Join Whatsapp Group. Join now!
Aster MIMS 10/10/2023

സി ഐ ടി യു- ബി എം എസ് സംഘര്‍ഷം; ഒരാള്‍ക്ക് പരിക്ക്

സീതാംഗോളിയില്‍ സി ഐ ടി യു- ബിഎംഎസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു.സി ഐ ടി യു പ്രവര്‍ത്തകനായ നന്ദുവിനാണ് (28) പരിക്കേറ്റത്. Kasaragod, Kerala, news, Top-Headlines, Crime, BMS, Injured, CITU, CITU-BMS Clash in Seethangoli
കുമ്പള: (www.kasargodvartha.com 21.10.2018) സീതാംഗോളിയില്‍ സി ഐ ടി യു- ബിഎംഎസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു.സി ഐ ടി യു പ്രവര്‍ത്തകനായ നന്ദുവിനാണ് (28) പരിക്കേറ്റത്. ഇയാളെ കുമ്പള സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകിട്ട് 6.30 മണിയോടെയാണ് സംഭവം. ബി എം എസ് പ്രവര്‍ത്തകര്‍ നന്ദുവിനെ ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി.

അക്രമത്തിനുള്ള കാരണം വ്യക്തമല്ല. ഏതാനും മാസങ്ങളായി സീതാംഗോളി ടൗണില്‍ ചിലര്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതായി പരാതിയുയര്‍ന്നിട്ടുണ്ട്. കൊടി പറിച്ച് സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട് രണ്ടു പേരെ നേരത്തെ കുമ്പള പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇതുകൂടാതെ ഉത്തര്‍പ്രദേശ് സ്വദേശിയായ സൂരംബയലിലെ യുവാവിന്റെ കരിമ്പ് ജ്യൂസ് മെഷീന്‍ തകര്‍ക്കുകയും ചെയ്തിരുന്നു.

സീതാംഗോളി ടൗണില്‍ അക്രമസംഭവങ്ങള്‍ വ്യാപകമാകുന്നതിനെ തുടര്‍ന്ന് മാസങ്ങള്‍ക്ക് മുമ്പ് ഇവിടെ പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിച്ചിരുന്നു. എന്നിട്ടും അക്രമസംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്. എയ്ഡ് പോസ്റ്റിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ജീപ്പോ മറ്റ് സൗകര്യങ്ങളോ അനുവദിച്ചിട്ടില്ല. അക്രമ വിവരമറിഞ്ഞ് കുമ്പള സി ഐ പ്രേംസദന്‍, എസ് ഐ അശോകന്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Crime, BMS, Injured, CITU, CITU-BMS Clash in Seethangoli
  < !- START disable copy paste -->