city-gold-ad-for-blogger
Aster MIMS 10/10/2023

ജില്ലയിലെ എല്ലാ വാഹനങ്ങളും ശിശുസൗഹൃദമാക്കുന്നതിനുള്ള നടപടികളുമായി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ രംഗത്ത്; ഡ്രൈവര്‍മാര്‍ക്ക് ബോധവത്കരണം ആരംഭിച്ചു

കാസര്‍കോട്: (www.kasargodvartha.com 12.09.2018) ജില്ലയിലെ എല്ലാ പൊതു വാഹനങ്ങളും ശിശുസൗഹൃദമാക്കുന്നതിനുള്ള നടപടികളുമായി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ രംഗത്ത്. പരിപാടിയുടെ ഉദ്ഘാടനം കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ജില്ലാ പോലീസ് ചീഫ് ഡോ. എ ശ്രീനിവാസ് നിര്‍വ്വഹിച്ചു. കുട്ടികളെ അശ്രദ്ധയോടെ യാത്ര ചെയ്യുന്നത് ഒഴിവാക്കുന്നതിനും കുത്തിനിറച്ച് കൊണ്ടുപോകുന്നത് ഇല്ലാതാക്കുന്നതിനും പേടി സ്വപ്‌നമാകുന്ന രീതിയിലുള്ള യാത്രകള്‍ ഇല്ലാതാക്കുന്നതിനുമുള്ള സന്ദേശമാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ എല്ലാവരിലേക്കും എത്തിക്കുന്നത്.
ജില്ലയിലെ എല്ലാ വാഹനങ്ങളും ശിശുസൗഹൃദമാക്കുന്നതിനുള്ള നടപടികളുമായി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ രംഗത്ത്; ഡ്രൈവര്‍മാര്‍ക്ക് ബോധവത്കരണം ആരംഭിച്ചു

ചൈല്‍ഡ് ലൈന്റെ സന്ദേശം എത്തിക്കുന്നതിനായി എല്ലാ വാഹനങ്ങളിലും സ്റ്റിക്കര്‍ പതിക്കും. പരിപാടിക്ക് ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ പി ബിജു,  കാസര്‍കോട് സി ഐ സി എ അബ്ദുര്‍ റഹീം, എസ് ഐ അജിത്കുമാര്‍, ചൈല്‍ഡ് ലൈന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ അനീഷ് ജോസ്, ചൈല്‍ഡ് ലൈന്‍ സെന്റര്‍ കോര്‍ഡിനേറ്റര്‍ ഉദയകുമാര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Child Line, Investigation, Vehicles, All vehicles child friendly; New project by Child line     < !- START disable copy paste --

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL