അരും കൊലയാണ് അരങ്ങേറിയതെന്ന് പോലീസ് അന്വേഷണത്തില്‍ സൂചന ലഭിച്ചിട്ടുണ്ട്. തലയ്ക്ക് മാരകമായി മുറിവേറ്റ് രക്തം മുറിയില്‍ തളം കെട്ടിയിരുന്നു. പൂര്‍ണനഗ്നയായ മൃതദേഹം കമ്പിളിപുതപ്പ് കൊണ്ട് മൂടിയ നിലയിലായിരുന്നു.

ഒപ്പം താമസിച്ചിരുന്ന ഹുബ്ലി സ്വദേശിയും ഇന്റര്‍ലോക്ക് പാകുന്ന തൊഴിലാളിയുമായ ചന്ദ്രനാണ് (35) കൊലപാതകം നടത്തിയതെന്നാണ് പോലീസിന്റെ സംശയം. ഇതിന്റെ അടിസ്ഥാനത്തില്‍ ഇയാളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം കര്‍ണാടകയിലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ്. വ്യാഴാഴ്ച രാവിലെ 8.30 മണിയോടെയാണ് സരസുവിന്റെ മൃതദേഹം കണ്ടെത്തിയത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഇന്റര്‍ലോക്ക് സ്ഥാപന ഉടമ വിദ്യാനഗര്‍ ചാലയിലെ മുഹമ്മദ് സഫീലിന്റെ കൈയ്യില്‍ മുറിയുടെ താക്കോല്‍ നല്‍കിയ ശേഷം നാട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് പോയതായിരുന്നു ചന്ദ്രന്‍. രണ്ടു ദിവസം കഴിഞ്ഞ് മടങ്ങിയെത്താമെന്നും ഉടമയോട് പറഞ്ഞിരുന്നു. എന്നാല്‍ രണ്ടു ദിവസം കഴിഞ്ഞിട്ടും എത്താത്തതിനെ തുടര്‍ന്ന് ചന്ദ്രന്റെ ഫോണില്‍ ഉടമ ബന്ധപ്പെട്ടെങ്കിലും സ്വിച്ച്ഡ് ഓഫ് ചെയ്ത നിലയിലാണ്.

വ്യാഴാഴ്ച രാവിലെ പണി സാധനങ്ങള്‍ എടുക്കാനായി ഉടമ മുറിയിലെത്തി തുറന്നു നോക്കിപ്പോള്‍ മുറിയില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതോടെ നാട്ടുകാരെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. പോലീസും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. രണ്ടര മാസമായി ചന്ദ്രന്‍ തന്റെ കീഴില്‍ ജോലി ചെയ്തുവരികയാണെന്ന് മുഹമ്മദ് സഫീല്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ചെര്‍ക്കളയില്‍ കൂലിപ്പണിയെടുത്തിരുന്ന ചന്ദ്രനെ ഒരു തവണ ആളില്ലാത്തപ്പോള്‍ ജോലിക്ക് വിളിക്കുകയും നന്നായി പണിയറിയാവുന്നതു കൊണ്ട് ഒപ്പം കൂട്ടുകയായിരുന്നുവെന്നുമാണ് സഫീല്‍ പറയുന്നത്. താമസസ്ഥലത്ത് മറ്റുള്ളവര്‍ മദ്യപിച്ച് ബഹളം വെക്കുന്നതിനാല്‍ താന്‍ ബസ് സ്റ്റാന്‍ഡിലാണ് കിടക്കുന്നതെന്നും താമസിക്കാന്‍ സൗകര്യമുണ്ടാക്കിത്തരണമെന്നും അഭ്യര്‍ത്ഥിച്ചതിന്റെ അടിസ്ഥാനത്തിലാണ് തന്റെ ബന്ധുവിന്റെ ഒറ്റമുറി ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കാന്‍ അനുവദിച്ചത്.

ചന്ദ്രന്റെ കൂടെ യുവതി താമസിച്ചുവന്നിരുന്ന കാര്യം അറിഞ്ഞിരുന്നില്ലെന്നും ഒന്നു രണ്ടു തവണ ഈ സ്ത്രീയെ ചന്ദ്രനൊപ്പം കണ്ടിരുന്നതായും ഉടമ പറയുന്നു. ചന്ദ്രന് ഭാര്യയും നാല് മക്കളും നാട്ടിലുണ്ട്. സരസുവിന് നാട്ടില്‍ ഭര്‍ത്താവും വിവാഹിതയായ മകളും മറ്റൊരു മകളുമുണ്ടെന്നും ഇവരുടെ നാട്ടുകാരിയും തൊട്ടടുത്ത് താമസക്കാരിയുമായ മഞ്ജുള പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ക്വാര്‍ട്ടേഴ്‌സില്‍ ഇവര്‍ തമ്മിലുള്ള കലഹം പതിവായിരുന്നതായി സമീപത്തെ നാലോളം ക്വാര്‍ട്ടേഴ്‌സുകളില്‍ താമസിക്കുന്നവര്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്. കാസര്‍കോട് സി ഐ വി വി മനോജ്, എസ് ഐ അജിത് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. രണ്ടു പേരും കുത്തഴിഞ്ഞ ജീവിതമാണ് നയിച്ചുവന്നതെന്നാണ് പോലീസിന്റെ സംശയം. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്. ചന്ദ്രനെ പിടികൂടിയാല്‍ മാത്രമേ കൊലപാതകത്തിന്റെ ചുരുള്‍ അഴിയുമെന്ന് പോലീസ് പറഞ്ഞു.(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Murder-case, കേരള വാര്‍ത്ത, Investigation, Vidya Nagar, Sarasu's murder; Police investigation tighten
  < !- START disable copy paste -->