Join Whatsapp Group. Join now!
Aster MIMS 10/10/2023

തറവാട്ട് ഉത്സവത്തിനിടെ ഭക്ഷണ കലവറയില്‍ വെച്ച് മധ്യവയസ്‌കന് മര്‍ദനം

തറവാട്ട് ഉത്സവത്തിന്റെ ഭാഗമായി ഭക്ഷണ കലവറയില്‍ വെച്ച് മധ്യവയസ്‌കനെ യുവാവ് മര്‍ദിച്ചു. ചന്തേര പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട ചേരിവയല്‍ മണിയനോടി തറവാട്ടിലെ Kasaragod, Kerala, news, Cheruvathur, Assault, Attack, Crime, Man assaulted
ചെറുവത്തൂര്‍: (www.kasargodvartha.com 11.12.2018) തറവാട്ട് ഉത്സവത്തിന്റെ ഭാഗമായി ഭക്ഷണ കലവറയില്‍ വെച്ച് മധ്യവയസ്‌കനെ യുവാവ് മര്‍ദിച്ചു. ചന്തേര പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട ചേരിവയല്‍ മണിയനോടി തറവാട്ടിലെ ഉത്സവത്തിന്റെ ഭാഗമായി കലവറയില്‍ നില്‍ക്കുകയായിരുന്ന രാഘവനാണ് മര്‍ദ്ദനമേറ്റത്. തൃക്കരിപ്പൂരിലെ പ്രജിത്താണ് മര്‍ദിച്ചത്.

ഉത്സവത്തിനിടയില്‍ ഭക്ഷണം വിളമ്പുന്നതിനിടയില്‍ പ്രജിത്ത് രാഘവനോട് കറിചോദിക്കുകയും ഇതിനിടയില്‍ വാക്ക് തര്‍ക്കം ഉണ്ടാകുകയും പ്രജിത്ത് രാഘവനെ മര്‍ദ്ദിക്കുകയുമായിരുന്നു. സംഭവത്തില്‍ രാഘവന്റെ പരാതിയില്‍ പ്രജിത്തിനെതിരെ ചന്തേര പോലീസ് കേസെടുത്തു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Cheruvathur, Assault, Attack, Crime, Man assaulted
  < !- START disable copy paste -->