Join Whatsapp Group. Join now!
Aster MIMS 10/10/2023

റിയാസ് മൗലവി വധം: ഒന്നും മൂന്നും പ്രതികളെ പള്ളിയുടെ 200 മീറ്ററിനുള്ളില്‍ കണ്ടതായി മൂന്നാം സാക്ഷി; പള്ളിക്കമ്മിറ്റി പ്രസിഡന്റ് റിയാസ് മൗലവിയുടെ ശമ്പള ബില്‍ ഹാജരാക്കി, ചൊവ്വാഴ്ച വിസ്തരിച്ചത് 5 സാക്ഷികളെ

പ്രമാദമായ കാസര്‍കോട് പഴയ ചൂരി മുഹ് യുദ്ദീന്‍ ജുമാമസ്ജിദ് മുഅദ്ദിനും കുടക് സ്വദേശിയുമായ റിയാസ് മൗലവി വധക്കേസിലെ വിചാരണ പുരോഗമിക്കുന്നു. ചൊവ്വാഴ്ച അഞ്ച് സാക്ഷികളെ വിസ്തKerala, kasaragod, news, Murder-case, accused, Choori, court, Top-Headlines, Riyas Moulavi murder case: trail continuing, 1st and 3rd accuses realized by 3rd witness
കാസര്‍കോട്: (www.kasargodvartha.com 09.10.2018) പ്രമാദമായ കാസര്‍കോട് പഴയ ചൂരി മുഹ് യുദ്ദീന്‍ ജുമാമസ്ജിദ് മുഅദ്ദിനും കുടക് സ്വദേശിയുമായ റിയാസ് മൗലവി വധക്കേസിലെ വിചാരണ പുരോഗമിക്കുന്നു. ചൊവ്വാഴ്ച അഞ്ച് സാക്ഷികളെ വിസ്തരിച്ചു. മൂന്നാം സാക്ഷിയായ മുന്‍ ഗള്‍ഫുകാരന്‍ ചൂരിയിലെ ടി എം അബ്ദുല്‍ ഹമീദിനെയാണ് ആദ്യം വിസതരിച്ചത്. ഒന്നാം പ്രതി കേളുഗുഡ്ഡെയിലെ അജേഷ് എന്ന അപ്പു (20)വിനെയും മൂന്നാം പ്രതി കേളുഗുഡ്ഡെ ഗംഗൈ റോഡിലെ അഖിലേഷ് എന്ന അഖിലി(25)നെയും മൂന്നാം സാക്ഷി തിരിച്ചറിഞ്ഞു. ഇവര്‍ ധരച്ചിരുന്ന പാന്റും ഷര്‍ട്ടും മുണ്ടും ഷര്‍ട്ടും ഇവരെത്തിയ ബൈക്കും സാക്ഷി തിരിച്ചറിഞ്ഞിട്ടുണ്ട്.

പള്ളിയുടെ 200 മീറ്ററിനുള്ളില്‍ ഇവരെ കണ്ടതായാണ് മൂന്നാം സാക്ഷി കോടതിയെ ബോധിപ്പിച്ചത്. പ്രതിഭാഗത്തിന്റെ ക്രോസ് വിസ്താരത്തിലും മൂന്നാം സാക്ഷി ഉറച്ചുനിന്നു. അതേസമയം റിയാസ് മൗലവിയുടെ ശമ്പള ബില്‍ പള്ളി കമ്മിറ്റി പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍ കോടതിയില്‍ ഹാജരാക്കി. സംഭവം അറിഞ്ഞെത്തിയ മറ്റു മൂന്ന് സാക്ഷികളെയും ചൊവ്വാഴ്ച വിസ്തരിച്ചു.

കേസിലെ 18 മുതല്‍ 29 വരെയുള്ള സാക്ഷികളെ ബുധനാഴ്ച വിസ്തരിക്കും. കൊല്ലപ്പെടുന്നതിന് തലേദിവസം രാത്രി ഒപ്പമുണ്ടായിരുന്നവരെയും കത്തി കണ്ടെടുക്കുമ്പോഴുണ്ടായിരുന്ന തഹസില്‍ദാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെയുമാണ് ബുധനാഴ്ച വിസ്തരിക്കുന്നത്.

പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ കോഴിക്കോട്ടെ എം അശോകന്‍, അഡ്വ. ടി ഷാജിത്ത്, അരുണ്‍, സി അബ്ദുല്‍ ഷുക്കൂര്‍ എന്നിവര്‍ ഹാജരായി. പ്രതിഭാഗത്തിനു വേണ്ടി തലശ്ശേരിയിലെ പ്രമുഖ അഭിഭാഷകന്‍ സുനില്‍കുമാറും ഹാജരായി.



Keywords: Kerala, kasaragod, news, Murder-case, accused, Choori, court, Top-Headlines, Riyas Moulavi murder case: trail continuing, 1st and 3rd accuses realized by 3rd witness 

< !- START disable copy paste -->