Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസര്‍കോട് മെഡിക്കല്‍ കോളജ് ആശുപത്രി സമുച്ചയം നിര്‍മാണോദ്ഘാടനം 25ന് മുഖ്യമന്ത്രി നിര്‍വഹിക്കും, അക്കാദമിക്ക് ബ്ലോക്കിന്റെ നിര്‍മാണം പൂര്‍ത്തിയായി

കാസര്‍കോട് മെഡിക്കല്‍ കോളജ് ആശുപത്രി സമുച്ചയം നിര്‍മാണോദ്ഘാടനം 25ന് മുഖ്യമന്ത്രി News, Badiyadukka, Kasaragod, Kerala, Medical College, Inauguration, Pinarayi-Vijayan, Building,
ബദിയഡുക്ക:(www.kasargodvartha.com 20/11/2018) കാസര്‍കോട് മെഡിക്കല്‍ കോളജ് ആശുപത്രി സമുച്ചയം നിര്‍മാണോദ്ഘാടനം 25ന് മുഖ്യമന്ത്രി പിണാറായി വിജയന്‍ നിര്‍വഹിക്കും. അക്കാദമിക്ക് ബ്ലോക്കിന്റെ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. 500 ബെഡുകളുള്ള ആശുപത്രിയാണ് നിര്‍മ്മിക്കുന്നത്. നാല് നില കെട്ടിടത്തിന് 95 കോടി രൂപ എസ്റ്റിമേറ്റാണ് തയ്യാറാക്കിയത്. എല്‍.ഡി.എഫ് സര്‍ക്കാര്‍ ഭരണാനുമതിയും സാങ്കേതികാനുമതിയും നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആശുപത്രി സമുച്ഛയത്തിന്റെ നിര്‍മാണം ഇക്കഴിഞ്ഞ ആഗസ്ത് 31ന് തന്നെ ആരംഭിച്ചിരുന്നു. പൊതുമേഖലാ സ്ഥാപനമായ കിറ്റ്‌കോയാണ് മെഡിക്കല്‍ കോളജിന്റെ കണ്‍സള്‍ട്ടന്‍സിയായി പ്രവര്‍ത്തിക്കുന്നത്. തമിഴ്‌നാട് ഈറോഡുള്ള ആര്‍.ആര്‍ തുളസി ബില്‍ഡേഴ്‌സിനാണ് നിര്‍മ്മാണ ചുമതല. രണ്ട് വര്‍ഷത്തിനകം നിര്‍മാണം പുര്‍ത്തിയാക്കണമെന്നാണ് കരാര്‍. ആശുപത്രി സമുച്ഛയത്തില്‍ പ്രത്യേക ഓപ്പറേഷന്‍ തിയറ്റര്‍ ബ്ലോക്ക് ഉണ്ടായിരിക്കും. സിടി സ്‌കാന്‍, എക്‌സ്‌റേ, വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ എന്നിവയും പ്രവര്‍ത്തിക്കും.

 News, Badiyadukka, Kasaragod, Kerala, Medical College, Inauguration, Pinarayi-Vijayan, Building,Kasargod Medical College Hospital complex will be inaugurated by Chief Minister


