Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസര്‍കോട് ജില്ലാ ആശുപത്രിയില്‍ ആധുനികസജ്ജീകരണങ്ങളടങ്ങിയ എ സി ആര്‍ ലാബ് പ്രവര്‍ത്തനമാരംഭിച്ചു; നിര്‍ധനരായവര്‍ക്ക് ഉപകാരപ്രദം, എക്‌സിക്യുട്ടീവ് ചെക്കപ്പിന് വെറും 999 രൂപ

ജില്ലാ ആശുപത്രിയില്‍ ആധുനികസജ്ജീകരണങ്ങളടങ്ങിയ എ സി ആര്‍ ലാബ് റവന്യൂമന്ത്രി ഇ News, Kasaragod, Kerala, Health, District-Hospital,
കാഞ്ഞങ്ങാട്‌:(www.kasargodvartha.com 03/11/2018) ജില്ലാ ആശുപത്രിയില്‍ ആധുനികസജ്ജീകരണങ്ങളടങ്ങിയ എ സി ആര്‍ ലാബ് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ നാടിന് സമര്‍പ്പിച്ചു. സ്വകാര്യലാബുകള്‍ ടെസ്റ്റുകള്‍ക്കും മറ്റുമായി വന്‍തുക ഈടാക്കുന്ന സാഹചര്യത്തില്‍ നിര്‍ധനരായ ജനങ്ങള്‍ക്ക് എസിആര്‍ ലാബിന്റെ പ്രവര്‍ത്തനം ഏറെ ഉപകാരപ്രദമാകുമെന്ന് മന്ത്രി പറഞ്ഞു. കാത്ത് ലാബ് പദ്ധതി തുടങ്ങുന്നതിനാവശ്യമായ നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

News, Kasaragod, Kerala, Health, District-Hospital,ACR Lab inaugurated in Kasaragod District Hospital


അത്യാധുനികവും വിദേശനിര്‍മിതവുമായ അനലൈസറുകള്‍ ഉപയോഗിച്ചാണ് എ സി ആര്‍ ലാബില്‍ പരിശോധന നടത്തുക. ആദ്യഘട്ടത്തില്‍ 12 മണിക്കൂറും പിന്നീട് 24 മണിക്കൂറായി ലാബിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കും. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍നിന്ന് ബിഎസ്സി എംഎല്‍ടി, ഡിഎംഎല്‍ടി യോഗ്യത നേടിയ പരിചയസമ്പന്നരായ വിദഗ്ധ ടെക്‌നോളജിസ്റ്റുകളാണ് പരിശോധനക്ക് നേതൃത്വം നല്‍കുന്നത്. ബയോകെമിസ്ട്രി ടെസ്റ്റുകള്‍, ഇമ്യൂണോളജി ടെസ്റ്റുകള്‍, ഹെമറ്റോളജി ടെസ്റ്റുകള്‍, യൂറിന്‍ ടെസ്റ്റുകള്‍, കോയാഗുലേഷന്‍ ടെസ്റ്റുകള്‍ എന്നിവ കാഞ്ഞങ്ങാട്ടെ ലാബില്‍ ലഭ്യമാണ്. ഹൃദയാഘാതം മനസ്സിലാക്കാന്‍ കഴിയുന്ന ട്രോപ്പ്ടീ പരിശോധന, സാമ്പിള്‍ കൊടുത്ത് 30 മിനിറ്റിനുള്ളില്‍ ഫലം ലഭിക്കും. മറ്റു ലാബുകളില്‍ എക്‌സിക്യുട്ടീവ് ചെക്കപ്പിന് 3000 രൂപ ഈടാക്കുമ്പോള്‍ എ സി ആര്‍ ലാബില്‍ 999 രൂപ മതി.

 News, Kasaragod, Kerala, Health, District-Hospital,ACR Lab inaugurated in Kasaragod District Hospital

കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന പത്ത് എസി ആര്‍ ലാബുകള്‍ക്ക് ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യ നല്‍കുന്ന എന്‍എബിഎച്ച് അംഗീകാരമുണ്ട്. ട്രാവന്‍കൂര്‍ കൊച്ചിന്‍ ലിറ്റററി ആന്റ് സയന്റിഫിക് ചാരിറ്റബിള്‍ സൊസൈറ്റി ആക്ട് പ്രകാരം സ്ഥാപിതമായതും, സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി ചെയര്‍പേഴ്‌സണുമായ കെഎച്ച്ആര്‍ഡബ്ലൂഎസിന്റെ പതിനൊന്നാമത് എസിആര്‍ ലാബാണിത്. ആര്‍എസ്ബിവൈ, ചിസ്സ്, ജെഎസ്എസ്, കാരുണ്യ, എകെ തുടങ്ങിയ സര്‍ക്കാര്‍ സഹായ പദ്ധതികള്‍ ഈ ലാബിലെ പരിശോധനകള്‍ക്ക് ബാധകമാണ്.

ചടങ്ങില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ അധ്യക്ഷനായി. കെഎച്ച്ഡബ്ല്യുആര്‍എസ് മാനേജിങ് ഡയറക്ടര്‍ ജി അശോക് ലാല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ വി വി രമേശന്‍, കൗണ്‍സിലര്‍ വിജയ്മുകുന്ദ്, അഡ്വ .കെ രാജ്‌മോഹനന്‍, അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, എം കുഞ്ഞികൃഷ്ണന്‍, കെ മുഹമ്മദ്കുഞ്ഞി, സി വി ദാമോദരന്‍, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, ജ്യോതിബസു, വേലായുധന്‍ കൊടവലം എന്നിവര്‍ പങ്കെടുത്തു. ഡിഎംഒ എ പി ദിനേശ്കുമാര്‍ സ്വാഗതവും സൂപ്രണ്ട് സ്റ്റാന്‍ലി നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kasaragod, Kerala, Health, District-Hospital,ACR Lab inaugurated in Kasaragod District Hospital