Join Whatsapp Group. Join now!
Aster MIMS 10/10/2023

അറ്റകുറ്റപണിയുടെ പേരില്‍ റോഡിന് കുറുകെ വലിച്ച് കെട്ടിയിരുന്ന പ്ലാസ്റ്റിക് കയറില്‍ കഴുത്തു കുരുങ്ങി അഞ്ച് വയസുകാരന് പരിക്കേറ്റു

അറ്റകുറ്റപണിയുടെ പേരില്‍ ഗതാഗതം തടസപ്പെടുത്തി റോഡിന് കുറുകെ വലിച്ച് കെട്ടിയിരുന്ന പ്ലാസ്റ്റിക് News, Kerala, Injured, Complaint, Police,
പത്തനാപുരം:(www.kasargodvartha.com 23/12/2018) അറ്റകുറ്റപണിയുടെ പേരില്‍ ഗതാഗതം തടസപ്പെടുത്തി റോഡിന് കുറുകെ വലിച്ച് കെട്ടിയിരുന്ന പ്ലാസ്റ്റിക് കയറില്‍ കഴുത്തുകുരുങ്ങി റോഡില്‍ തലയിടിച്ചു വീണ് ബാലനു പരുക്കേറ്റു. നെടുംപറമ്പ് പുത്തന്‍വിള പുത്തന്‍വീട്ടില്‍ ഷമ്മുവിന്റെ മകന്‍ മുഹമ്മദ് റഹിയാന്‍ (അഞ്ച്) ആണ് പരുക്കേറ്റത്.

പിതാവിനൊപ്പം ഇരുചക്രവാഹനത്തില്‍ സ്‌കുളിലേക്ക് വരുന്നതിനിടെയാണ് സംഭവം. നെടുംപറമ്പ് ഇടത്തറ റോഡിന്റെ അറ്റകുറ്റപണികള്‍ക്കായി സുരക്ഷാ മുന്നറിയിപ്പില്ലാതെ റോഡിന് കുറുകെ കയര്‍ വലിച്ചു കെട്ടിയിരുന്നു. കയര്‍ ഉയര്‍ത്തിയാണ് ഇരുചക്രവാഹന യാത്രികരും കാല്‍നടയാത്രക്കാരും കടന്നുപോയിരുന്നത്. ഷമ്മു കയര്‍ ഉയര്‍ത്തി ബൈക്ക് മുന്നോട്ട് എടുത്തപ്പോള്‍ മുഹമ്മദ് റഹിയാന്റെ കഴുത്തില്‍ കയര്‍ കുരുങ്ങി റോഡില്‍ തലയിടിച്ചു വീഴുകയായിരുന്നു.

News, Kerala, Injured, Complaint, Police, Illegal road closed without warning; 5 years old boy hospitalized after accident


പരുക്കേറ്റ മുഹമ്മദ് റഹിയാനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്നു കരാറുകാരനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. റോഡ് നവീകരണത്തിന്റെ പേരില്‍ മുന്നറിയിപ്പില്ലാതെ കയര്‍ കെട്ടിയും വീപ്പകള്‍ നിരത്തിയും റോഡ് ഗതാഗതം തടസപ്പെടുത്തുന്ന വിവരം അറിയാതെ എത്തുന്ന വാഹനയാത്രക്കാര്‍ പകലും രാത്രിയും അപകടത്തില്‍പ്പെടുന്നതു പതിവാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Injured, Complaint, Police, Illegal road closed without warning; 5 years old boy hospitalized after accident