ആശുപത്രകോമ്പൗണ്ടില്‍ അക്കാദമിക്ക് ബ്ലോക്കിന്റെ നിര്‍മാണം ഇതിനകം തന്നെ പൂര്‍ത്തിയായിട്ടുണ്ട്. 25,86,05,283 രൂപ ചെലവിലാണ് കെട്ടിടം പൂര്‍ത്തിയാക്കിയത്. മെഡിക്കല്‍ വിദ്യര്‍ഥികളുടെ ക്ലാസ് മുറികള്‍, ലാബ്, പ്രിന്‍സിപ്പലിന്റെയും അധ്യാപകരുടെയും മുറികള്‍, മ്യൂസിയം, മോര്‍ച്ചറി തുടങ്ങിയ സൗകര്യങ്ങളാണ് അക്കാദമിക് ബ്ലോക്കില്‍ ഒരുക്കിട്ടുള്ളത്. കോളജിലേക്കുള്ള റോഡുകളുടെ നിര്‍മാണം നടന്നുവരികയാണ്. നാലുവരി റോഡാണ് നിര്‍മിക്കുന്നത്. സീതാംഗോളി, കുമ്പള, കാസര്‍കോട് എന്നിവിടങ്ങളിലേക്ക് എളുപ്പത്തിലെത്താന്‍ ഈ റോഡ് വഴി സാധിക്കും. 288 കോടി രൂപ നിര്‍മാണ ചെലവ് പ്രതീക്ഷിക്കുന്ന മെഡിക്കല്‍ കോളജ് 65 ഏക്കര്‍ ഭൂമിയിലാണ് സ്ഥാപിക്കുന്നത്.

കഴിഞ്ഞ യു ഡി എഫ് സര്‍ക്കാറിന്റെ കാലത്താണ് റവന്യൂ വകുപ്പ് ഭൂമി അനുവദിച്ചത്. ബദിയഡുക്ക പഞ്ചായത്തിലെ ഉക്കിനടുക്കയില്‍ 2013 നവംബര്‍ 30ന് ആരംഭിച്ച കെട്ടിടങ്ങളുടെ പ്രവൃത്തി ഇഴഞ്ഞ് നീങ്ങുകയായിരുന്നു. ആരോഗ്യ വിദ്യാഭ്യാസ ഡയരക്ടറേറ്റിന്റെ കീഴിലാണ് മെഡിക്കല്‍ കോളജ് പ്രവര്‍ത്തിക്കുക. ലൈബ്രറി, പുരുഷ, വനിത ഹോസ്റ്റലുകള്‍, ഡോക്ടര്‍മാരുടെ ക്വാര്‍ട്ടേഴ്‌സുകള്‍, ഓഡിറ്റോറിയം, റോഡുകള്‍, കെ.എസ്.ഇ.ബി സബ് സ്‌റ്റേഷന്‍ എന്നിവ ഉണ്ടാകും.

അത്യാധുനിക സൗകര്യങ്ങളോടെയുള്ള മെഡിക്കല്‍ കോളജ് പ്രവര്‍ത്തനമാരംഭിക്കുന്നതോടെ ജില്ലയിലുളളവര്‍ക്കും കര്‍ണാടക അതിര്‍ത്തിയിലുള്ളവര്‍ക്കും ഉപകാരമാകും എന്നാണ് കരുതുന്നത്. ഇത് വിദഗ്ധ ചികിത്സയ്ക്ക് മംഗളൂരുവിലെ ആശുപത്രികളെ ആശ്രയിക്കുന്നതിന് ജനങ്ങള്‍ക്ക് ആശ്വാസമാകും.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കും മെഡിക്കല്‍ കോളജ് വരുന്നതോടെ മെച്ചപ്പെട്ട ചികിത്സ ലഭിക്കും. നിര്‍മാണോദ്ഘാടന ചടങ്ങിന്റെ വിജയത്തിനായി ബദിയഡുക്ക പഞ്ചായത്ത് ഹാളില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സംഘാടക സമിതി രുപീകരിച്ചു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ചെയര്‍മാന്‍മാനായും ബദിയടുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എന്‍ കൃഷ്ണ ഭട്ട് വര്‍ക്കിങ് ചെയര്‍മാനായും ഡി.എം.ഒ ഡോ. എ.പി ദിനേശ് കുമാര്‍ ജനറല്‍ കണ്‍വീനറായും സംഘാടകസമിതി രൂപീകരിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Badiyadukka, Kasaragod, Kerala, Medical College, Inauguration, Pinarayi-Vijayan, Building,Kasargod Medical College Hospital complex will be inaugurated by Chief Minister