Join Whatsapp Group. Join now!
Aster MIMS 10/10/2023

റാണിപുരത്ത് 100 കോടിയുടെ ടൂറിസം വികസനം; 3 കിലോമീറ്റര്‍ ദൂരത്തില്‍ കേബിള്‍ കാര്‍ യാത്ര യാഥാര്‍ത്ഥ്യമാകുന്നു, സ്ഥലം ഏറ്റെടുത്തു

റാണിപുരത്ത് 100 കോടിയുടെ ടൂറിസം വികസനം യാഥാര്‍ത്ഥ്യമാകുന്നു. വികസനത്തിന്റെ ഭാഗമായി നിര്‍മിക്കുന്ന മൂന്നു കിലോമീറ്റര്‍ ദൂരത്തില്‍ കേബിള്‍ Kasaragod, Kerala, news, Top-Headlines, Ranipuram, Vellarikundu, Development project worth 1 Crore in Ranipuram
വെള്ളരിക്കുണ്ട്: (www.kasargodvartha.com 29.11.2018) റാണിപുരത്ത് 100 കോടിയുടെ ടൂറിസം വികസനം യാഥാര്‍ത്ഥ്യമാകുന്നു. വികസനത്തിന്റെ ഭാഗമായി നിര്‍മിക്കുന്ന മൂന്നു കിലോമീറ്റര്‍ ദൂരത്തില്‍ കേബിള്‍ കാര്‍ യാത്രയ്ക്കുള്ള സ്ഥലം ഏറ്റെടുത്തു. എടക്കാനം മലയില്‍ ടൂറിസം സര്‍ക്യൂട്ടിനുള്ള ഏഴേക്കര്‍ സ്ഥലമാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്.

ചങ്ങനാശ്ശേരിയിലെ അപ്ലാന്‍ഡ് പ്രോപ്പര്‍ട്ടീസ് ആന്‍ഡ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയധികൃതര്‍ കളക്ടര്‍ ഡോ. ഡി. സജിത്ത് ബാബുവിന് സ്ഥലത്തിന്റെ രേഖ കൈമാറി. സ്വകാര്യ സംരംഭകരുടെ പങ്കാളിത്തത്തോടെയാണ് 100 കോടിയുടെ ടൂറിസം വികസനം നടത്തുന്നത്. ഇതിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ബേസ്ലാന്‍ഡില്‍ ഒരുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ഹില്‍ടോപ്പില്‍ അഞ്ചേക്കര്‍ സ്ഥലത്ത് ഗ്ലാസ് ഹൗസ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും ഒരുക്കും. പദ്ധതിക്ക് സ്വകാര്യപങ്കാളിത്തം ഉറപ്പാക്കാനുള്ള നീക്കത്തിലാണ് ഡി.ടി.പി.സി. അധികൃതര്‍. കോഴിക്കോട്ടെ സ്വകാര്യസ്ഥാപന അധികൃതര്‍ അടുത്തയാഴ്ച ഇവിടെയെത്തി വിശദമായ രൂപരേഖ തയ്യാറാക്കും. ഡി.ടി.പി.സി. ജില്ലാ മാനേജര്‍ പി. സുനില്‍കുമാര്‍, ബിജു രാഘവന്‍, തഹസില്‍ദാര്‍ കുഞ്ഞിക്കണ്ണന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Ranipuram, Vellarikundu, Development project worth 1 Crore in Ranipuram
  < !- START disable copy paste -->