city-gold-ad-for-blogger
Aster MIMS 10/10/2023

കഞ്ചാവ് വില്‍പ്പന; പ്രതിക്ക് 10,000 രൂപ പിഴ ശിക്ഷ

കാഞ്ഞങ്ങാട്: (www.kasargodvartha.com 12.09.2018) കഞ്ചാവ് കൈവശം വെച്ച സംഭവത്തില്‍ എക്സൈസ് അധികൃതര്‍ പിടികൂടിയ യുവാവിനെ കോടതി ശിക്ഷിച്ചു. ബങ്കളം കല്ലായി റോഡിലെ കെ അബ്ദുര്‍ റഹ് മാനെ (50)യാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഒന്നാം ക്ലാസ് ഒന്ന് 10,000 രൂപ പിഴയടക്കാന്‍ ശിക്ഷിച്ചത്. 2017 ഡിസംബര്‍ 23ന് ബങ്കളം ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം സംശയ സാഹചര്യത്തില്‍ കണ്ട അബ്ദുര്‍ റഹ് മാനെ ഹൊസ്ദുര്‍ഗ് എക്സൈസ് റെയ്ഞ്ച് ഓഫീസിലെ അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ എ പവിത്രനും സംഘവുമാണ് പിടികൂടിയത്.

ബങ്കളവും പരിസരത്തും കഞ്ചാവ് വില്‍പ്പന നടത്തുന്നുണ്ടെന്ന് എക്സൈസ് അധികൃതര്‍ക്ക് പരാതി ലഭിച്ചിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പരിശോധന നടത്തുമ്പോഴാണ് അബ്ദുര്‍ റഹ് മാന്‍ പിടിയിലായത്. ഏജന്റ് മുഖാന്തരം കഞ്ചാവ് എത്തിച്ച് ആവശ്യക്കാര്‍ക്ക് കൊടുക്കുവാന്‍ ചില യുവാക്കളാണ് പ്രവര്‍ത്തിക്കുന്നത്. മംഗളൂരുവില്‍ നിന്നും തീവണ്ടി മാര്‍ഗ്ഗം കാഞ്ഞങ്ങാട്ടേക്ക് എത്തിക്കുന്ന കഞ്ചാവ് മലയോര മേഖലകളിലും വില്‍പ്പന നടത്താന്‍ ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
കഞ്ചാവ് വില്‍പ്പന; പ്രതിക്ക് 10,000 രൂപ പിഴ ശിക്ഷ

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Ganja, Ganja seized, Accuse, court, Fine, Top-Headlines, Ganja Sale; 10,000 Fine for accused
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL