Join Whatsapp Group. Join now!
Aster MIMS 10/10/2023

കാണാതായ മധ്യവയസ്‌കന്റെ മൃതദേഹം വനത്തിനുള്ളില്‍; കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചതാണെന്ന് സംശയം

കാണാതായ യുവാവിന്റെ മൃതദേഹം വനത്തിനുള്ളില്‍ കണ്ടെത്തി. കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചതാണെന്നാണ് സംശയിക്കുന്നത്. കാറഡുക്ക കൊട്ടംകുഴി പട്ടികവര്‍ഗ കോളനിയിലെ പരേതനായKasaragod, Kerala, news, Mulleria, Death, Obituary, Top-Headlines, Deadbody, Youths dead body found in Jungle
മുള്ളേരിയ: (www.kasargodvartha.com 07.09.2018) കാണാതായ മധ്യവയസ്‌കന്റെ മൃതദേഹം വനത്തിനുള്ളില്‍ കണ്ടെത്തി. കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചതാണെന്നാണ് സംശയിക്കുന്നത്. കാറഡുക്ക കൊട്ടംകുഴി പട്ടികവര്‍ഗ കോളനിയിലെ പരേതനായ കരിയന്റെ മകന്‍ കുമാരന്റെ (40) മൃതദേഹമാണ് വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെ ഉള്‍വനത്തില്‍ പയസ്വിനിപ്പുഴയിലേക്കുള്ള വഴിയില്‍ കണ്ടെത്തിയത്.

രണ്ടുദിവസം മുമ്പാണ് കുമാരനെ കാണാതായത്. അന്വേഷണത്തിനിടെയാണ് വനത്തില്‍ മൃതദേഹം കണ്ടെത്തിയത്. കാട്ടാന ആക്രമിച്ചതു പോലുള്ള മുറിവുകളും കാട്ടിലൂടെ വലിച്ചിഴച്ച പാടുകളുമുണ്ട്. ഇടതുകൈ ഒടിഞ്ഞുതൂങ്ങിയ നിലയിലായിരുന്നു. മൃതദേഹത്തിനു സമീപം കൂറ്റന്‍ തേക്ക് മരം കടപുഴകിയ നിലയിലാണ്. ആനയുടെ കാല്‍പാടുകളുമുണ്ട്.

മഴക്കാലമായതിനാല്‍ പുഴയില്‍ ഒഴുകിവരുന്ന തേങ്ങ ശേഖരിക്കാന്‍ കുമാരന്‍ പോകാറുണ്ടായിരുന്നു. മടങ്ങുമ്പോഴായിരിക്കാം കാട്ടനയുടെ ആക്രമണത്തിനിരയായതെന്ന് സംശയിക്കുന്നു. മൃതദേഹത്തിനു സമീപം തേങ്ങകള്‍ കിടന്നിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് കുമാരനെ കാണാതായത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Mulleria, Death, Obituary, Top-Headlines, Deadbody, Youths dead body found in Jungle
  < !- START disable copy paste -->