Join Whatsapp Group. Join now!
Aster MIMS 10/10/2023

പി ബി അബ്ദുര്‍ റസാഖ് വിടവാങ്ങിയത് തെരെഞ്ഞടുപ്പ് കേസിന്റെ വിധി വരുന്നതിന് മുമ്പ്; വിജയ നമ്പര്‍ കാറിന് നല്‍കിയ ആദ്യ എം എല്‍ എ

കഴിഞ്ഞ തെരെഞ്ഞടുപ്പില്‍ കേരളം ഉറ്റുനോക്കിയതെരെഞ്ഞടുപ്പായിരുന്നു മഞ്ചേശ്വരംNews, Kasaragod, Kerala, Manjeshwaram, BJP, UDF, CPM, High-Court, K.Surendran,PB Abdul Razak left before verdict of the case
കാസര്‍കോട്: (www.kasargodvartha.com 20/10/2018) കഴിഞ്ഞ തെരെഞ്ഞടുപ്പില്‍ കേരളം ഉറ്റുനോക്കിയതെരെഞ്ഞടുപ്പായിരുന്നു മഞ്ചേശ്വരം മണ്ഡലത്തിലേത്. ബി.ജെ.പിക്ക് രണ്ടാമത്തെ സീറ്റ് കേരളത്തില്‍ ലഭിക്കുമോയെന്നായിരുന്നു എല്ലാവരുടെയും ചോദ്യം. ഒടുവില്‍ ഫോട്ടോഫിനിഷില്‍ പി.ബി. അബ്ദുര്‍ റസാഖ് 89 വോട്ടുകള്‍ക്ക് വിജയിച്ചപ്പോള്‍ അത് ചരിത്രമായി. ബി.ജെ.പിയുടെ കെ സുരേന്ദ്രനാണ് 89 വോട്ടുകള്‍ക്ക് തോറ്റത്.

56,870 വോട്ട് അബ്ദുര്‍ റസാഖിന് ലഭിച്ചപ്പോള്‍ സുരേന്ദ്രന് 56781 വോട്ടുകള്‍ ലഭിച്ചു. സി.പിഎമ്മിലെ സി.എച്ച് കുഞ്ഞമ്പുവിന് 42,565 വോട്ടാണ് ലഭിച്ചത്.

News, Kasaragod, Kerala, Manjeshwaram, BJP, UDF, CPM, High-Court, K.Surendran,PB Abdul Razak left before verdict of the case


എല്ലാ നിയമസഭാ തിരഞ്ഞെടുപ്പുകളിലും കേരളം ആകാംക്ഷയോടെ വീക്ഷിക്കുന്ന മണ്ഡലമായിരുന്നു കേരളത്തിലെ വടക്കേയറ്റത്തെ മണ്ഡലമായ മഞ്ചേശ്വരം. എല്ലാ തിരഞ്ഞെടുപ്പുകളിലും ബി.ജെ.പി അക്കൗണ്ട് തുറക്കുമെന്ന് ഏറെ പ്രതീക്ഷ വയ്ക്കുന്ന മണ്ഡലം കൂടിയായിരുന്നു മഞ്ചേശ്വരം.

സംസ്ഥാനത്ത് ഏറെ വാശിയേറിയ മത്സരം നടക്കുന്ന കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരത്ത് കഴിഞ്ഞ തിരഞ്ഞെടുപ്പിലും ശക്തമായ പോരാട്ടം തന്നെയാണ് നടന്നത്. തെരെഞ്ഞടുപ്പില്‍ കള്ളവോട്ട് നടന്നു എന്നാരോപിച്ച് എതിര്‍ സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ തെരെഞ്ഞടുപ്പ് വിധി ചോദ്യം ചെയ്ത് നിയമ പോരാട്ടം നടത്തിവരികയായിരുന്നു. ഇതിന്റെ വിധി വരും മുമ്പാണ് മുസ്ലീം ലീഗിന്റെ കരുത്തനായ പി.ബി. അബ്ദുര്‍ റസാഖ്
വിടവാങ്ങിയിരിക്കുന്നത്. ഇതോടെ മഞ്ചേശ്വരത്ത് ഉപതെരെഞ്ഞടുപ്പിനുള്ള കളമൊരുങ്ങുക കൂടിയാണ് ചെയ്തിരിക്കുന്നത്. തന്റെ വിജയത്തിന് കാരണമായ 89 എന്ന ഭാഗ്യ നമ്പര്‍ കാറിന് നല്‍കിയ ആദ്യ നിയമസഭാംഗമായിരുന്നു പി.ബി. അബ്ദുര്‍ റസാഖ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kasaragod, Kerala, Manjeshwaram, BJP, UDF, CPM, High-Court, K.Surendran,PB Abdul Razak left before verdict of the case