കൊച്ചി: (www.kasargodvartha.com 03.12.2018) മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസില്‍ നിന്നും കെ സുരേന്ദ്രന്‍ പിന്‍മാറില്ല. അതേസമയം പി ബി അബ്ദുര്‍ റസാഖിന്റെ മകന്‍ ഷഫീഖ് കേസില്‍ കക്ഷി ചേരും. ഇതോടെ കേസ് ഊര്‍ജിതമായി തന്നെ മുമ്പോട്ട് പോകുമെന്നാണ് വ്യക്തമാകുന്നത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ 20 നാണ് എം എല്‍ എയായിരുന്ന പി ബി അബ്ദുര്‍ റസാഖ് അന്തരിച്ചത്. ഇതോടെ കേസ് നടപടികളുമായി മുന്നോട്ടു പോകണോയെന്ന് കോടതി കെ സുരേന്ദ്രനോട് ചോദിച്ചിരുന്നു.
കേസില്‍ നിന്ന് പിന്‍മാറുന്നില്ലെന്നും തിരഞ്ഞെടുപ്പു ഫലം റദ്ദാക്കണമെന്നും തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നുമാണുമാണ് സുരേന്ദ്രന്‍ കോടതിയെ അറിയിച്ചത്. 89 വോട്ടുകള്‍ക്കാണ് മഞ്ചേശ്വരത്ത് ബി ജെ പി സ്ഥാനാര്‍ത്ഥിയായിരുന്ന കെ സുരേന്ദ്രന്‍ പരാജയപ്പെട്ടത്. മരിച്ചവരും വിദേശത്തുള്ളവരും ചേര്‍ന്ന് 259 പേരുടെ പേരില്‍ കള്ളവോട്ട് ചെയ്തിട്ടുണ്ടെന്നാണ് സുരേന്ദ്രന്റെ വാദം. കേസില്‍ കോടതി 67 സാക്ഷികള്‍ക്ക് സമന്‍സ് അയച്ചിരുന്നു. 175 സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയാക്കി.
ഹൈക്കോടതിയില്‍ പരിഗണനയിലുള്ള കേസില്‍ തീര്‍പ്പുണ്ടായശേഷം മാത്രമേ ഉപതിരഞ്ഞെടുപ്പു സംബന്ധിച്ച തീരുമാനങ്ങള്‍ ഉണ്ടാകൂ എന്ന നിലപാടിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kochi, Top-Headlines, Manjeshwaram, election, case, Manjeshwaram election case; PB's son joined
< !- START disable copy paste -->