Join Whatsapp Group. Join now!
Aster MIMS 10/10/2023

ശബരിമല യുവതി പ്രവേശനം; കാസര്‍കോട് ജില്ലയില്‍ അഞ്ചിടങ്ങളില്‍ റോഡ് ഉപരോധിച്ചു, ജനം വലഞ്ഞു

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാനുള്ള സുപ്രീം കോടതി വിധിക്കെതിരെ റിവ്യൂ പെറ്റീഷന്‍ നല്‍കണമെന്നാവശ്യപ്പെട്ട് ശബരിമല കര്‍മ്മസമിതിയുടെ Kasaragod, Kerala, news, Top-Headlines, Trending, Protest, Sabarimala issue; Road blocked in 5 places at Kasaragod
കാസര്‍കോട്: (www.kasargodvartha.com 10.10.2018) ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാനുള്ള സുപ്രീം കോടതി വിധിക്കെതിരെ റിവ്യൂ പെറ്റീഷന്‍ നല്‍കണമെന്നാവശ്യപ്പെട്ട് ശബരിമല കര്‍മ്മസമിതിയുടെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ അഞ്ചിടങ്ങളില്‍ റോഡ് ഉപരോധിച്ചു. ഉപ്പളയില്‍ നടന്ന റോഡ് ഉപരോധം വീരപ്പ അമ്പാര്‍ ഉദ്ഘാടനം ചെയ്തു.

കാസര്‍കോട്ട് ബാലകൃഷ്ണന്‍ നമ്പ്യാരും പൊയ്‌നാച്ചിയില്‍ സ്വാമി പ്രേമനന്ദയും കാഞ്ഞങ്ങാട്ട് ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന കമ്മിറ്റി അംഗം നാരായണന്‍ ഭട്ടതിരിപ്പാടും വെള്ളരിക്കുണ്ടില്‍ ഗോവിന്ദന്‍ മാസ്റ്ററും റോഡ് ഉപരോധം ഉദ്ഘാടനം ചെയ്തു. റോഡ് ഉപരോധം കാരണം ജനങ്ങള്‍ ഏറെ വലഞ്ഞു. രാവിലെ 10 മണിക്കും 12 മണിക്കും ഇടയിലാണ് റോഡ് ഉപരോധം നടത്തിയത്. സ്ത്രീകള്‍ ഉള്‍പെടെ നിരവധി പേര്‍ റോഡ് ഉപരോധത്തിനായി എത്തിയിരുന്നു.



കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട്ടും നീലേശ്വരത്തും പരവനടുക്കത്തും വോര്‍ക്കാടിയിലും ആയിരക്കണക്കിനാളുകള്‍ പങ്കെടുത്ത നാമജപ യാത്രയും നടത്തിയിരുന്നു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Trending, Protest, Sabarimala issue; Road blocked in 5 places at Kasaragod
  < !- START disable copy paste -->