Join Whatsapp Group. Join now!
Aster MIMS 10/10/2023

വിവാഹ വീട്ടില്‍ പന്തല്‍ കെട്ടുന്നതിനിടയില്‍ താഴേക്ക്‌വീണ് തൊഴിലാളി മരിച്ചു

വിവാഹ വീട്ടില്‍ പന്തല്‍ കെട്ടുന്നതിനിടയില്‍ താഴേക്ക്‌വീണ് തൊഴിലാളി മരിച്ചു. കുഡ്‌ലുKerala, kasaragod, news, died, Obituary, Anangoor, kudlu, man fall down from top and died
കാസര്‍കോട്: (www.kasargodvartha.com 01.12.2018) വിവാഹ വീട്ടില്‍ പന്തല്‍ കെട്ടുന്നതിനിടയില്‍ താഴേക്ക്‌വീണ് തൊഴിലാളി മരിച്ചു. കുഡ്‌ലു ഗംഗൈ റോഡിലെ ശ്രീധരന്‍ (60) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ അണങ്കൂര്‍ മെഹബൂബ് റോഡിലാണ് സംഭവം. ഒരു വിവാഹ വീട്ടില്‍ പന്തല്‍ കെട്ടുന്നതിനിടയില്‍ കാലിടറി താഴേക്ക് വീഴുകയായിരുന്നു.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ശ്രീധരനെ വീട്ടുകാരും മറ്റു തൊഴിലാളികളും ചേര്‍ന്ന് കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും നില ഗുരുതരമായതിനാല്‍ പിന്നീട് മംഗളൂരുവിലെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ വൈകീട്ടോടെ മരണം സംഭവിക്കുകയായിരുന്നു.

ഭാര്യ: ലക്ഷ്മി. മക്കള്‍: ഗീത, ലാവണ്യ, അശ്വതി, ചന്ദ്രന്‍, രതീഷ്, രാജു. സഹോദരങ്ങള്‍: ബേബി, രാമചന്ദ്രന്‍, ശാരദ, സരോജിനി.


Keywords: Kerala, kasaragod, news, died, Obituary, Anangoor, kudlu, man fall down from top and died