Join Whatsapp Group. Join now!
Aster MIMS 10/10/2023

രക്ഷിതാക്കള്‍ ശാസിച്ചതിന് വീടുവിട്ട വിദ്യാര്‍ത്ഥിയെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി; പ്രദേശത്ത് തന്നെ എവിടെയെങ്കിലും ഒളിച്ചിരിപ്പുണ്ടാകുമെന്ന് പോലീസിന്റെ സംശയം; പ്രാര്‍ത്ഥനയോടെ നാട്

രക്ഷിതാക്കള്‍ ശാസിച്ചതിന് വീടുവിട്ട വിദ്യാര്‍ത്ഥിയെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. Bekal, Missing, Kasaragod, News, Police, Student goes missing,
ബേക്കല്‍: (www.kasargodvartha.com 19.11.2018) രക്ഷിതാക്കള്‍ ശാസിച്ചതിന് വീടുവിട്ട വിദ്യാര്‍ത്ഥിയെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. പാലക്കുന്നിലെ ഹാര്‍ഡ് വെയര്‍ സ്ഥാപനത്തില്‍ ജോലചെയ്യുന്ന കരുണാകരന്‍ - പിഗ്ഗ്മിഏജന്റ് വിജയലക്ഷ്മി ദമ്പതികളുടെ മകന്‍ കാര്‍ത്തികിനെ (14) യാണ് ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെ 11 മണി മുതല്‍ കാണാതായത്. പഠിക്കാന്‍ മിടുക്കനായ കാര്‍ത്തിക്ക് കൂട്ടുകാര്‍ക്കൊപ്പം അധികം സമയം ചെലവിടുന്നതിന്റെ പേരില്‍ രക്ഷിതാക്കള്‍ ശാസിച്ചിരുന്നതായി പറയപ്പെടുന്നു. ഇതായിരിക്കാം വിദ്യാര്‍ത്ഥിയെ വീടു വിടാന്‍ പ്രേരിപ്പിച്ചതെന്നാണ് സംശയിക്കുന്നത്.
Bekal, Missing, Kasaragod, News, Police, Student goes missing.

ബേക്കല്‍ മലാംകുന്ന് ഫിഷറീസ് ഹൈസ്‌ക്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് കാര്‍ത്തിക്ക്. ബന്ധുവീടുകളിലും സുഹൃത്തുക്കളുടെ വീടുകളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് രക്ഷിതാക്കള്‍ ബേക്കല്‍ പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പോലീസ് മിസ്സിംഗിന് കേസെടുത്ത് നാട്ടുകാരുടെയും ബസുക്കളുടെയും സഹായത്തോടെ വിദ്യാര്‍ത്ഥിയെ കണ്ടെത്താന്‍ ഊര്‍ജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ദൂരെ എങ്ങും പോകാന്‍ സാധ്യതയില്ലെന്നും നാട്ടില്‍ തന്നെ എവിടെയെങ്കിലും വീട്ടുകാരെ പറ്റിക്കാന്‍ ഒളിച്ചുകഴിയുകയാണോ എന്നാണ് പോലീസ് ബലമായും സംശയിക്കുന്നത്. വിദ്യാര്‍ത്ഥിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ എത്രയും പെട്ടെന്ന് ബേക്കല്‍ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടേണ്ടതാണെന്ന് ബേക്കല്‍ എസ്‌ഐ കെ പി വിനോദ് കുമാര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. മൊബൈല്‍ നമ്പര്‍: 9495164412. 7909250839

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Bekal, Missing, Kasaragod, News, Police, Karthik, Student goes missing.
  < !- START disable copy paste -->