Join Whatsapp Group. Join now!
Aster MIMS 10/10/2023

എല്‍ ബി എസ് എന്‍ജിനീയറിംഗ് കോളജില്‍ വീണ്ടും അക്രമം; പെണ്‍കുട്ടികളടക്കം നിരവധി പേര്‍ക്ക് പരിക്ക്

എല്‍ ബി എസ് എന്‍ജിനീയറിംഗ് കോളജില്‍ വീണ്ടും അക്രമം. പെണ്‍കുട്ടികളടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. യൂണിയന്‍ തിരഞ്ഞടുപ്പിലേറ്റ LBS-College, Povvel, Kasaragod, News, Attack, Assault, Injured, KSU, SFI, Attack against LBS college students
കാസര്‍കോട്: (www.kasargodvartha.com 24.10.2018) എല്‍ ബി എസ് എന്‍ജിനീയറിംഗ് കോളജില്‍  വീണ്ടും അക്രമം. പെണ്‍കുട്ടികളടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. യൂണിയന്‍ തിരഞ്ഞടുപ്പിലേറ്റ ദയനീയപരാജയത്തെതുടര്‍ന്ന് എല്‍ ബി എസ് എന്‍ജിനീയറിംഗ് കോളജ് കാമ്പസില്‍ എസ് എഫ് ഐ ആണ് അക്രമം അഴിച്ചുവിടുന്നതെന്ന് കെ എസ് യു - എം എസ് എഫ് നേതൃത്വം ആരോപിച്ചു.

മൂന്നാം വര്‍ഷ ഇ സി വിദ്യര്‍ത്ഥി ശ്രീഹരിയെ ക്ലാസ്സ് മുറിയില്‍ക്കയറി ആക്രമിക്കുകയായിരുന്നു. ഇത് തടയാന്‍ ശ്രമിച്ച    പെണ്‍കുട്ടികളെയുംആക്രമിച്ചു. നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കോളജില്‍ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ കെ എസ് യു - എസ് എഫ്  സഖ്യത്തിന് വലിയ ഭൂരിപക്ഷത്തോട് കൂടി യൂണിയന്‍ ഭരണം ലഭിച്ചിരുന്നു. എസ് എഫ് ഐക്ക് ഏറ്റ തിരിച്ചടിയില്‍ വിറളി പൂണ്ട് മെന്‍സ്ഹോസ്റ്റലില്‍ താമസിക്കുന്ന യു ഡി എസ് എഫ് വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുകയും ഹോസ്റ്റലില്‍ കയറാന്‍ അനുവദിക്കാതിരിക്കുകയുംചെയ്തിരുന്നു.
LBS-College, Povvel, Kasaragod, News, Attack, Assault, Injured, KSU, SFI, Attack against LBS college students

വിദ്യാര്‍ഥികളെ ഹോസ്റ്റലില്‍ കയറാന്‍ അനുവദിക്കുന്ന കാര്യം വാര്‍ഡനോട് സംസാരിക്കാന്‍ ചെന്ന യു ഡി എസ് എഫ്  നേതാക്കളെ  ബീയര്‍ കുപ്പി കൊണ്ടു എറിഞ്ഞും പടക്കമെറിഞ്ഞും പരിക്കേല്‍പ്പിച്ചിരുന്നു. കോളജിലെ തോല്‍വിയുടെ ജാള്യത മറയ്ക്കാന്‍ എസ് എഫ് ഐ ക്യാംപസില്‍ അക്രമം അഴിച്ചിവിടുകയാണെന്ന് കെ എസ് യു ജില്ല പ്രസിഡണ്ട് നോയല്‍ ടോമിന്‍ ജോസഫ് പ്രസ്താവിച്ചു. കോളജ് യൂണിയന്‍ തെരെഞ്ഞെടുപ്പിന് ശേഷം യു ഡി എസ് എഫ് പ്രവര്‍ത്തകരെ അക്രമിക്കുകയാണ്, ഇത് അവസാനിപ്പിക്കാന്‍ എസ് എഫ് ഐ നേതൃത്വം  തയ്യാറാകണം അല്ലാത്തപക്ഷം ക്യാംപസിലെ വിദ്യാര്‍ത്ഥികള്‍ ജനാധിപത്യപരമായി അക്രമങ്ങളെ ചെറുത്ത് തോല്‍പ്പിക്കും.

