കാഞ്ഞങ്ങാട്: (www.kasargodvartha.com 15.11.2018) ജില്ലാ ആശുപത്രിയില്‍ ലാബ് ജീവനക്കാരിയായ യുവതിയുടെ ഫോട്ടോ ആശുപത്രിയിലെ താല്‍ക്കാലിക ആംബുലന്‍സ് ഡ്രൈവറായ ഷോര്‍ട്ട് ഫിലിം സംവിധായകന്‍ അജീഷ് പകര്‍ത്തിയെന്ന പരാതിയില്‍ പുതിയ വിവാദം. വിഷം തീണ്ടി എന്ന സംശയത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ജില്ലാ ആശുപത്രിയില്‍ രക്തപരിശോധനക്ക് വിധേയനായ മഡിയന്‍ സ്വദേശി സൂരജിന്റെ രക്തപരിശോധനാ ഫലം ലാബ് ടെക്നീഷ്യന്‍ യുവതി മനപൂര്‍വ്വം വൈകിച്ചു എന്ന് സൂരജ് ജില്ലാ ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കി.
സൂരജിന്റെ സുഹൃത്താണ് ഫോട്ടോ വിവാദത്തില്‍ ആരോപണ വിധേയനായ അജീഷ്. സൂരജിന്റെ രക്തപരിശോധനാ ഫലത്തിനു വേണ്ടി ലാബിലെത്തിയത് അജീഷായിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് നല്‍കാതെ ലാബ് ടെക്നീഷ്യനായ യുവതി ആശുപത്രിയിലെ മറ്റൊരു ജീവനക്കാരനുമായി സംസാരിച്ചു നില്‍ക്കുകയായിരുന്നുവത്രെ. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഫലം ലഭിക്കാതെ വന്നതോടെയാണ് ലാബ് ടെക്നീഷ്യന്റെയും തല്‍സമയം ലാബിലുണ്ടായിരുന്ന ചെറുപ്പക്കാരന്റെയും ഫോട്ടോ പകര്‍ത്തിയത് എന്നാണ് അജീഷിന്റെ വിശദീകരണം.
രാത്രി ലാബ് പരിസരത്ത് പതുങ്ങി നിന്ന് അജീഷ് തന്റെ ഫോട്ടോ പകര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ട ലാബ് ടെക്നീഷ്യന്‍ യുവതി ബഹളം വെക്കുകയും ഓടിയെത്തിയ സഹപ്രവര്‍ത്തകര്‍ അജീഷിന്റെ ഫോണ്‍ പിടിച്ചെടുത്ത് ആശുപത്രി സൂപ്രണ്ടിനെ ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ യുവതിയുടെ ഫോട്ടോ കണ്ടെത്തുകയും ചെയ്തു. സംഭവം വിവാദമായെങ്കിലും രേഖാമൂലം പരാതി ഇനിയും പോലീസിലെത്തിയിട്ടില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Photo capturing issue is in new Controversy, Kanhangad, Kasaragod, News, Photo.