Join Whatsapp Group. Join now!
Aster MIMS 10/10/2023

രാജ്യത്ത് ജനാധിപത്യവും മതനിരപേക്ഷതയും തകര്‍ക്കുന്ന ബി ജെ പിയുടെ കപട മുഖം ജനം തിരിച്ചറിയാന്‍ തുടങ്ങി: ജിഗ്‌നേഷ് മേവാനി

രാജ്യത്ത് ജനാധിപത്യവും മതനിരപേക്ഷതയും തകര്‍ക്കുന്ന ബി ജെ പിയുടെ കപട മുഖം ജനം തിരിച്ചറിയാന്‍ തുടങ്ങിയതായി Kasaragod, News, Top-Headlines, Jignesh Mevani address students program
കാസര്‍കോട്: (www.kasargodvartha.com 10.11.2018) രാജ്യത്ത് ജനാധിപത്യവും മതനിരപേക്ഷതയും തകര്‍ക്കുന്ന ബി ജെ പിയുടെ കപട മുഖം ജനം തിരിച്ചറിയാന്‍ തുടങ്ങിയതായി ദളിത് ആക്ടിവിസ്റ്റും ഗുജറാത്ത് എം എല്‍ എയുമായ ജിഗ്‌നേഷ് മേവാനി. 'നാളത്തെ ലോകം നമ്മുടെത്' എന്ന പ്രമേയത്തില്‍ അഥീന സുന്ദര്‍ നയിക്കുന്ന പദയാത്രയുടെ ഉദ്ഘാടന പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു ജിഗ്‌നേഷ് മേവാനി.

ശബരിമല സ്ത്രീ പ്രവേശന കാര്യത്തില്‍ തീര്‍ത്തും സ്ത്രീവിരുദ്ധമായ നിലപാട് പ്രത്യക്ഷത്തില്‍ തന്നെ ബി ജെ പി സ്വീകരിക്കുന്നു. എന്നാല്‍ മുത്തലാഖ് വിഷയത്തില്‍ ബി ജെ പി പുരോഗമന മുഖംമൂടിയാണ് കാണാന്‍കഴിഞ്ഞത്. ഗുജറാത്തില്‍ പേട്ടല്‍ പ്രതിമ സ്ഥാപിച്ചുകൊണ്ടല്ല രാജ്യത്ത് ഐക്യം ഊട്ടിയുറപ്പിക്കേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലെ ജനങ്ങളെയെല്ലാം ഒന്നായി കാണാന്‍ സാധിക്കണം. രാജ്യത്ത് ജനാധിപത്യത്തേയും മതേരതരത്വത്തേയും മതനിരപേക്ഷതേയും കൊലചെയ്യുന്ന സമീപനമാണ് കാണാന്‍ കഴിയുന്നത്.
Kasaragod, News, Top-Headlines, Jignesh Mevani address students program

ഗോവിന്ദ് പന്‍സാരെ, ഗൗരിലങ്കേഷ്, നരേന്ദ്ര ദാബോല്‍ക്കര്‍ തുടങ്ങിയ സാമൂഹ്യ പ്രവര്‍ത്തകര്‍ ഭരണകൂട ഫാസിസ്റ്റ് നയ സമീപനങ്ങളെ വിമര്‍ശിച്ചതിന്റെ പേരിലാണ് കൊലചെയ്യപ്പെട്ടത്. വിഭാഗീയത രാജ്യത്തുടനീളം നടമാടികൊണ്ടിരിക്കുന്നു. പ്രധാന മന്ത്രി നരേന്ദ്രമോഡി ഒരുഭാഗത്ത് ഐക്യത്തിന്റെ പ്രതിമ സ്ഥാപിക്കുമ്പോഴാണ് മറുഭാഗത്ത് അക്രമങ്ങള്‍ അഴിച്ചുവിടുന്നത്. സമൂഹത്തിലെ ഓരോ പൗരന്റേയും ഉത്തരവാദിത്തമാണ് രാജ്യത്തെ ബഹുസ്വരതയും മതേതര മൂല്യങ്ങളും കാത്തുസൂക്ഷിക്കുക എന്നത്. അനാചാരങ്ങളിലേക്കും സ്ത്രീ വിരുദ്ധതയിലേക്കും രാജ്യത്തെ തിരികെ കൊണ്ടുപോകാനാണ് ബി ജെ പിയുടെ ശ്രമം. ഇത് തടയാന്‍ നമ്മള്‍ മുന്നോട്ടുവരേണ്ടതുണ്ട്. പിന്തിരിപ്പന്‍ നയങ്ങള്‍ക്കെതിരെ ജനങ്ങള്‍ നയിക്കുന്ന സമരത്തിന് പിന്തുണ നല്‍കണമെന്നാണ് താന്‍ അഭ്യര്‍ഥിക്കു ജിഗ്‌നേഷ് മേവാനി കൂട്ടിച്ചേര്‍ത്തു.

യാത്ര പ്രമുഖ സാമൂഹ്യ പ്രവര്‍ത്തക മേധാപട്കര്‍ പതാക കൈമാറി ഉദ്ഘാടനം ചെയ്തു. കൂടംകുളം സമരനായകന്‍ എസ് പി ഉദയകുമാര്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍ സി ആര്‍ നീലകണ്ഠന്‍, പ്ലാച്ചിമട സമരനേതാവ് വിളയോടി വേണുഗോപാല്‍, അഡ്വ: ഡി. പൗരന്‍, ഡോ: ഡി. സുരേന്ദ്രനാഥ്, അബ്ദുല്‍ഖാദര്‍, അഡ്വ: ജോസ് ജോസഫ്, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, News, Top-Headlines, Jignesh Mevani address students program