കാസര്‍കോട്: (www.kasargodvartha.com 02.11.2018) യുവതികള്‍ക്കും ശബരിമലയില്‍ പ്രവേശനം നല്‍കണം എന്ന സുപ്രീം കോടതി വിധിക്കു ശേഷം കേരളത്തില്‍ കലാപമുണ്ടാക്കി മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുന്ന ശക്തികളെ മതേതര കേരളം തിരിച്ചറിയണമെന്ന് കേരള റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. കേരളം മുന്നോട്ടാണ് നടക്കേണ്ടത്. മുന്നോട്ട് നടക്കുന്ന കേരളത്തെ പിന്നോട്ട് നടത്താന്‍ സംഘ്പരിവാര്‍ നടത്തിയ ഗൂഡാലോചനകളുടെ ഫലമായാണ് ഇന്ന് കാണുന്ന സമരങ്ങള്‍.
ഇവര്‍ മതനിരപേക്ഷ കേരളത്തെ യഥാര്‍ത്ഥത്തില്‍ കലാപഭൂമിയാക്കുവാന്‍ ശ്രമിക്കുകയാണ്. പുരോഗമന കേരളം ഇതിനെ ചെറുക്കണം. എല്ലാ മേഖലയിലും കേരളത്തെ കൈ പിടിച്ചുയര്‍ത്തുന്ന കേരളത്തിലെ ജനകീയ സര്‍ക്കാറിനെ തകര്‍ക്കാമെന്നുള്ള ഇവരുടെ ശ്രമങ്ങള്‍ വിലപോകില്ലെന്നും അദ്ദേഹം പറഞ്ഞു. മതനിരപേക്ഷ കേരളത്തെ കലാപഭൂമിയാക്കരുത് എന്ന മുദ്രാവാക്യമുയര്‍ത്തി എഐവൈഎഫ് സംസ്ഥാന കമ്മറ്റി ആഹ്വാന പ്രകാരം ജില്ലാ കമ്മറ്റി നേതൃത്വത്തില്‍ സംഘടിപ്പിച്ച നവോത്ഥാന സംരക്ഷണ സദസ്സ് ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയാണ് അദ്ദേഹം.
എ ഐ വൈ എഫ് ജില്ലാ പ്രസിഡണ്ട് ബിജു ഉണ്ണിത്താന്‍ അധ്യക്ഷത വഹിച്ചു. എഐവൈഎഫ് ജില്ലാ സെക്രട്ടറി മുകേഷ് ബാലകൃഷ്ണന്‍, സംസ്ഥാന വൈസ് പ്രസിഡണ്ട് അനിതാ രാജ്, സി പി ഐ സംസ്ഥാന കൗണ്‍സില്‍ അംഗം ടി കൃഷ്ണന്‍, ജില്ലാ എക്‌സിക്യൂട്ടീവ് അംഗം സുരേഷ് ബാബു, എ ഐ വൈ എഫ് സംസ്ഥാന കമ്മറ്റി അംഗം എം.ശ്രീജിത്ത്, ജില്ലാ വൈസ് പ്രസിഡന്റ് അജിത്ത്. എം.സി, എ ഐ എസ് എഫ് ജില്ലാ പ്രസിഡണ്ട് രാകേഷ് രാവണീശ്വരം എന്നിവര്‍ സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Sabarimala, Trending, E.Chandrashekharan, E Chandrashekharan on Sabarimala issue
< !- START disable copy paste -->