Join Whatsapp Group. Join now!
Aster MIMS 10/10/2023

ലോറിയില്‍ കൊണ്ടുപോവുകയായിരുന്ന ആനയ്ക്ക് സമീപം ഉറങ്ങാന്‍ കിടന്ന പാപ്പാന്‍ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ലോറിയില്‍ കൊണ്ടുപോവുകയായിരുന്ന ആനയ്ക്ക് സമീപം ഉറങ്ങാന്‍ കിടന്ന പാപ്പാന്‍ ആനയുടെ ചവിട്ടേറ്റ് മരിച്ചു. ചങ്ങനാശ്ശേരി വാഴപ്പള്ളി മോര്‍ക്കുളങ്ങര പുതുപ്പറമ്പ് രാധാകൃഷ്ണന്റെ Kerala, news, Top-Headlines, Lorry, Killed, Death, Obituary, Man trampled to death by elephant
ആലപ്പുഴ: (www.kasargodvartha.com 26.11.2018) ലോറിയില്‍ കൊണ്ടുപോവുകയായിരുന്ന ആനയ്ക്ക് സമീപം ഉറങ്ങാന്‍ കിടന്ന പാപ്പാന്‍ ആനയുടെ ചവിട്ടേറ്റ് മരിച്ചു. ചങ്ങനാശ്ശേരി വാഴപ്പള്ളി മോര്‍ക്കുളങ്ങര പുതുപ്പറമ്പ് രാധാകൃഷ്ണന്റെ മകന്‍ അനൂപ് (31) ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം.

ഉത്സവസ്ഥലത്തുനിന്ന് ആനയെ ലോറിയില്‍ കൊണ്ടുപോവുകയായിരുന്നു. ആനയുടെ തൊട്ടടുത്തായി പ്രത്യേകം തയ്യാറാക്കിയ ബെഞ്ചിലായിരുന്നു അനൂപ് കിടന്നിരുന്നത്. ഉറക്കത്തിനിടെ എ സി റോഡില്‍ മാമ്പുഴക്കരി പാലത്തിനു സമീപം വെച്ച് താഴെ വീഴുകയായിരുന്നു. ഇതിനിടെയാണ് ആനയുടെ ചവിട്ടേറ്റത്. ഇതോടെ ആന അലറിവിളിച്ചു. ലോറിയിലുണ്ടായിരുന്നവര്‍ ഇറങ്ങി നോക്കിയപ്പോഴാണ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന അനൂപിനെ കണ്ടെത്തിയത്.

ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചേര്‍ത്തലയ്ക്ക് വടക്ക് ഉത്സവസ്ഥലത്തുനിന്ന് ചങ്ങനാശ്ശേരിയിലേക്ക് പോകുമ്പോഴായിരുന്നു ദാരുണമായ സംഭവമുണ്ടായത്. തിരുവല്ല സ്വദേശിയുടേതാണ് ആന. അനൂപ് ഒന്നാം പാപ്പാനാണ്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, news, Top-Headlines, Lorry, Killed, Death, Obituary, Man trampled to death by elephant 
  < !- START disable copy paste -->