അക്രമികള്‍ക്കെതിരെ നടപടിയെടുക്കാന്‍ കോളജ് അധികാരികള്‍ തയ്യാറാകണമെന്ന് നോയല്‍ ആവശ്യപ്പെട്ടു. എസ് എഫ് ഐയുടെ അക്രമങ്ങളില്‍ പ്രതിഷേധിച്ച്  ജില്ലയിലെ ക്യാമ്പസുകളില്‍ കെ എസ് യു പ്രതിഷേധ ദിനമാചരിക്കും. ക്യാംപസിനെ കലാപഭൂമിയാക്കാന്‍ ചിലര്‍ നടത്തുന്ന ഗൂഢ ശ്രമങ്ങളെ വിദ്യാര്‍ത്ഥി സമൂഹം ചെറുത്ത് തോല്‍പ്പിക്കണമെന്ന് കെ എസ് യു ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്തു.

പൊവ്വല്‍ എല്‍ ബി എസ് കോളജില്‍ കെ എസ് യു പ്രവര്‍ത്തകരെ ക്രൂരമായി അക്രമിച്ച എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുക്കണമെന്ന് ഡി സി സി ജനറല്‍സെക്രട്ടറി അഡ്വ എ ഗോവിന്ദന്‍  നായര്‍ ആവശ്യപ്പെട്ടു. മാരകായുധങ്ങള്‍ ഉപയോഗിച്ചാണ് പെണ്‍കുട്ടികള്‍ ഉള്‍പ്പടെയുള്ള കെ എസ് യു പ്രവര്‍ത്തരെ അക്രമിച്ചത്. പോലീസ് വളരെ ഏകപക്ഷീയമായാണ് പെരുമാറിയത്. എസ് എഫ് ഐ പ്രവര്‍ത്തകരെ ഭയന്ന് പ്രവര്‍ത്തകര്‍ക്ക് മണിക്കൂറുകളോളം കോളജില്‍ നിന്ന് പുറത്തിറങ്ങാന്‍ സാധിച്ചില്ല. കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ദയനീയ പരാജയം ഏറ്റുവാങ്ങിയ എസ് എഫ് ഐ കോളജില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യൂണിയന്‍ പ്രവര്‍ത്തനത്തെ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. ഇതിന് സി പി എം പുറമേ നിന്ന് സര്‍വ്വ പിന്തുണയും നല്‍കുകയാണ്. അക്രമികളെ ഉടന്‍ അറസ്റ്റു ചെയ്യണമെന്നും ഗോവിന്ദന്‍ നായര്‍ ആവശ്യപ്പെട്ടു.

മുളിയാര്‍ പഞ്ചായത്ത് എം എസ് എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എല്‍ ബി എസ് എന്‍ജിനീറിംഗ് കോളജില്‍ എസ് എഫ് ഐ യുടെ അക്രമത്തില്‍പ്രതിഷേധിച്ചു. ബോവിക്കാനം ടൗണില്‍പ്രതിഷേധപ്രകടനംനടത്തി. ഖാദര്‍ആലൂര്‍ അസ്‌കര്‍ ബോവിക്കാനം, റാിദ് മൂലടുക്കം, അഷ്ഫാദ്, നാസര്‍, അസ്ഫാത്, കലാം, ബാസിത്, ഫൈസല്‍, ഫയാസ്, അഫ്രീദ്, സംറൂദ്, അറഫാത്ത്, അഷബീര്‍, ഫിറോസ്, മനസ്, റഷീദ് എന്നിവര്‍ നേതൃത്വം നല്‍കി. സംഘര്‍ഷത്തില്‍ പോലിസിനു നേരേയും കല്ലേറ് നടന്നിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: LBS-College, Povvel, Kasaragod, News, Attack, Assault, Injured, KSU, SFI, Attack against LBS college students
  < !- START disable copy paste -->