Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസര്‍കോട്ടെ എയര്‍ സ്ട്രിപ്പിന് സര്‍ക്കാരിന്റെ പച്ചക്കൊടി; ചെറുവിമാനങ്ങളുടെ ആഭ്യന്തര സര്‍വീസിലൂടെ ടൂറിസം വളര്‍ച്ചയും അടിയന്തിരഘട്ടങ്ങളില്‍ രക്ഷാദൗത്യവും ലക്ഷ്യം, നടപ്പിലാക്കുന്നത് 80 ഏക്കര്‍ ഭൂമിയില്‍

ബേക്കല്‍ ടൂറിസം വികസനത്തില്‍ കണ്ണുവച്ച് കാസര്‍കോട് ജില്ലാ പഞ്ചായത്ത്. എയര്‍ സ്ട്രിപ് News, Thiruvananthapuram, Kerala, District Collector, Kasaragod,
കാസര്‍കോട് : (www.kasargodvartha.com 12/09/2018) ബേക്കല്‍ ടൂറിസം വികസനത്തില്‍ കണ്ണുവച്ച് കാസര്‍കോട് ജില്ലാ പഞ്ചായത്ത്. എയര്‍ സ്ട്രിപ് നിര്‍മാണത്തിന് സര്‍ക്കാരിന്റെ പച്ചക്കൊടി. സ്ഥലം സംബന്ധിച്ച പഠനം നടത്താന്‍ ഗതാഗത പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ആര്‍ ജ്യോതിലാലിന്റെ നേതൃത്വത്തില്‍ സമിതി രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. കാസര്‍കോട് ജില്ലാ കളക്ടര്‍, ബേക്കല്‍ റിസോര്‍ട്ട് വികസന കോര്‍പ്പറേഷന്‍ എംഡി, ധന വകുപ്പിന്റെയും കൊച്ചിന്‍ വിമാനത്താവള കമ്പനിയായ സിയാലിന്റെയും ഓരോ പ്രതിനിധികള്‍ എന്നിവരുള്‍പ്പെട്ടതാണ് സമിതി. ഒരുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

80 ഏക്കര്‍ ഭൂമിയാണ് എയര്‍സ്ട്രിപ്പിന് വേണ്ടത്. ഇതിന് 20 കോടി രൂപ ചെലവ് വരും. 45 യാത്രക്കാരുള്ള വിമാനം ഇവിടെ ഇറക്കാം സാധിക്കും. റണ്‍വേയും നിയന്ത്രണ സംവിധാനവും മാത്രമാണ് എയര്‍ സ്ട്രിപ്പ് പദ്ധതിയിലുണ്ടാവുക.

കേരള കേന്ദ്ര സര്‍വകലാശാലയുടെ ആസ്ഥാനം കൂടിയായ പെരിയയിലാണ് എയര്‍ സ്ട്രിപ്പ് വരിക. ചെറുവിമാനങ്ങളുടെ ആഭ്യന്തര സര്‍വീസിലൂടെ ടൂറിസം വളര്‍ച്ചയും അടിയന്തിരഘട്ടങ്ങളില്‍ രക്ഷാദൗത്യവുമാണ് ലക്ഷ്യം.

നേരത്തേ ബേക്കലില്‍ എയര്‍ സ്ട്രിപ്പ് നിര്‍മിക്കാന്‍ നിര്‍ദേശമുണ്ടായിരുന്നെങ്കിലും നടന്നിരുന്നില്ല. സിയാല്‍ നടത്തിയ സാധ്യതാ പഠനത്തില്‍ പദ്ധതി ലാഭകരമാകില്ലെന്ന് കണ്ടെത്തുകയായിരുന്നു. പിന്നീട് സര്‍ക്കാര്‍ ഗ്രാന്റ് നല്‍കിയാല്‍ പദ്ധതി ഏറ്റെടുത്ത് നടത്താമെന്നായിരുന്നു സിയാലിന്റെ വാഗ്ദാനം.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thiruvananthapuram, Kerala, District Collector, Kasaragod,Air strip in Kasargod 
< !- START disable copy paste -->