നീലേശ്വരം: (www.kasargodvartha.com 27.09.2018) സ്റ്റോപ്പ് അനുവദിച്ച് ആറു മാസം കഴിഞ്ഞിട്ടും ഇന്റര്‍സിറ്റി എക്സ്പ്രസ് നീലേശ്വരത്ത് നിര്‍ത്താതെ ഓടുന്നു. ഏറെക്കാലത്തെ മുറവിളിക്കു ശേഷം കഴിഞ്ഞ മാര്‍ച്ചില്‍ ആണ് ട്രെയിനിനു നീലേശ്വരത്ത് സ്റ്റോപ്പ് അനുവദിച്ചത്. ഇതിനൊപ്പം, ഒരു ഘട്ടത്തില്‍ റെയില്‍വേ വികസനത്തിനായി നിലകൊണ്ട ജനകീയ കൂട്ടായ്മയും ഇവര്‍ ഉയര്‍ത്തിയ വെല്ലുവിളിക്കു ബദലായി പി കരുണാകരന്‍ എംപിയുടെ നേതൃത്വത്തില്‍ ഉണ്ടായ ഇടപെടലുകളുമെല്ലാം നിലവില്‍ പാളം തെറ്റിയ നിലയിലാണ്.
നിര്‍ജീവ സ്ഥിതി പുറമെ മാത്രമാണെന്നും ഇടപെടലുകള്‍ മുറയ്ക്കു നടക്കുന്നുണ്ടെന്ന് ഇരുപക്ഷവും പറയുന്നു. റെയില്‍വേയില്‍ യൂണിയന്‍ തലത്തില്‍ നടന്ന ചില തിരിമറികളാണ് ഇന്റര്‍സിറ്റി നിര്‍ത്താത്തതിന് കാരണമെന്നറിയുന്നു. യശ്വന്ത്പുര എക്സ്പ്രസിനു സ്റ്റോപ്പ് അനുവദിക്കുന്നതിനും റെയില്‍വേ ബോര്‍ഡിലേക്കു ശുപാര്‍ശ ചെയ്യപ്പെട്ടിരുന്നു. അതിനിടെ ഈ ട്രെയിന്‍ ശ്രാവണബലഗോള വഴിയും മൈസൂരു വഴിയും പോകുന്ന രണ്ടു ട്രെയിനുകളായി മാറ്റിയതാണ് വിനയായത്. ഈ വണ്ടിക്കു രണ്ട് നമ്പറുകളായതോടെ രണ്ടു ട്രെയിനുകളായാണ് റെയില്‍വേ പരിഗണിക്കുന്നത്.
ഈ സാങ്കേതികത്വം പരിഗണനയിലുണ്ടായിരുന്ന പുതിയ സ്റ്റോപ്പുകളെയും ബാധിച്ചു. ഇന്റര്‍സിറ്റിയുടെ കാര്യത്തില്‍ സ്റ്റോപ്പ് അനുവദിച്ച ശേഷവും യശ്വന്ത്പുര എക്സ്പ്രസിനു സ്റ്റോപ്പ് അനുവദിക്കുന്നതിനു തൊട്ടു മുമ്പ് ഉണ്ടായ സാങ്കേതിക തടസ്സങ്ങള്‍ മറികടന്ന് സ്റ്റോപ്പ് യാഥാര്‍ഥ്യമാക്കാന്‍ സജീവ ശ്രമങ്ങളുണ്ട്. ചെന്നൈ സൂപ്പര്‍ഫാസ്റ്റിന് കഴിഞ്ഞ ജനുവരി മുതല്‍ ആറു മാസത്തേക്ക് അനുവദിച്ച താല്‍ക്കാലിക സ്റ്റോപ്പ് പിന്നീട് ദീര്‍ഘിപ്പിക്കുകയായിരുന്നു. നീലേശ്വരം റെയില്‍വേ സ്റ്റേഷന്‍ അവികസനത്തിന് കാരണം സ്ഥലം എം പി യും, നീലേശ്വരം നഗരസഭ ഭരണ സമിതിയുമാണെന്ന് നാട്ടുകാരുടെ ആരോപണം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Neeleswaram, Railway station, P.Karunakaran-MP, Intercity express not stopped in Neeleshwaram Railway Station
< !- START disable copy paste -->