Join Whatsapp Group. Join now!
Aster MIMS 10/10/2023

പെട്രോളടിക്കാന്‍ പോവുകയായിരുന്ന മത്സ്യതൊഴിലാളിയായ യുവാവിന് മര്‍ദനമേറ്റു

മത്സ്യതൊഴിലാളിയായ യുവാവിനെ ഒരുസംഘം അക്രമിച്ച് പരിക്കേല്‍പ്പിച്ചു. മരക്കാപ്പ് കടപ്പുറത്തെ സനൂപാ(21)ണ് Kanhangad, Kasaragod, Attack, Assault, Injured, Petrol, Fisherman assaulted.
കാഞ്ഞങ്ങാട്: (www.kasargodvartha.com 08.11.2018) മത്സ്യതൊഴിലാളിയായ യുവാവിനെ ഒരുസംഘം അക്രമിച്ച് പരിക്കേല്‍പ്പിച്ചു. മരക്കാപ്പ് കടപ്പുറത്തെ സനൂപാ(21)ണ് അക്രമത്തിനിരയായത്. ബുധനാഴ്ച രാത്രി ഏഴു മണിക്ക് തോട്ടം ജംങ്ഷനില്‍ വെച്ചാണ് മര്‍ദ്ദനമേറ്റത്. പടന്നക്കാട് പെട്രോള്‍ പമ്പിലേക്ക് ബൈക്കെടുത്ത് പെട്രോള്‍ അടിക്കാന്‍ പോകുമ്പോള്‍ തോട്ടം ജംങ്ഷനില്‍ വെച്ച് ഒരു സംഘം ഒരു പ്രകോപനവുമില്ലാതെ സനൂപിനെ മര്‍ദ്ദിക്കുകയായിരുന്നു.

തോട്ടം ജംങ്ഷനിലെയും എ പി ജംങ്ഷനിലെയും ആളുകള്‍ തമ്മില്‍ നേരത്തെ വാക്കേറ്റം ഉണ്ടായിരുന്നു. ഈ സമയത്താണ് ഇവിടെ എത്തിയ സനൂപിനെ അകാരണമായി മര്‍ദിക്കുകയായിരുന്നു. സനൂപിനെ ഉടന്‍ തന്നെ പരിസരവാസികള്‍ ജില്ലാശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സനൂപിന്റെ പരാതിയില്‍ രഞ്ജിത്ത്, ശ്രീകുട്ടന്‍, അനീഷ്, പ്രവി, അശ്വിന്‍, വിനയന്‍, അനീഷ് എന്നിവര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kanhangad, Kasaragod, Attack, Assault, Injured, Petrol, Fisherman assaulted.