Join Whatsapp Group. Join now!
Aster MIMS 10/10/2023

സരസുവിന്റെ കൊല: മുങ്ങിയ ചന്ദ്രന്‍ സിം കാര്‍ഡ് എടുത്തത് മറ്റൊരാളുടെ ഐ ഡി പ്രൂഫിലാണെന്ന് പോലീസ് കണ്ടെത്തി

കര്‍ണാടക ഹുബ്ലി സ്വദേശിനിയും വിദ്യാനഗര്‍ ചില റോഡില്‍ ഒറ്റമുറി ക്വാര്‍ട്ടേഴ്സില്‍ താമസക്കാരിയുമായ സരസുവിന്റെ (35) കൊലയുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി Kasaragod, Kerala, news, Top-Headlines, Murder, case, Sarasu murder; Police investigation goes on
കാസര്‍കോട്: (www.kasargodvartha.com 21.12.2018) കര്‍ണാടക ഹുബ്ലി സ്വദേശിനിയും വിദ്യാനഗര്‍ ചാല റോഡില്‍ ഒറ്റമുറി ക്വാര്‍ട്ടേഴ്സില്‍ താമസക്കാരിയുമായ സരസുവിന്റെ (35) കൊലയുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. സരസുവിനൊപ്പം താമസിക്കുകയായിരുന്ന സ്ഥലത്തു നിന്നും മുങ്ങിയ ചന്ദ്രനെ കണ്ടെത്താന്‍ പോലീസ് വലവിരിച്ചിരിക്കുകയാണ്. കര്‍ണാടക കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. അതേസമയം ചന്ദ്രന്റെ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ സിം കാര്‍ഡ് എടുത്തത് മറ്റൊരാളുടെ ഐ ഡി പ്രൂഫിലാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

വ്യാഴാഴ്ച രാവിലെ 8.30 മണിയോടെയാണ് സരസുവിന്റെ മൃതദേഹം മുറിയില്‍ കണ്ടെത്തിയത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഉടമയ്ക്ക് മുറിയുടെ താക്കോല്‍ നല്‍കിയ ശേഷം നാട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് ചന്ദ്രന്‍ പോയത്. രണ്ടു ദിവസം കഴിഞ്ഞ് മടങ്ങിയെത്താമെന്നും ഉടമയോട് പറഞ്ഞിരുന്നു. എന്നാല്‍ രണ്ടു ദിവസം കഴിഞ്ഞിട്ടും എത്താത്തതിനെ തുടര്‍ന്ന് ചന്ദ്രന്റെ ഫോണില്‍ ഉടമ ബന്ധപ്പെട്ടെങ്കിലും സ്വിച്ച്ഡ് ഓഫ് ചെയ്ത നിലയിലാണ്. വ്യാഴാഴ്ച രാവിലെ പണി സാധനങ്ങള്‍ എടുക്കാനായി ഉടമ മുറിയിലെത്തി തുറന്നു നോക്കിപ്പോഴാണ് സരസുവിന്റെ മൃതദേഹം കണ്ടെത്തിയത്. ഉടന്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.


മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ടെന്നും ബന്ധുക്കളെത്തിയില്ലെങ്കില്‍ സംസ്‌കരിക്കുമെന്നും പോലീസ് അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Murder, case, Sarasu murder; Police investigation goes on
  < !- START disable copy paste -->