Join Whatsapp Group. Join now!
Aster MIMS 10/10/2023

വെള്ളരിക്കുണ്ട് ആര്‍ ടി ഓഫീസില്‍ രജിസ്‌ട്രേഷന്‍ തുടങ്ങി; ആദ്യ നമ്പര്‍ ബസിന്

വെള്ളരിക്കുണ്ട് മലയോര താലൂക്കില്‍ ആരംഭിച്ച ആര്‍ ടി ഓഫീസില്‍ ആദ്യത്തെ ഹെവി വാഹന News, Vellarikundu, Kasaragod, Kerala,
വെള്ളരിക്കുണ്ട്:(www.kasargodvartha.com 16/11/2018) വെള്ളരിക്കുണ്ട് മലയോര താലൂക്കില്‍ ആരംഭിച്ച ആര്‍ ടി ഓഫീസില്‍ ആദ്യത്തെ ഹെവി വാഹന രജിസ്ട്രേഷന്‍ കഴിഞ്ഞ ദിവസം നടന്നു. ഭീമനടിയിലെ കെ ജെ മാത്യൂവിന്റെ ഉടമസ്ഥതയിലുള്ള കെ എല്‍ 79-68 നമ്പര്‍ പുഞ്ചിരി ബസിന്റെ രജിസ്ട്രേഷനാണ് കഴിഞ്ഞ ദിവസം നടന്നത്. കൊന്നക്കാട്-കാഞ്ഞങ്ങാട് റൂട്ടിലാണ് പുഞ്ചിരി ബസ് സര്‍വ്വീസ് നടത്തുന്നത്.

ജോയിന്റ് ആര്‍ ടി ഒ കെ ഭരതന്‍ എ എം വി എം വിജയന്‍ എന്നിവരുടെ നേതൃത്വത്തിലാണ് രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തികരിച്ചത്.


News, Vellarikundu, Kasaragod, Kerala,Registration started in Vellarikkundu RTO office

വെള്ളരിക്കുണ്ട് ആര്‍ ടി ഓഫീസ് നിലവില്‍ വന്നതിന് ശേഷം ചെറുകിട വാഹനങ്ങളുടെ രജിസ്ട്രേഷന്‍ നിരവധി നടന്നു കഴിഞ്ഞു. ഇതാദ്യമായാണ് ഹെവി വാഹന രജിസ്ട്രേഷന്‍ നടത്തുന്നത്. വെള്ളരിക്കുണ്ട് ആസ്ഥാനമായി ആര്‍ ടി ഓഫീസ് നിലവില്‍ വന്നതോടെ കിലോമീറ്ററുകള്‍ താണ്ടി കാഞ്ഞങ്ങാട്ടേക്ക് രജിസ്ട്രേഷന്‍ നടത്താന്‍ എത്തേണ്ട ദുരിതമാണ് വാഹന ഉടമകള്‍ക്ക് ഒഴിവായത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Vellarikundu, Kasaragod, Kerala,Registration started in Vellarikkundu RTO office