മഞ്ചേശ്വരം: (www.kasargodvartha.com 26.11.2018) മഞ്ചേശ്വരം താലൂക്കില്‍ മിനിസിവില്‍ സ്‌റ്റേഷന്‍ സ്ഥാപിക്കാന്‍ ഹൊസങ്കടി വില്‍പന നികുതി ചെക്ക് പോസ്റ്റിന്റെ നാലേക്കര്‍ ഭൂമി റവന്യൂ വകുപ്പിന് കൈമാറുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. ചെക്ക് പോസ്റ്റ് സമുച്ചയം നിര്‍മിക്കാനാണ് ഭൂമി ഏറ്റെടുത്തത്. താലൂക്കിന്റ ആസ്ഥാനമായി ഇവിടെ മിനിസിവില്‍ സ്‌റ്റേഷനും മറ്റും നിര്‍മിക്കാനാകും. എല്‍ഡിഎഫ് മഞ്ചേശ്വരം മണ്ഡലം വികസനസെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മഞ്ചേശ്വരം താലൂക്കാശുപത്രി ആധുനിക സൗകര്യങ്ങളോടെ വികസിപ്പിക്കും. ഇതിന് 40 കോടിയോളം രൂപ വേണ്ടി വരും. കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കും. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ആയിരം വിദ്യര്‍ത്ഥികളുള്ള അംഗടിമുഗര്‍, പൈവളികെ ഹയര്‍സെക്കന്‍ഡറികള്‍ക്ക് കെട്ടിട നിര്‍മാണത്തിന് മൂന്ന് കോടി രൂപ വീതം അനുവദിക്കും. 500 കുട്ടികളുള്ള കടമ്പാര്‍, വാണിനഗര്‍ സ്‌കൂളുകള്‍ക്ക് ഒരുകോടി രൂപ വീതം നല്‍കും.
മഞ്ചേശ്വരം മണ്ഡലത്തിലെ രണ്ട് പിഎച്ച്‌സികളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കും. ഇതോടെ കൂടുതല്‍ സമയം ചികിത്സാ സൗകര്യവും ഡോക്ടര്‍മാരെയും ലഭിക്കും. ഗോവിന്ദ പൈ സ്മാരകത്തിന് കഴിഞ്ഞ ബജറ്റില്‍ രണ്ട് കോടി രൂപ നീക്കിവെച്ചത് ഉടന്‍ നല്‍കും. കുമ്പള ഐഎച്ച്്ആര്‍ഡി കോളേജില്‍ പുതിയ കോഴ്‌സുകള്‍ അനുവദിക്കും. മംഗല്‍പ്പാടിയില്‍ സ്‌റ്റേഡിയം, അടക്ക കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് തുടങ്ങിയ ആവശ്യങ്ങള്‍ പരിഗണിക്കും. ഷിറിയ പുലിമുട്ട് നിര്‍മിക്കുമെന്ന ഫിഷറീസ് മന്ത്രിയുടെ പ്രഖ്യാപനം നടപ്പാക്കും. മത്സ്യത്തൊഴിലാളികള്‍ക്ക് യുഡിഎഫ് സര്‍ക്കാര്‍ പട്ടയം നല്‍കിയിട്ടും ഭൂമി ലഭിക്കാത്തത്, റോഡുകള്‍, ഷിറിയ, ബംബ്രാണ അണക്കെട്ടുകള്‍ എന്നിവയില്‍ തീരുമാനമെടുക്കും. മതിയായ ഇടപെടലില്ലാത്തതിനാലാണ് മണ്ഡലത്തിലെ വികസന പദ്ധതികള്‍ നടപ്പാകാത്തതെന്ന് മന്ത്രി പറഞ്ഞു.
വിവിധ പഞ്ചായത്തുകളിലെ വികസന പ്രശ്‌നങ്ങള്‍ പ്രതിനിധികള്‍ അവതരിപ്പിച്ച ശേഷമാണ് മന്ത്രി സംസാരിച്ചത്. സി എ സുബൈര്‍, പി ബി മുഹമ്മദ്, എസ് സുധാകര, ബി പുരുഷോത്തമ, അരവിന്ദ, എന്‍ കെ ജയറാം, കമലാക്ഷ കണില എന്നിവര്‍ പഞ്ചായത്തുകളിലെ പ്രശ്‌നങ്ങള്‍ അവതരിപ്പിച്ചു. ബി വി രാജന്‍ അധ്യക്ഷനായി. സിപിഎം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ പി സതീഷ് ചന്ദ്രന്‍, സി എച്ച് കുഞ്ഞമ്പു, ജില്ലാ സെക്രട്ടറിയറ്റംഗം കെ ആര്‍ ജയാനന്ദ എന്നിവര്‍ സംസാരിച്ചു. സിപിഎം ജില്ലാ സെക്രട്ടറിയറ്റംഗം ഡോ. വി പി പി മുസ്തഫ സ്വാഗതം പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Manjeshwaram, Top-Headlines, Development project, Development seminar conducted in Manjeshwaram
< !- START disable copy paste -->