കാസര്‍കോട്:(www.kasargodvartha.com 16/12/2018) ഹിന്ദു സമാജോത്സവം കഴിഞ്ഞു പോകുന്നവര്‍ ഉളിയത്തടുക്കയില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് നേരെ കല്ലേറ് നടത്തിയതിലും പോലീസ് കടകള്‍ അടക്കാന്‍ ആവശ്യപ്പെട്ട് മൂന്ന് കടകളില്‍ അക്രമം നടത്തിയതിലും പ്രതിഷേധിച്ച് തിങ്കളാഴ്ച രാവിലെ ആറ് മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ കടകള്‍ അടച്ച് ഹര്‍ത്താല്‍ നടത്തുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് അബൂബക്കര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
രാവിലെ 10 മണിക്ക് വ്യാപാരികള്‍ ഉളിയത്തടുക്ക ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. ഒരു ഹോട്ടല്‍ ഉള്‍പെടെ മൂന്ന് കടകളിലാണ് പോലീസ് അക്രമം നടത്തിയതെന്ന് വ്യാപാരി നേതാക്കള്‍ പറഞ്ഞു. പരിപാടി കഴിഞ്ഞു പോകുന്നവര്‍ നടത്തിയ കല്ലേറിലും കടകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സംഭവത്തില്‍ ഒരു യുവാവിന് പരിക്കേറ്റിട്ടുണ്ട്. അക്രമങ്ങള്‍ നടന്ന ഉളിയത്തടുക്കയില്‍ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, ഡി സി സി പ്രസിഡന്റ് ഹക്കിം കുന്നില്‍ എന്നിവരുടെ നേതൃത്വത്തില്‍ ലീഗ്, കോണ്‍ഗ്രസ് നേതാക്കള്‍ സന്ദര്‍ശിച്ചു.
കാസര്‍കോട്ട് ചില സ്ഥലങ്ങളില്‍ അക്രമങ്ങള്‍ ഒഴിവാക്കാന്‍ പോലീസ് നടത്തിയ ഇടപെടല്‍ ശ്‌ളാഘനീയമാണെങ്കിലും ഉളിയത്തടുക്കയില്‍ വ്യാപാര സ്ഥാപനങ്ങളില്‍ കയറി പോലീസ് ഹോട്ടല്‍ ജീവനക്കാരനെ ലാത്തി പൊട്ടുംവിധം തല്ലുകയും മൂന്ന് കടകളില്‍ അക്രമം നടത്തുകയും ചെയ്തതില്‍ ശക്തമായി പ്രതിഷേധിക്കുന്നതായി സ്ഥലം സന്ദര്‍ശിച്ച എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ പറഞ്ഞു. പൊട്ടിയ ലാത്തിയുടെ ഒരു ഭാഗം കടക്കാരന്റെ കൈയ്യില്‍ ഉണ്ടെന്നും എന്‍ എ നെല്ലിക്കുന്ന് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
ഞായറാഴ്ച വൈകിട്ട് ഹിന്ദു സമാജോത്സവം കഴിഞ്ഞതിന് പിന്നാലെയാണ് ഉളിയത്തടുക്ക ഭാഗങ്ങളില്‍ സംഘര്‍ഷമുണ്ടായത്. പോലീസിന്റെ ശക്തമായ ഇടപെടല്‍ മൂലം കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനായി.
എസ് ഡി പി ഐ ജില്ലാ പ്രസിഡണ്ട് എന്‍ യു അബ്ദുല്‍ സലാം, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ട്രഷറര്‍ മാഹിന്‍ കോളിക്കര, മേഖല പ്രസിഡണ്ട് എ.എ. അസീസ്, ജില്ലാ സെക്രട്ടറി ടി എ ഇല്യാസ്, കാസര്‍കോട് യൂണിറ്റ് ജനറല്‍ സെക്രട്ടറി കെ. നാഗേഷ് ഷെട്ടി, മുനീര്‍ ബിസ്മില്ല എന്നിവരും സ്ഥലം സന്ദര്‍ശിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Updated

Keywords: News, Kasaragod, Kerala, Harthal, Merchant-association,Harthal at Uliyathaduka on Monday