Join Whatsapp Group. Join now!
Aster MIMS 10/10/2023

പ്രളയാനന്തര പുനര്‍നിര്‍മ്മാണം കേരളീയ പാരമ്പര്യത്തിലൂന്നി വേണം: ഗൂഞ്ച് സ്ഥാപകന്‍ അന്‍ഷു ഗുപ്ത

പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണം തനതു പാരമ്പര്യമൂല്യങ്ങള്‍ മുറുകെ പിടിച്ചാണ് നടത്തേണ്ടതെന്ന് പ്രമുഖ ദുരിതാശ്വാസ Kerala, Flood, News, Rain, Don’t play with environment while rebuilding Kerala: Founder of Goonj
കൊച്ചി: (www.kasargodvartha.com 20.09.2018) പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണം തനതു പാരമ്പര്യമൂല്യങ്ങള്‍ മുറുകെ പിടിച്ചാണ് നടത്തേണ്ടതെന്ന് പ്രമുഖ ദുരിതാശ്വാസ സന്നദ്ധ സംഘടനായായ ഗൂഞ്ച് സ്ഥാപകന്‍ അന്‍ഷു ഗുപ്ത പറഞ്ഞു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ കൊച്ചിയില്‍ സംഘടിപ്പിച്ച പ്രളയാനന്തര കേരള പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട ആശയവിനിമയ ചര്‍ച്ചയായ മീറ്റ് അപ് കഫെയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അന്‍പോട് കൊച്ചി കോര്‍ഡിനേറ്റര്‍ ജയറാം സുബ്രഹ്മണ്യന്‍, കംപാഷണേറ്റ് കേരളം വോളണ്ടിയര്‍ ഹരികൃഷ്ണന്‍, ചേക്കുട്ടി പാവകളുടെ ഉപജ്ഞാതാക്കളില്‍ ഒരാളായ ഗോപിനാഥന്‍ പറയില്‍, പ്രളയ ദുരിതാശ്വാസത്തില്‍ നിസ്തുലമായ പങ്ക് വഹിച്ച റിയാഫി ടെക്‌നോളജീസ്, ക്യൂകോപ്പി, പ്രൊഫൗണ്ടിസ് എന്നീ് സ്റ്റാര്‍ട്ടപ്പുകളുടെ പ്രതിനിധികളായ ജോണ്‍ മാത്യൂ, അരുണ്‍ ഗോപി, ജോഫിന്‍ ജോസഫ് എന്നിവരും പരിപാടിയില്‍ സംസാരിച്ചു.

കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ ബിഹാര്‍, ജമ്മുകാശ്മീര്‍, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ നാം പ്രളയം കണ്ടു കഴിഞ്ഞു. ഈ സ്ഥലങ്ങളിലെല്ലാം പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവിടുത്തെ പാരമ്പര്യമോ, പ്രകൃതിപരമായ പ്രത്യേകതകളോ കണക്കിലെടുത്തല്ല നടത്തിയത്. ഈ പ്രദേശങ്ങള്‍ക്ക് വെളിയിലുള്ള ഏജന്‍സികളോ വ്യക്തികളോ ആണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചത്. അതിന്റെ പ്രശ്‌നങ്ങള്‍ ഇപ്പോള്‍ അവിടുത്തെ ജനങ്ങള്‍ അനുഭവിക്കുകയാണെന്നും അന്‍ഷു ഗുപ്ത ചൂണ്ടിക്കാട്ടി.

കേരളത്തിന് തനതായി ഒരു നിര്‍മ്മാണ ശൈലിയുണ്ട്. അതില്‍ നിന്നു വ്യത്യസ്തമായി എന്തു തന്നെ നിര്‍മ്മിച്ചാലും അത് ഇവിടുത്തെ ആവാസ വ്യവസ്ഥയ്ക്ക് പ്രതിസന്ധിയുണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ദുരന്തങ്ങള്‍ നൂറു വര്‍ഷത്തിലൊരിക്കലേ വരൂ എന്ന തെറ്റിദ്ധാരണയാണ് എല്ലാവരെയും നയിക്കുന്നത്. എന്നാല്‍ ഈ പ്രളയം പ്രകൃതിയിലുണ്ടാക്കിയ മാറ്റങ്ങള്‍ അടുത്ത വര്‍ഷങ്ങളിലും നിലനില്‍ക്കും. ചെറിയ മഴ പെയ്താല്‍ പോലും വെള്ളം പൊങ്ങുന്ന രീതിയിലേക്ക് കാര്യങ്ങള്‍ എത്തുമെന്നും അദ്ദേഹം പറഞ്ഞു.

ദുരിതമുണ്ടായ സമയത്ത് എല്ലാ വിധ സാധനങ്ങളും സംഭാവനയായി ലഭിച്ചിരുന്നു. എന്നാല്‍ ഇനിയുള്ള മൂന്നു മാസമാണ് യഥാര്‍ത്ഥ സഹായം ദുരിതബാധിതര്‍ക്ക് വേണ്ടത്. അതിനാല്‍ സന്നദ്ധ പ്രവര്‍ത്തകര്‍ അവശ്യസാധനങ്ങള്‍ ജനങ്ങള്‍ക്കെത്തിക്കുന്നത് മൂന്നുമാസത്തേക്കെങ്കിലും തുടരണമെന്നും അന്‍ഷു ഗുപ്ത പറഞ്ഞു.

സന്നദ്ധ പ്രവര്‍ത്തനങ്ങളിലൂന്നിയ സംരംഭം നടത്തുമ്പോള്‍ അതിന്റേതായ ബുദ്ധിമുട്ടുകളുണ്ടെന്ന് സദസ്സില്‍ നിന്നുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു. ഒരു കോര്‍പ്പറേറ്റ് ജോലി പോലെ ചെയ്യാന്‍ പറ്റുന്ന ഒന്നല്ല ഇത്. സാമ്പത്തികമായ ഭദ്രതയോടൊപ്പം മാനസികമായ സംതൃപ്തിയാണ് സാമൂഹ്യ സംരംഭങ്ങളുടെ മേന്മയെന്ന് അദ്ദേഹം പറഞ്ഞു. കേരള സ്റ്റാര്‍്ട്ടപ്പ് മിഷന്റെ ആഭിമുഖ്യത്തില്‍ വിവിധ മേഖലയിലുള്ള വിദഗ്ധര്‍ സ്റ്റാര്‍ട്ടപ്പ് സംരംഭകരുമായി നടത്തുന്ന ആശയവിനിമയ സംഭാഷണ പരിപാടിയാണ് മീറ്റ് അപ് കഫെ.

Kerala, Flood, News, Rain, Don’t play with environment while rebuilding Kerala: Founder of Goonj

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Flood, News, Rain, Don’t play with environment while rebuilding Kerala: Founder of Goonj