Join Whatsapp Group. Join now!
Aster MIMS 10/10/2023

ട്രെയിന്‍ യാത്രയ്ക്കിടെ ലേഡി ഡോക്ടറുടെ മാല പൊട്ടിക്കാന്‍ ശ്രമം; പ്രതിയെ സഹയാത്രികര്‍ പിടികൂടി പോലീസിലേല്‍പിച്ചു

ട്രെയിന്‍ യാത്രയ്ക്കിടെ ലേഡി ഡോക്ടറുടെ മാല പൊട്ടിക്കാന്‍ ശ്രമം. പ്രതിയെ സഹയാത്രികര്‍ പിടികൂടി പോലീസിലേല്‍പിച്ചു. നീലേശ്വരം താലൂക്ക് ആശുപത്രിയിലെ Kasaragod, Kerala, news, Top-Headlines, Robbery-Attempt, Train, Robbery attempt in Train
നീലേശ്വരം: (www.kasargodvartha.com 30.11.2018) ട്രെയിന്‍ യാത്രയ്ക്കിടെ ലേഡി ഡോക്ടറുടെ മാല പൊട്ടിക്കാന്‍ ശ്രമം. പ്രതിയെ സഹയാത്രികര്‍ പിടികൂടി പോലീസിലേല്‍പിച്ചു. നീലേശ്വരം താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് മാവുങ്കാല്‍ ആനന്ദാശ്രമം ബാംസുരിയിലെ ഡോ. നമിത അഭിലാഷാണ് വ്യാഴാഴ്ച പുലര്‍ച്ചെ 1.30 മണിയോടെ മംഗളൂരുവിലേക്കുള്ള മാവേലി എക്സ്പ്രസില്‍ മോഷണശ്രമത്തിനിരയായത്.

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. ലൈസമ്മ മാത്യുവിന് ഒപ്പം തിരുവനന്തപുരത്ത് പരിശീലന പരിപാടിയില്‍ പങ്കെടുത്തു മടങ്ങുകയായിരുന്നു ഇവര്‍. എസ് ത്രീ കംപാര്‍ട്ട്മെന്റില്‍ വാതിലിനരികില്‍ ലോവര്‍ ബെര്‍ത്തിലായിരുന്നു ഇരുവരും. വാതിലിനു സമീപമായിരുന്നതിനാല്‍ കംപാര്‍ട്ട്മെന്റില്‍ വിളക്കുണ്ടായിരുന്നു. ഇതിന്റെ പ്രകാശത്തില്‍ സ്ത്രീകളാണെന്നു തിരിച്ചറിഞ്ഞു തൃശൂരിലെത്തിയപ്പോള്‍ ഡോ. നമിതയുടെ മാല പൊട്ടിക്കാന്‍ ശ്രമം നടന്നു. ഉണര്‍ന്നെണീറ്റ ഇവര്‍ വിളിച്ചു കൂവിയപ്പോള്‍ സമീപ ബെര്‍ത്തുകളിലെ സഹയാത്രികര്‍ ഉണര്‍ന്നു.

പുറത്തേക്കു ചാടാനായി വാതിലിനടുത്തേക്ക് ഓടിയ മോഷ്ടാവ് ട്രെയിന്‍ അതിവേഗതയിലായിരുന്നതിനാല്‍ ശ്രമം ഉപേക്ഷിച്ച് സമീപ കംപാര്‍ട്ട്മെന്റിലേക്ക് ഓടി. ഇലക്ട്രിക്കല്‍ വയര്‍മെന്‍ ആന്‍ഡ് സൂപ്പര്‍വൈസേഴ്സ് അസോസിയേഷന്‍ സിഐടിയു ചെറുവത്തൂര്‍ ഏരിയ കമ്മിറ്റി അംഗം നീലേശ്വരം കിഴക്കന്‍കൊഴുവലിലെ കെ പീതാംബരന്റെ നേതൃത്വത്തില്‍ ഇയാളെ ഓടിച്ച് സമീപ കംപാര്‍ട്ട്മെന്റില്‍ നിന്നു ടിടിഇയുടെ
സഹായത്തോടെ പിടികൂടുകയായിരുന്നു.

മോഷണ സംഘത്തിലെ മറ്റുള്ളവര്‍ യാത്രക്കാരായി ചമഞ്ഞ് മോഷ്ടാവിനെ രക്ഷിക്കാന്‍ നടത്തിയ ശ്രമവും യാത്രക്കാര്‍ പരാജയപ്പെടുത്തി. കംപാര്‍ട്ട്മെന്റിന്റെ സുരക്ഷാ ചുമതലയുള്ള റെയില്‍വേ പൊലീസ് ഡ്യൂട്ടി തീര്‍ന്ന് ആലുവയിലിറങ്ങിയാല്‍ പിന്നെ ഷൊര്‍ണൂരില്‍ മാത്രമാണ് അടുത്ത ഡ്യൂട്ടി തുടങ്ങുന്നത്. ഇതു മനസിലാക്കിയാണ് മോഷ്ടാവ് കയറിയതെന്നു കരുതുന്നു. ഷൊര്‍ണൂരില്‍ എത്തും വരെ മോഷ്ടാവിനെ കംപാര്‍ട്ട്മെന്റില്‍ നിര്‍ത്തി. ഷൊര്‍ണൂരില്‍ ഇറക്കി റെയില്‍വെ പൊലീസിനു കൈമാറി.

കംപാര്‍ട്മെന്റില്‍ ഉണ്ടായിരുന്ന സഹകരണ അര്‍ബന്‍ ബാങ്ക് ജീവനക്കാരന്‍ നീലേശ്വരം ചിറപ്പുറത്തെ കെ. രഘു, കോട്ടച്ചേരി സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരായ കെ.വി. വിശ്വനാഥന്‍, കോട്ടച്ചേരി ദിനേശ് സംഘത്തിലെ എന്‍.വി. ബാലന്‍ എന്നിവരുടെ സഹായത്തോടെ രേഖാമൂലം പരാതിയും കൊടുത്തു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Robbery-Attempt, Train, Robbery attempt in Train
  < !- START disable copy paste -->