Join Whatsapp Group. Join now!
Aster MIMS 10/10/2023

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് ഉടന്‍ നടക്കുമോ എന്ന കാര്യത്തില്‍ അനിശ്ചിതത്വം; തീരുമാനം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റേത്, കോടതി തീരുമാനവും നിര്‍ണായകമാകും, അസാധാരണ സ്ഥിതിവിശേഷമെന്ന് സംസ്ഥാന ഇലക്ഷന്‍ കമ്മീഷന്‍ കാസര്‍കോട് വാര്‍ത്തയോട്

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് ഉടന്‍ നടക്കുമോ എന്ന കാര്യത്തില്‍ അനിശ്ചിതത്വം. തിരഞ്ഞെടുപ്പ് നടത്തുന്ന കാര്യത്തില്‍ കേന്ദ്ര Manjeshwaram by election date in trouble, Kasaragod, News, Top-Headlines, Manjeshwaram, By-election.
കാസര്‍കോട്: (www.kasargodvartha.com 24.10.2018) മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് ഉടന്‍ നടക്കുമോ എന്ന കാര്യത്തില്‍ അനിശ്ചിതത്വം. തിരഞ്ഞെടുപ്പ് നടത്തുന്ന കാര്യത്തില്‍ കേന്ദ്ര ഇലക്ഷന്‍ കമ്മീഷന്റെതായിരിക്കും അന്തിമ തീരുമാനം. അന്തരിച്ച എം എല്‍ എയുടെ വിജയം ചോദ്യം ചെയ്ത് എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന കെ സുരേന്ദ്രന്‍ കോടതിയില്‍ തിരഞ്ഞെടുപ്പ് ഹര്‍ജി നല്‍കിയിരിക്കുന്നതിനാല്‍ കോടതി തീരുമാനവും നിര്‍ണായകമാകും.

തിരഞ്ഞെടുപ്പ് കേസില്‍ എത്രയും പെട്ടെന്ന് വിധിയുണ്ടാകണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കോടതിയെ സമീപിക്കാന്‍ സാധിക്കുമെന്നും ഇലക്ഷന്‍ കമ്മീഷന്‍ വൃത്തങ്ങള്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. അസാധാരണ സ്ഥിതിവിശേഷമാണ് മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിന്റെ കാര്യത്തില്‍ ഉണ്ടായിട്ടുള്ളതെന്ന് ഉന്നത തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. കെ സുരേന്ദ്രന്‍ തിരഞ്ഞെടുപ്പ് ഹര്‍ജി പിന്‍വലിച്ചാല്‍ ഉപതിരഞ്ഞെടുപ്പ് ആറു മാസത്തിനുള്ളില്‍ തന്നെ നടക്കും. അതല്ലെങ്കില്‍ കോടതി വിധി വരുന്നതു വരെ കാത്തിരിക്കേണ്ടി വരും. അതുമല്ലെങ്കില്‍ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നോട്ട് പോവുകയും ഉപതിരഞ്ഞെടുപ്പ് ഫലം കോടതി വിധി മാനിക്കുന്ന വിധത്തില്‍ മാത്രമേ പ്രഖ്യാപിക്കാന് കഴിയുകയുള്ളൂവെന്നും കമ്മീഷന്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
Manjeshwaram by election date in trouble, Kasaragod, News, Top-Headlines, Manjeshwaram, By-election.

ഇക്കാര്യത്തില്‍ കേന്ദ്ര ഇലക്ഷന്‍ കമ്മീഷന്‍ തീരുമാനമായിരിക്കും നിര്‍ണായകമായിരിക്കുക. പ്രധാന കക്ഷികളെല്ലാം സ്ഥാനാര്‍ത്ഥി കാര്യത്തില്‍ ആലോചന ആരംഭിച്ചിരിക്കുന്ന സാഹചര്യത്തിലാണ് കീറാമുട്ടിയായി തിരഞ്ഞെടുപ്പ് കേസ് മുന്നില്‍ നില്‍ക്കുന്നത്. ഉപതെരഞ്ഞെടുപ്പ് നടന്നാല്‍ തന്നെ വിധി ഹര്‍ജിക്കാരന് അനുകൂലമായാല്‍ വീണ്ടും ജയിച്ച കക്ഷിയുടെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യാനും സാധ്യതയുണ്ട്. ഏറെ സങ്കീര്‍ണമായ രീതിയിലുള്ള കാര്യങ്ങള്‍ പോലും 1951 ലെ ജനപ്രാതിനിധ്യ നിയമത്തില്‍ നിര്‍വചിച്ചിട്ടുണ്ടെന്നാണ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്.

89 വോട്ടിന്റെ നിസാര ഭൂരിപക്ഷത്തിലാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കെ സുരേന്ദ്രനെ പി ബി അബ്ദുര്‍ റസാഖ് പരാജയപ്പെടുത്തിയത്. സ്ഥലത്തില്ലാതിരുന്ന 259 വോട്ടര്‍മാരുടെ പേരില്‍ കള്ളവോട്ട് നടന്നിട്ടുണ്ടെന്നും തിരഞ്ഞെടുപ്പില്‍ തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നുമാണ് സുരേന്ദ്രന്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. കേസിന്റെ നടപടികള്‍ ഏതാണ്ട് അവസാന ഘട്ടത്തിലാണെന്നാണ് വിവരം. തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഉണ്ടാകുന്നതിനു മുമ്പ് തന്നെ കോടതി വിധി ഉണ്ടായാല്‍ ഇക്കാര്യത്തിലുള്ള അനിശ്ചിതത്വം ഇല്ലാതാകും.

സാധാരണഗതിയില്‍ ഒരു മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് ആവശ്യമായി വന്നാല്‍ ആറു മാസത്തിനുള്ളില്‍ നടത്തണമെന്നാണ് തിരഞ്ഞെടുപ്പ് ചട്ടത്തില്‍ പറയുന്നത്. എം എല്‍ എയോ എം പിയോ മരണപ്പെട്ടാല്‍ സ്പീക്കര്‍ തിരഞ്ഞെടുപ്പ് കമ്മീഷന് റിപോര്‍ട്ട് നല്‍കുകയും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് തീരുമാനമെടുക്കാന്‍ ആവശ്യപ്പെടുകയുമാണ് ചെയ്യാറുള്ളത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Manjeshwaram by election date in trouble, Kasaragod, News, Top-Headlines, Manjeshwaram, By-election.